Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബി.കെ.എസ് മെയ്ദിനം - വിപുലമായ കലാകായിക പരിപാടികൾ

ബി.കെ.എസ് മെയ്ദിനം - വിപുലമായ കലാകായിക പരിപാടികൾ

മനാമ: ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) മെയ് ദിനം പതിവുപോലെ വിപുലമായി ആഘോഷിക്കുന്നു. വിവിധ തൊഴിൽശാലകളിലും അല്ലാതെയും ജോലി ചെയ്യുന്ന ഏതൊരാൾക്കും പങ്കെടുക്കുവാൻ പറ്റിയ വിവിധ കലാ കായിക പരിപാടികൾ മെയ് ഒന്നിന് കാലത്ത് 10 മണിമുതൽ വൈകീട്ടുവരെ ബി.കെ.എസ്സിൽ നടക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് പി.എൻ. മോഹൻ രാജ്, ജനറൽ സെക്രട്ടറി എംപി. രഘു എന്നിവർ അറിയിച്ചു.

കരോക്കി മലയാളം, ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ, മലയാളം സമൂഹഗാനം, കബഡി, വടംവലി,ചിത്രരചന എന്നീ ഇനങ്ങളിലാണ് മൽസരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് കലാ ഇനങ്ങളിൽ അഞ്ചിൽ കുറയാത്തതും പത്തിൽ കൂടാത്തതുമായ അംഗങ്ങൾ ഉണ്ടായിരിക്കണം. കൂടാതെ വൈകുന്നേരം 5 മുതൽ 7 മണി വരെ ലൈവ് ഓർക്കസ്ട്രയും സംഘടിപ്പിക്കുന്നുണ്ട്. കലാകായിക മത്സരങ്ങളിലും, ഓർക്കസ്ട്രയിലും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മെയ് ദിന ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.ടി.സലിം (33750999), കൺവീനർമാരായ വിനോദ് ജോൺ (39458480), രജി കുരുവിള (39449958) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. മെയ് ദിന ആഘോഷങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP