Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂരിൽ കെ സുധാകരന് ചെക്ക് വെച്ച് സിപിഎം; മുൻ ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു; കെ സുധാകരൻ ബിജെപിയിൽ ചേരുമെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കാമെന്ന് അമിത്ഷാ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് വിട്ട പ്രദീപ് വട്ടിപ്രം

കണ്ണൂരിൽ കെ സുധാകരന് ചെക്ക് വെച്ച് സിപിഎം; മുൻ ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു; കെ സുധാകരൻ ബിജെപിയിൽ ചേരുമെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കാമെന്ന് അമിത്ഷാ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് വിട്ട പ്രദീപ് വട്ടിപ്രം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കണ്ണൂരിലെ മുൻ കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം സിപിഎമ്മിൽ ചേർന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, കെ.കെ രാഗേഷ് തുടങ്ങിയ നേതാക്കൾ ചേർന്ന് പ്രദീപിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

കെ സുധാകരന്റെ അഴിമതിയും, കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ടതെന്ന് പ്രദീപ് വട്ടിപ്രം വ്യക്തമാക്കി. ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലുൾപ്പെടെ കെ സുധാകരന്റെ അഴിമതികൾ തുറന്നു പറഞ്ഞതിന് പ്രദീപിന് പാർട്ടി ഊരുവിലക്ക് പ്രഖ്യാപിച്ചിരുന്നു.

കെ.സുധാകരൻ ബിജെപിയിൽ ചേരുമെന്നും പ്രദീപ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കേന്ദ്രമന്ത്രി ആക്കാമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കെ. സുധാകരന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും പ്രദീപ് ആരോപിച്ചു.

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനും എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കെ സുധാകരൻ പുറത്തിറക്കിയ രണ്ട് വീഡിയോകൾ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇറച്ചിവെട്ടുകാരെ അധിക്ഷേപിക്കുന്ന തരത്തിലും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുമുള്ളതാണ് കെ സുധാകരൻ പുറത്തിറക്കിയ പ്രചരണ വീഡിയോകൾ എന്നാണ് ആരോപണം.

അതേസമയം, കെ സുധാകരൻ ജയിച്ചാൽ ബിജെപിയിലേക്ക് പോകും എന്ന പ്രചരണം നേരത്തേ ശക്തമായിരുന്നു. എന്നാൽ താൻ ജയിച്ചാലും കോൺഗ്രസുകാരനായിരിക്കുമെന്നും ബിജെപിയിലേക്ക് പോകില്ലെന്നുമുള്ള വീഡിയോയും സുധാകരന് വേണ്ടി പ്രചരണത്തിന് പുറത്തിറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP