Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഞാൻ ഇവിടെ സ്ഥലം വാങ്ങി വീട് വച്ച് ഇവിടെ താമസിക്കും; സിനിമയും ചെയ്യും.. ഭരത്ചന്ദ്രൻ വരും ചാക്കോച്ചി വരും ലാൽകൃഷ്ണ വിരാടിയാർ വരും..കാരണം ആ കഥാപാത്രങ്ങൾക്കൊന്നും ഈ ഉദ്യോഗസ്ഥർക്ക് ചങ്ങലയിടാനൊന്നും പറ്റത്തില്ല; എനിക്ക് തൃശൂര് വേണം..നിങ്ങളെനിക്ക് തൃശൂര് തരണം..തൃശൂര് ഞാനിങ്ങ് എടുക്കുവാ: സിനിമാ സ്‌റ്റൈലിൽ മാസ് ഡയലോഗുമായി സുരേഷ് ഗോപി കത്തിക്കയറുമ്പോൾ താരപ്പൊലിമ വോട്ടാവുമെന്ന പ്രതീക്ഷയിൽ എൻഡിഎ

ഞാൻ ഇവിടെ സ്ഥലം വാങ്ങി വീട് വച്ച് ഇവിടെ താമസിക്കും; സിനിമയും ചെയ്യും.. ഭരത്ചന്ദ്രൻ വരും ചാക്കോച്ചി വരും ലാൽകൃഷ്ണ വിരാടിയാർ വരും..കാരണം ആ കഥാപാത്രങ്ങൾക്കൊന്നും ഈ ഉദ്യോഗസ്ഥർക്ക് ചങ്ങലയിടാനൊന്നും പറ്റത്തില്ല; എനിക്ക് തൃശൂര് വേണം..നിങ്ങളെനിക്ക് തൃശൂര് തരണം..തൃശൂര് ഞാനിങ്ങ് എടുക്കുവാ: സിനിമാ സ്‌റ്റൈലിൽ മാസ് ഡയലോഗുമായി സുരേഷ് ഗോപി കത്തിക്കയറുമ്പോൾ താരപ്പൊലിമ വോട്ടാവുമെന്ന പ്രതീക്ഷയിൽ എൻഡിഎ

മറുനാടൻ മലയാളി ബ്യൂറോ

 തൃശൂർ: വോട്ടിനുള്ള വലിയ വെടിക്കെട്ടിനാണ് തൃശൂരിൽ തിരികൊളുത്തിയിരിക്കുന്നത്. മേളപ്രമാണി ആരെന്നറിയാൻ മെയ് 23 വരെ കാത്തിരിക്കണമെങ്കിലും ആവേശം കൊടുമുടി കയറുകയാണ്. പ്രചാരണം അവസാനഘട്ടത്തിലായതോടെ കൊട്ടിക്കയറുകയാണ് വിവിധ സ്ഥാനാർത്ഥികളും കക്ഷികളും. തേക്കിൻകാട് മൈതാനത്ത് ഇപ്പോൾ തിരക്കൊഴിഞ്ഞ നേരമില്ല. വിശ്വാസത്തിന്റെയും ആചാരസംരക്ഷണത്തിന്റെയും വിഷയങ്ങളും ശബരിമലയും ഉയർത്തി ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് എൻഡിഎ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. താരപരിവേഷത്തോടെ സുരേഷ് ഗോപി കൂടി സ്ഥാനാർത്ഥി ആയി എത്തിയതോടെ, യോഗങ്ങൾക്കെത്തുന്ന ആൾക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ആർഎസ്എസും ബിജെപിയും. മാസ് ഡയലോഗുകളുമായി തൃശൂരുകാരെ കൈയിലെടുക്കുകയാണ് സുരേഷ് ഗോപി. എനിക്ക് തൃശൂര് വേണം..നിങ്ങളെനിക്ക് തൃശൂര് തരണം..തൃശൂര് ഞാനിങ്ങ് എടുക്കുവാ..എനിക്ക് തൃശൂര് വേണം..അത് സംഭവിക്കട്ടെ..ഈ ഡയലോഗ് മിക്കവാറും യോഗങ്ങളിൽ സുരേഷ് ഗോപി ആവർത്തിക്കുന്നു. താൻ പൂർണ രാഷ്ട്രീയക്കാരനല്ലെന്നും, താൻ തനി മനുഷ്യനായി തുടരുമെന്നുമുള്ള വാചകവും ഊന്നിയൂന്നിപ്പറയുന്നു. ഭരത് ചന്ദ്രനും, ചാക്കോച്ചിയും, ലാൽകൃഷ്ണ വിരാടിയാരും പോലെയുള്ള സിനിമാ കഥാപാത്രങ്ങൾ ജീവിതത്തിലേക്ക് ആവേശിച്ച വിധത്തിലുള്ള പ്രസംഗം.

ചില സാമ്പിൾ പ്രസംഗങ്ങൾ ഇങ്ങനെ:

എനിക്ക് തൃശൂര് വേണം..നിങ്ങളെനിക്ക് തൃശൂര് തരണം..തൃശൂര് ഞാനിങ്ങ് എടുക്കുവാ..എനിക്ക് തൃശൂര് വേണം..അത് സംഭവിക്കട്ടെ..ആ ഒരുഅവസ്ഥയിൽ മെയ് 23 ന് ശേഷം, നമ്മളീ തേക്കിൻകാട് മൈതാനം മുഴുവൻ എടുത്ത് നന്ദിപ്രസംഗം നടത്തുമ്പോൾ, ഞാൻ പറയും, നരേന്ദ്ര മോദി കേന്ദ്രസർക്കാരിന്റെ പിൻബലത്തോടെ മുന്നോട്ട് വച്ച ചില ആശയങ്ങൾ, അതിന്റെ പൂർണരേഖ, ഞാൻ കണ്ടിട്ടില്ലാത്ത ഒരുപക്ഷേ, കേഴുന്ന ജനത്തിന്റെ മനസിലാകലിലുള്ള ഒരുപാട് വിഷയങ്ങളുണ്ട്. അതെല്ലാം കണക്കിലെടുത്ത് വ്യക്തമായ പൊതുരേഖ തയ്യാറാക്കും. അതിന് വേണ്ടി അഞ്ച് കൊല്ലമല്ല, പത്തോ പതിനഞ്ചോ കൊല്ലം നിങ്ങളങ്ങ് നിശ്ചയിച്ച് ഉറപ്പിച്ച് കഴിഞ്ഞാൽ, കെട്ടിത്തരുന്നത് ഗുരുവായൂർ കേശവന്റെയും, തെച്ചിക്കോട്ട് രാമചന്ദ്രന്റെയും നെറ്റിപ്പട്ടമാണെങ്കിൽ, കൊമ്പുകുലുക്കി തന്നെയായിരിക്കും..ഒരുസംശയവും വേണ്ട. ഉറപ്പായിട്ടും, ശക്തൻ തമ്പുരാന്റെ യശസ്സ്, അത് ഇവിടുത്തെ ഓരോ ജന്മവും, വരാൻ പോകുന്ന തലമുറകൾ തൊട്ടറിയുന്ന രൂപത്തിൽ, ഇവിടെ പുനഃസ്ഥാപിക്കപ്പെടും.

എന്നും ജീവിതാവസാനം വരെയും തീർത്തും ഒരുരാഷ്ട്രീയക്കാരനാവാൻ പറ്റില്ല. അത് എന്റെ പാർട്ടിക്കാർക്ക് തന്നെയറിയാം. ഞാൻ അങ്ങനെ തന്നെയായിരിക്കും. എനിക്ക് മനുഷ്യനായി തുടരണം. അങ്ങനെ തുടരാനുള്ള സ്വാതന്ത്ര്യം എന്റെ രണ്ടുനേതാക്കളും അമിതമായിട്ട് തന്നെ തന്നിട്ടുണ്ട്. ഞാൻ ഈ പാതയിൽ തന്നെ തുടരും. ഞാൻ നിങ്ങളുടെ ആ പഴയ മനുഷ്യൻ തന്നെയായിരിക്കും. അങ്ങനെയേ ഞാൻ ജീവിക്കൂ..അങ്ങനെയേ ഞാൻജീവിച്ച് മരിച്ച് അവസാനിക്കൂ. തൃശൂർ ഞാൻ താമസിക്കും. സൂത്രക്കാരാരും ആ കഥയും പറഞ്ഞ് വരരുത്. തിരുവനന്തപുരത്ത് ഇരുന്നോണ്ട് ഭരിക്കുമെന്നൊക്കെ പറയരുത്. ഞാൻ ഇവിടെ സ്ഥലം വാങ്ങി വീട് വച്ച് ഇവിടെ താമസിക്കും. സിനിമയും ചെയ്യും, ഭരത്ചന്ദ്രൻ വരും, ചാക്കോച്ചി വരും, ലാൽകൃഷ്ണ വിരാടിയാർ വരും..കാരണം ആ കഥാപാത്രങ്ങൾക്കൊന്നും ഈ ഉദ്യോഗസ്ഥർക്ക് ചങ്ങലയിടാനൊന്നും പറ്റത്തില്ല. ആ കഥാപാത്രങ്ങൾ സംസാരിക്കും. ഈ ദേശത്തിന്റെ ജനതയുടെ ശബ്ദം.ആ കഥാപാത്രങ്ങൾ സംസാരിക്കും.

മറ്റൊരു പ്രസംഗത്തിൽ നിന്ന്

ദളിതർക്ക് വേണ്ടി ഇവിടെ കള്ളക്കണ്ണീരൊഴുക്കുകയാണ്. എത്ര ദളിതരെയാണ് ഇവിടെ ചവിട്ടിക്കൊന്നത്. എത്ര പേരെയാണ് തള്ളിയിട്ട് കൊന്നത്.
എന്നിട്ട് വടക്കോട്ട് നോക്കിയിരിക്കുകയാണ്. വടക്കോട്ട് നോക്കിയിരിക്കുമ്പോൾ കേരളത്തെ തെക്കോട്ടെടുക്കുകയാണ്. പക്ഷേ തെക്കോട്ടെടുക്കുന്ന സമൂഹം ഇനി തെക്കോട്ടെടുക്കുമ്പോൾ അതിൽ, ഇനി കിടന്നുതരാൻ ഞങ്ങൾ തയ്യാറല്ല എന്ന പ്രത്യേക സാഹചര്യത്തിൽ, ആ സാഹചര്യം എന്താണെന്ന് പറയാൻ ഈ സർക്കാരിന് കുട പിടിക്കുന്ന ചി ഉദ്യോഗസ്ഥർ എന്റെ ഹൃദയത്തിനും എന്റെ നാവിനും ചങ്ങലയിട്ടിരിക്കുകയാണ്. ആ പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, ഉറപ്പായും ഞാൻ പറയുന്നു..നിങ്ങൾ ഞങ്ങളുടെ ഹൃദയവികാരത്തിന്റെ ഫ്യൂസ് ഊരിക്കോളൂ..നിങ്ങളുടെ പാർട്ടിയുടെ നിലനിൽപ്പിന്റെ ഫ്യൂസ് ഊരാൻ പോവുകയാണ്. കാത്തിരുന്നോളു.ഒരൽപം ശ്വാസം പിടിച്ച് സൂക്ഷിച്ച് വച്ചോ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP