Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകസഭാ തെരഞ്ഞെടുപ്പ്: എപി സുന്നികളുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി അറിയിച്ചതായി സ്ഥിരീകരിച്ച് കാന്തപുരം; പിന്തുണ എൽ.ഡി.എഫിന് തന്നെ, എൻ.ഡി.എ സ്ഥാനാർത്ഥി വിജയിക്കാതിരിക്കാൻ തിരുവനന്തപുരത്ത് മാത്രം യു.ഡി.എഫിനൊപ്പം; രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും കാന്തപുരം; എപി സുന്നികളുടെ നിലപാട് ആഴ്‌ച്ചകൾക്ക് മുമ്പെ റിപ്പോർട്ട് ചെയ്ത് മറുനാടൻ മലയാളി

ലോകസഭാ തെരഞ്ഞെടുപ്പ്: എപി സുന്നികളുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി അറിയിച്ചതായി  സ്ഥിരീകരിച്ച് കാന്തപുരം; പിന്തുണ എൽ.ഡി.എഫിന് തന്നെ, എൻ.ഡി.എ സ്ഥാനാർത്ഥി വിജയിക്കാതിരിക്കാൻ തിരുവനന്തപുരത്ത് മാത്രം യു.ഡി.എഫിനൊപ്പം; രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും കാന്തപുരം; എപി സുന്നികളുടെ നിലപാട് ആഴ്‌ച്ചകൾക്ക് മുമ്പെ റിപ്പോർട്ട് ചെയ്ത് മറുനാടൻ മലയാളി

ജംഷാദ് മലപ്പുറം

മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പിൽ എ.പി വിഭാഗം സുന്നികളുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി അറിയിച്ചതായി സ്ഥിരീകരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.
രാജ്യത്ത് നിർണ്ണായകമായ പൊതുതിരെഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണമാണെന്നും കാന്തപുരം പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച ഖത്മുൽ ബുഖാരി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം.

ജനങ്ങളെ മാനിക്കുന്ന, വർഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവിൽ വരേണ്ടത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ 23 സംസ്ഥാനങ്ങളിൽ പ്രവർത്തനങ്ങളുള്ള ഞങ്ങൾക്ക് ഓരോ സംസ്ഥാനത്തും ഏത് മതേതരത്വ കക്ഷിയെ പിന്തുണക്കണം എന്നതിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ന് നടക്കുന്ന ഈ സമ്പൂർണ്ണ സഖാഫി സമ്മേളനത്തിൽ തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തോളം സഖാഫികൾ സംബന്ധിച്ചിട്ടില്ല. അവിടെ ഇലക്ഷൻ നടക്കുന്നതിനാൽ പൗരരുടെ ഏറ്റവും വലിയ ബാധ്യത എന്ന നിലയിൽ വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പണ്ഡിതരുടെ ഏറ്റവും പ്രധാന ബാധ്യത എന്നതിനാൽ അവർക്കു വേണ്ടി മാത്രം മറ്റൊരു ദിവസം സംഗമം നടത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞു.

തിരുവനന്തപുരത്ത് പ്രത്യേക സാഹചര്യം

എന്നാൽ ഔദ്യോഗികമായ പിന്തുണ നൽകുന്നത് ആർക്കാണെന്ന് കൃത്യമായ പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും എൽ.ഡി.എഫിനെ പിന്തുണക്കുന്ന നിലപാടാണ് കീഴ്ഘടകങ്ങൾക്ക് കാന്തപുരം കൈമാറിയിട്ടുള്ളത്. തിരുവനന്തപുരത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് യു.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാധ്യതയുള്ളതിനാൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ യു.ഡി.എഫിനെ പിന്തുണക്കുന്നതാണ് അഭികാമ്യം എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണം. അതേ സമയം കേന്ദ്രത്തിൽ മതേതര മുന്നണിതന്നെ അധികാരത്തിൽ വരണമെന്ന നിലപാടും കാന്തപുരത്തിനുണ്ട്, നിലവിൽ എൽ.ഡി.എഫ് മതേതര മുന്നണിയുണ്ടാക്കാൻ യുപിഎയുമായി
സഹകരിക്കുമെന്ന ഉറപ്പു ലഭിച്ചതിനാലാണ് ഇത്തരത്തിൽ എൽ.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ചതെന്നാണ് കാന്തപുരം വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. മൂൻകാലങ്ങളിൽ തങ്ങളുമായി സഹകരിക്കുന്ന സ്ഥാനാർത്ഥികളെ നോക്കിയാണ് പിന്തുണച്ചിരുന്നതെങ്കിലും കഴിഞ്ഞ തവണ യു.ഡി.എഫ് നേതാക്കൾ മർകസ് സമ്മേളനം അടക്കം ബഹിഷ്‌ക്കരിച്ചതിലുള്ള അമർഷമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. അതേ സമയം എൽ.ഡി.എഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ആവശ്യമായ വിഷയങ്ങളിൽ ഇടപെടലുകൾ നടത്തിയതും സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകിയതും അവരോടുള്ള അടുപ്പത്തിനും കാരണമായി.

നേരത്തെ പറഞ്ഞ് മറുനാടൻ മലയാളി

കാന്തപുരം വിഭാഗം എൽ.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ച വിവരം ആഴ്‌ച്ചകൾക്ക് മുമ്പ് ആദ്യമായി റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചിലർ അവഹേളനകളുമായി രംഗത്തുവരികയും ചെയ്തിരുന്നു. മറുനാടൻ നൽകിയ വാർത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോൾ ഔദ്യോഗികമായി സംഘടനാ തലത്തിൽനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി സംഘടനാ ബൂത്തുകൾ വഴി പ്രവർത്തകരിലേക്ക് വിവരം എത്തിക്കുമെന്നും അന്ന് മറുനാടൻ വാർത്ത നൽകിയിരുന്നു.

പിന്തുണ ചിലയിടങ്ങളിൽ നിർണായകമാകും

കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണ ചില മണ്ഡലങ്ങളിലെങ്കിലും നിർണായക സ്വാധീനം ചെലുത്തും. നിലവിൽ ശക്തമായ മത്സരം നടക്കുന്ന പൊന്നാനി ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിനെ പിന്തുണക്കാൻ സംഘടന നേരത്തെ തീരുമാനിച്ചാണ്. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള എ.പി വിഭാഗത്തിന്റെ പിന്തുണ മണ്ഡലത്തിന്റെ വിജയ, പരാജയങ്ങളെ സ്വാധീനിക്കാനുള്ള പോലുമുണ്ടെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്. മലബാറിലെ വിവിധ മണ്ഡലങ്ങളിലാണ് കാന്തപുരം വിഭാഗത്തിന്റെ വലിയ സ്വാധീന മണ്ഡലങ്ങൾ.

കാന്തപുരത്തിന്റെ പ്രസ്താവന മർകസിൽ വെച്ച്

കോഴിക്കോട് മർകസിൽ സംഘടിപ്പിച്ച ഖത്മുൽ ബുഖാരി സമ്മേളനത്തിലാണ് കാന്തപുരം സുന്നികളുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി അറിയിച്ചതായി കാന്തപുരം നിലപാട് വ്യക്തമാക്കിയത്. മുസ്ലിം സ്ത്രീയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽനിന്ന് ഈയിടെ പുറപ്പെടുവിച്ച നോട്ടീസ് ആശങ്കാജനകമാണെന്നും തുടർന്ന് കാന്തപുരം പറഞ്ഞു. സ്ത്രീകൾക്ക് ആരാധനകൾക്കു ഉത്തമം വീടാണ് എന്നതാണ് ഇസ്ലാമിക പ്രമാണം. പുരുഷന്മാർക്കൊപ്പം ജുമുഅ ജമാഅത്ത് നടത്താനായി പൊതുസ്ഥലങ്ങളിൽ സംഗമിക്കുന്നതും സ്ത്രീകൾക്ക് മതപരമായി നിഷിദ്ധമാണ്. മതപ്രമാണത്തിനെതിരെ രംഗത്തുവരുന്ന ബിദഇകളാണ് സ്ത്രീക്ക് ആരാധനക്ക് പള്ളിപ്രവേശം വേണമെന്ന് വാദിക്കുന്നത്. മതത്തിന്റെ അടിസ്ഥാന ദർശനങ്ങളിൽ നിന്ന് വ്യതിചലിച്ച ഇവർ കോടതിയുടെ നോട്ടീസുമായി ബന്ധപ്പെട്ടു നിലപാട് വ്യക്തമാക്കേണ്ടത്. മതത്തിനു പുറത്തുള്ള മാനദണ്ഡങ്ങൾ ഉപയോഗിച്ചു ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്ന ബിദഇകൾ ഒരുപടികൂടി കടന്നു സ്ത്രീകൾക്ക് പള്ളികളിലെ ആരാധനകൾക്കു നേതൃത്വം നൽകാമെന്ന് സമ്മതിക്കുമോ? വ്യതിചലിച്ച ചിന്താധാരകളുമായി പോയവരാണ് ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചത്. കോടതി തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവരെ സമീപിച്ചു ഇസ്ലാമിന്റെ ശരിയായ പ്രമാണങ്ങൾ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP