Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത്തിക്കര പക്കി സ്റ്റൈൽ ട്രെൻഡായി തുടരുമ്പോൾ തരംഗമായി ലേഡി ഇത്തിക്കര പക്കി; നമുക്ക് ചെയ്യാൻ കഴിയില്ലെന്ന് പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും സജ്‌ന നജാം; വൈറൽ ഫോട്ടോയിലെ അസാമാന്യ മെയ് വഴക്കത്തിനു പിന്നിലുമുണ്ടെരു രഹസ്യം

ഇത്തിക്കര പക്കി സ്റ്റൈൽ ട്രെൻഡായി തുടരുമ്പോൾ തരംഗമായി ലേഡി ഇത്തിക്കര പക്കി; നമുക്ക് ചെയ്യാൻ കഴിയില്ലെന്ന് പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും സജ്‌ന നജാം; വൈറൽ ഫോട്ടോയിലെ അസാമാന്യ മെയ് വഴക്കത്തിനു പിന്നിലുമുണ്ടെരു രഹസ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; 'കായംകുളം കൊച്ചുണ്ണി'യിലെ മോഹൻലാലിന്റെ 'ഇത്തിക്കര പക്കി'യായുള്ള പരകായപ്രവേശം ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്. ബിഗ് സ്‌ക്രീൻ വിട്ട് ചിത്രം മിനിസ്‌ക്രീനിലെത്തുമ്പോഴും മോഹൻ ലാലിന്റെ ഇത്തിക്കര പക്കി സ്‌റ്റൈൽ ട്രെൻഡായി തന്നെ നിൽക്കുകയാണ്. താരത്തിന്റെ അസാമാന്യ മെയ്‌വഴക്കവും അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയുമായിരുന്നു ആരാധകരെ കയ്യിലെടുത്തത്. സോഷ്യൽ മീഡിയയിൽ ചലഞ്ചായി മാറിയ ഇത്തിക്കര പക്കി സ്‌റ്റൈൽ ഏറ്റെടുത്ത് ഇപ്പോഴിതാ ഒരാൾ കൂടിയെത്തിയിരിക്കുകയാണ്. കൊറിയോഗ്രാഫർ സജ്‌ന നജാമാണ് ലേഡി ഇത്തിക്കര പക്കിയായി എത്തിയിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രം പുറത്തിറങ്ങിയപ്പേൾ ഏറെ ചർച്ചചെയ്തത് മോഹൻലാലിന്റെ മെയ്‌വഴക്കത്തെക്കുറിച്ചായിരുന്നു. സിനിമയിൽ മോഹൻലാൽ കാൽ മുകളിലേക്ക് കയറ്റി വച്ചു നിൽക്കുന്ന രംഗം കണ്ട് പലരും അതിശയിച്ചു. എന്നാൽ അരേ രംഗം അനുകരിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സജ്‌ന നജാം.

ചിത്രത്തിൽ മോഹൻലാൽ കാൽകയറ്റി വച്ചു നിൽക്കുന്ന രംഗം ജിമ്മിൽ അനുകരിക്കുകയാണ് സജ്‌ന. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സജ്‌നയുടെ ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. 'നമുക്കു ചെയ്യാൻ കഴിയില്ലെന്നു പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം' എന്ന കുറിപ്പോടെയാണ് സജ്‌ന ചിത്രങ്ങൾ പങ്കുവച്ചത്.

നിരവധി പേരാണ് സജ്‌നയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഇതു കലക്കി എന്നാണ് ഭൂരിഭാഗംപേരുടെയും അഭിപ്രായം. പതിനേഴ് വയസ്സുമുതൽ സ്റ്റേജ് ഷോകളിൽ സജീവമായിരുന്ന ചിറയിൻകീഴ് സ്വദേശിനിയായ സജ്‌ന, വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് ചുവടുവെച്ചത്. അതേ സിനിമയ്ക്ക് മികച്ച കൊറിയോഗ്രാഫർക്കുള്ള അവാർഡും നേടിയിരുന്നു. വൈറൽ ഫോട്ടോയിലെ അസാമാന്യ മെയ്‌വഴക്കത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുകയാണ് സജ്‌ന.

കൊറിയോഗ്രാഫറായ എനിക്ക് ഈ രംഗം ചെയ്യാൻ വലിയ പ്രയാസമില്ല. ആദ്യത്തെ ശ്രമത്തിൽ തന്നെ വിജയിച്ചു. സ്ഥിരമായി ജിമ്മിൽ വർക്കൗട്ട് നടത്തിയിരുന്നു. കുറച്ചുനാളുകളായി വർക്കൗട്ട് മുടങ്ങിയപ്പോൾ പ്രചോദനമെന്ന രീതിയിലാണ് കായംകുളം കൊച്ചുണ്ണിയിലെ രംഗം പരീക്ഷിച്ചത്. നൃത്തം ചെയ്യുന്ന ഏതൊരാൾക്കും ഈ രംഗം ചെയ്യാൻ ഏളുപ്പമാണ് എന്നാണ് സജ്‌ന പറയുന്നത്. ഭർത്താവും രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നതാണ് സജ്‌നയുടെ കുടുംബം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP