Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി നേതാക്കളുടെ ഹെലികോപ്റ്ററുകളിലെ പെട്ടിൽ ഒളിച്ചു കടത്തുന്നത് എന്ത്? മോദി എത്തിയ ഹെലികോപ്ടറിലെ പെട്ടിക്ക് പിന്നാലെ കേന്ദ്രമന്ത്രിയുടെ ഹെലികോപ്റ്ററിലും ദൂരൂഹതകൾ നിറഞ്ഞ പെട്ടി; പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ; പണപ്പെട്ടിയാണെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ

ബിജെപി നേതാക്കളുടെ ഹെലികോപ്റ്ററുകളിലെ പെട്ടിൽ ഒളിച്ചു കടത്തുന്നത് എന്ത്? മോദി എത്തിയ ഹെലികോപ്ടറിലെ പെട്ടിക്ക് പിന്നാലെ കേന്ദ്രമന്ത്രിയുടെ ഹെലികോപ്റ്ററിലും ദൂരൂഹതകൾ നിറഞ്ഞ പെട്ടി; പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ; പണപ്പെട്ടിയാണെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററിലും ദുരൂഹമായ സാഹചര്യത്തിൽ പെട്ടി കണ്ടെത്തി. എന്നാൽ ഹെലികോപ്റ്ററും പെട്ടിയും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി തടഞ്ഞു. മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കറിയതായി റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മന്ത്രിയുടെ ഹെലികോപ്റ്ററും സീൽ ചെയ്ത നിലയിലുണ്ടായിരുന്ന പെട്ടിയും പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുകയായിരുന്നു. എന്നാൽ അദ്ദേഹം ഇതിനെ എതിർത്തു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറുകയും ചെയ്തു.

മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയിൽ പണമാണെന്ന് സംശയമുണ്ടെന്നും ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമാണ് ബി.ജെ.ഡി.യുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു.

കഴിഞ്ഞയാഴ്ച നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽനിന്ന് ഒരു പെട്ടി അദ്ദേഹത്തിന്റെ എസ്‌കോർട്ട് വാഹനത്തിലേക്ക് കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഇതിനുപിന്നാലെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങിയവരുടെ ഹെലികോപ്റ്ററുകളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

കർണ്ണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു. യുവ കോൺഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇന്നോവയിൽ കയറ്റി വേഗത്തിൽ ഓടിച്ചുപോകുന്നതും വിഡിയോയിൽ കാണാം.

സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയിൽ എന്താണ്? എന്തുകൊണ്ട് ഈ ഇനോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുന്നില്ല തുടങ്ങിയ ചോദ്യങ്ങളും ഉയർന്നിരുന്നു. പെട്ടി കയറ്റിയ വാഹനം മോദിയുടെ വാഹനവ്യൂഹത്തോടൊപ്പം പോകാതിരുന്നതും സംശയത്തിന് ഇടയാക്കിയിരുന്നു.എന്നാൽ സംഭവം വിവാദമായതോടെ ഒഡീഷയിൽ വച്ച് മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷൻ, ചട്ടവിരുദ്ധമെന്ന് ചൂട്ടിക്കാട്ടി സസ്പെൻഡ് ചെയ്തു.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, പെട്ടിയിൽ ബിജെപി പാർട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്ന വിശദീകരണവുമായി ചിത്രദുർഗ ബിജെപി ജില്ലാ ഘടകം രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാൽ മോദിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറിൽ കയറ്റി അയച്ചതെന്നും എല്ലാം എസ്‌പി.ജിയുടെ മേൽനോട്ടത്തിലാണ് നടന്നതെന്നുമായിരുന്നു ബിജെപി ചിത്രദുർഗ പ്രസിഡന്റ് കെ.എസ് നവീൻ വിശദീകരിച്ചത്.

മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷനും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പന്റ് ചെയ്തു. അടിയന്തരമായി സസ്പെന്റ് ചെയ്തുകൊണ്ടാണ് കമ്മീഷൻ ഉത്തരവിട്ടത്. ഒഡീഷയിലെ സോലാംപൂരിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒഢീഷയിലെ സോലാംപൂരിൽ ഹെലികോപ്റ്റർ ഇറങ്ങിയപ്പോഴാണ് സൊലാംപൂർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹസിൻ നേതത്വത്തിലുള്ള ഫ്ളൈയിങ് സ്‌ക്വാഡ് മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ചത്.

എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. പ്രദമദഷ്ട്രാ തന്നെ മുഹമ്മദ് മുഹ്സിന്റെ ഭാഗത്ത് നിന്നും തെറ്റുണ്ടായതായി ഓർഡറിൽ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിന്റെ ഹെലികോപ്റ്ററും സമാനമായ രീതിയിൽ ഇന്നലെ പരിശോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP