Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം കെ സുരേന്ദ്രൻ വന്നു മടങ്ങി; പിന്നാലെ വീണ ജോർജ്ജ് എത്തിയപ്പോൾ വെള്ളാപ്പള്ളി നൽകിയത് 'ബല്ലാത്ത' പരിഗണന; തിരുവല്ല മനയ്ക്കച്ചിറയിൽ എസ്എൻഡിപി യൂണിയൻ കൺവൻഷനിൽ യോഗത്തിൽ ജനറൽ സെക്രട്ടറിയുടെ ഇടതു പ്രീണനമെന്ന് ആക്ഷേപം; ശരണം വിളിയുമായി ശാഖാ പ്രവർത്തകരുടെ പ്രതിഷേധം; ഈഴവ സമുദായക്കാരനായ സുരേന്ദ്രന് ഇല്ലാത്ത എന്തു പരിഗണനയാണ് വീണയ്ക്കെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി വെള്ളാപ്പള്ളിയും

ആദ്യം കെ സുരേന്ദ്രൻ വന്നു മടങ്ങി; പിന്നാലെ വീണ ജോർജ്ജ് എത്തിയപ്പോൾ വെള്ളാപ്പള്ളി നൽകിയത് 'ബല്ലാത്ത' പരിഗണന; തിരുവല്ല മനയ്ക്കച്ചിറയിൽ എസ്എൻഡിപി യൂണിയൻ കൺവൻഷനിൽ യോഗത്തിൽ ജനറൽ സെക്രട്ടറിയുടെ ഇടതു പ്രീണനമെന്ന് ആക്ഷേപം; ശരണം വിളിയുമായി ശാഖാ പ്രവർത്തകരുടെ പ്രതിഷേധം; ഈഴവ സമുദായക്കാരനായ സുരേന്ദ്രന് ഇല്ലാത്ത എന്തു പരിഗണനയാണ് വീണയ്ക്കെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി വെള്ളാപ്പള്ളിയും

ശ്രീലാൽ വാസുദേവൻ

 തിരുവല്ല: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന് എസ്എൻഡിപി കൺവെൻഷൻ വേദിയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അമിത പ്രാധാന്യം നൽകി സ്വീകരിച്ചെന്ന് ആരോപിച്ച് തിരുവല്ലയിൽ എസ്എൻഡിപി പ്രവർത്തകരുടെ പ്രതിഷേധം. മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷൻ വേദിയിൽ വച്ചാണ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇടതു പ്രീണനം നടന്നതെന്നാണ് ആക്ഷേപം. അപ്രതീക്ഷിതമായി യോഗം പ്രവർത്തകർ എതിർപ്പുമായി രംഗത്തു വന്നതോടെ ശരണം വിളിയേറ്റ് വെള്ളാപ്പള്ളിയും ഇടതു സ്ഥാനാർത്ഥി വീണാ ജോർജും വലഞ്ഞു.

ഇന്ന് രാവിലെയാണ് കവിയൂർ മനയ്ക്കച്ചിറയ്ക്ക് സമീപം ശ്രീനാരായണ കൺവൻഷൻ തുടങ്ങിയത്. 12 മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഉദ്ഘാടകനായ വെള്ളാപ്പള്ളി എത്താൻ വൈകി. 11.30 ന് തന്നെ സ്ഥലത്തെത്തിയ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വേദിയിൽ കടന്നിരിക്കുകയും പ്രവർത്തകരോട് വോട്ട് തേടുകയും ചെയ്തു. വെള്ളാപ്പള്ളി 12.30 ആയപ്പോൾ എത്തി. കൺവൻഷൻ നഗറിലേക്കുള്ള പാലത്തിന് സമീപം നിന്ന് വെള്ളാപ്പള്ളിക്ക് സ്വീകരണം ഏർപ്പെടുത്തിയിരുന്നു. ജനറൽ സെക്രട്ടറിയെ സ്വീകരിക്കാൻ സുരേന്ദ്രനും ഉണ്ടായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ചാണ് വേദിയിലേക്ക് വന്നത്.

അൽപ സമയം ചെലവഴിച്ച ശേഷം സുരേന്ദ്രൻ മടങ്ങി. ഇതിന് ശേഷമായിരുന്നു ഇടതു സ്ഥാനാർത്ഥി വീണാ ജോർജിന്റെ വരവ്. ഈ സമയം വേദിയിൽ ഉദ്ഘാടന സമ്മേളനം നടക്കുകയായിരുന്നു. ഈഴവ സമുദായത്തിൽ നിന്നും സിവിൽ സർവീസ് നേടിയ അനന്തുവിനെ ആദരിക്കുന്ന ചടങ്ങും ഇതിനൊപ്പമുണ്ടായിരുന്നു. വീണ വന്നയുടൻ വെള്ളാപ്പള്ളി വലിയ വരവേൽപ്പാണ് നൽകിയത്. സിവിൽ സർവീസ റാങ്ക് ഹോൾഡറെ അനുമോദിക്കാനുള്ള അവസരം വെള്ളാപ്പള്ളി വീണയ്ക്ക് നൽകുകയും ചെയ്തു. വീണയെ തലയിൽ കൈവെച്ച് വെള്ളാപ്പള്ളി അനുഗ്രഹിക്കുകയും ചെയ്തു.

ഇതോടെ സദസിൽ നിന്ന് ശരണം വിളി ഉയർന്നു. വെള്ളാപ്പള്ളിക്ക് എതിരേ മുദ്രാവാക്യവും മുഴങ്ങി. കവിയൂർ പഞ്ചായത്ത് ബിജെപി അംഗം അഖിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധം സദസിലുണ്ടായിരുന്ന സ്ത്രീകൾ ഏറ്റെടുത്തു. ചുരുക്കത്തിൽ വേദിയിൽ വെള്ളാപ്പള്ളിക്കെതിരേ കനത്ത പ്രതിഷേധമാണ് അലയടിച്ചത്. നമ്മുടെ സ്ഥാനാർത്ഥി സുരേന്ദ്രനാണെന്നും മറ്റൊരു സമുദായത്തെ താങ്ങേണ്ട ഗതികേടില്ലെന്നും പ്രവർത്തകർ ഒറ്റക്കെട്ടായി പറഞ്ഞതോടെ സംഘാടകരും വലഞ്ഞു. ഈഴവനായ സുരേന്ദ്രനില്ലാത്ത എന്തു മഹത്വമാണ് വീണയ്ക്കുള്ളത് എന്ന ചോദ്യം ഉയർത്തിയായിരുന്നു യോഗം പ്രവർത്തകർ രംഗത്തെത്തിയത്.

അതേസമയം മനക്കച്ചിറ കൺവൻഷൻ അലമ്പാൻ ആർഎസ്എസ് ആണ് ശ്രമം നടത്തിയതെന്നാണ് പത്തനംതിട്ടയിലെ ഇടതുപ്രവർത്തകർ പറയുന്നത്. വീണ ജോർജ്ജിനെ ആക്ഷേപിക്കാൻ ശ്രമിച്ചത് വിരലിൽ എണ്ണാവുന്ന ബിജെപി പ്രവർത്തർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പത്തനംതിട്ട എൽഡിഎഫ് ലോക്‌സഭാ മണ്ഡലവം കമ്മിറ്റി അറിയിച്ചത്. കുറ്റൂർ നിന്നുള്ള വിരലിലെണ്ണാവുന്ന ബിജെപിക്കാരായിരുന്നു കൺവെൻഷൻ അലമ്പക്കാൻ ശ്രമിച്ചതെന്നും ഇവരെ സമുദായ അംഗങ്ങൾ തന്നെ ഓടിച്ചുവെന്നും സിപിമ്മുകാർ പറഞ്ഞു. അതേസമയം, സാമുദായിക ഘടകങ്ങൾ വിധി നിർണയിക്കുന്ന പത്തനംതിട്ടയിൽ ധ്രുവീകരണം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. എന്നാൽ എസ്എൻഡിപിക്ക് ശരിദൂരമാണെന്നായിരുന്നു വെള്ളപ്പാള്ളിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP