Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവതി ഭർത്താവിനെ ചുട്ടുകൊന്നത് നിറം പോരെന്ന പേരിൽ; ഭർത്താവിനെ പെട്രോളൊഴിച്ച് കത്തിച്ചത് അഞ്ചുമാസം പ്രായമുള്ള മകളുടെ മാതാവ്; സത്യവീർ സിംഗിനെ കൊലപ്പെടുത്താൻ ഭാര്യ പ്രേംശ്രീ തീരുമാനിച്ചത് വളരെ നേരത്തേതന്നെ

യുവതി ഭർത്താവിനെ ചുട്ടുകൊന്നത് നിറം പോരെന്ന പേരിൽ; ഭർത്താവിനെ പെട്രോളൊഴിച്ച് കത്തിച്ചത് അഞ്ചുമാസം പ്രായമുള്ള മകളുടെ മാതാവ്; സത്യവീർ സിംഗിനെ കൊലപ്പെടുത്താൻ ഭാര്യ പ്രേംശ്രീ തീരുമാനിച്ചത് വളരെ നേരത്തേതന്നെ

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഭർത്താവിന് നിറം പോരെന്ന പേരിൽ യുവതി ഭർത്താവിനെ ചുട്ടുകൊന്നു. കറുപ്പുനിറത്തിന്റെ പേരിൽ ഭർത്താവിനെ ചുട്ടുകൊന്ന യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ ബെറേലിക്ക് സമീപത്തായിരുന്നു സംഭവം. പ്രേംശ്രീ എന്ന യുവതിയാണ് ഉറങ്ങിക്കിടന്ന ഭർത്താവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഇരുപത്തിനാലുകാരനായ സത്യവീർ സിംഗാണ് കൊല്ലപ്പെട്ടത്.

സത്യവീർ സിങ് രണ്ടുവർഷം മുമ്പാണ് പ്രേംശ്രീയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിക്കുമ്പോൾ പ്രേംശ്രീക്ക് 20 വയസ്സായിരുന്നു പ്രായം. എന്നാൽ ഭർത്താവിന് കറുപ്പ് നിറമാണ് എന്നതിന്റെ പേരിൽ പ്രേംശ്രീ നിരന്തരം കലഹമുണ്ടാക്കുമായിരുന്നു. ഭർത്താവിനെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്താനോ ഒപ്പം പുറത്തു പോകാനോ യുവതി തയ്യാറാകുമായിരുന്നില്ല. ഇത് സംബന്ധിച്ച് പ്രശ്‌നങ്ങളും പതിവായിരുന്നു എന്നാണ് യുവാവിന്റെ ബന്ധുക്കൾ പറയുന്നത്.

കഴിഞ്ഞദിവസം സത്യവീർ ഉറങ്ങിക്കിടക്കവെ നേരത്തേ കരുതിയിരുന്ന പെട്രോൾ അദ്ദേഹത്തിന്റെ മേലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യവീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീ പടർന്ന് പ്രേംശ്രീയുടെ കാലുകൾക്ക് പൊള്ളലേറ്റു. ദമ്പതികൾക്ക് അഞ്ചുമാസം പ്രായമുള്ള മകളുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായും കറുപ്പുനിറമാണോ കൊലപാതകത്തിന് കാരണമായതെന്ന് ഇപ്പോൾ പറയാനാവില്ലെന്നുമാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP