Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുസ്ലീങ്ങളാണ് ശബരിമല വിധിക്കാധാരമായ കേസ് കൊടുത്തതെന്ന നുണ ആദ്യം പറഞ്ഞത് സ്വാമി ചിദാനന്ദപുരിയാണ്; ശരിക്കും പറഞ്ഞാൽ ആളുകളിൽ വിഷം വെക്കുകയാണ് അദ്ദേഹം ചെയ്യുന്നത്; ധർമ്മാചാര്യന്മ്മാർക്ക് ജനങ്ങളെ ധർമ്മത്തിൽ നിർത്താനുള്ള ഉത്തരവാദിത്വമുണ്ട്; അതിനുപകരം ചിദാനന്ദപുരി മതഭ്രാന്ത് നിറക്കുകയാണ്; ശബരിമലയിൽ നടന്നത് സംഘപരിവാറിന്റെ വൃത്തികെട്ട അജണ്ട; മാതൃഭൂമി ചർച്ചയിൽ ചിദാനന്ദപുരിയെ രൂക്ഷമായി വിമർശിച്ച് സ്വാമി സന്ദീപാനന്ദഗിരി

മുസ്ലീങ്ങളാണ് ശബരിമല വിധിക്കാധാരമായ കേസ് കൊടുത്തതെന്ന നുണ ആദ്യം പറഞ്ഞത് സ്വാമി ചിദാനന്ദപുരിയാണ്; ശരിക്കും പറഞ്ഞാൽ ആളുകളിൽ വിഷം വെക്കുകയാണ് അദ്ദേഹം ചെയ്യുന്നത്; ധർമ്മാചാര്യന്മ്മാർക്ക് ജനങ്ങളെ ധർമ്മത്തിൽ നിർത്താനുള്ള ഉത്തരവാദിത്വമുണ്ട്; അതിനുപകരം ചിദാനന്ദപുരി മതഭ്രാന്ത് നിറക്കുകയാണ്; ശബരിമലയിൽ നടന്നത് സംഘപരിവാറിന്റെ വൃത്തികെട്ട അജണ്ട; മാതൃഭൂമി ചർച്ചയിൽ ചിദാനന്ദപുരിയെ രൂക്ഷമായി വിമർശിച്ച് സ്വാമി സന്ദീപാനന്ദഗിരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ രണ്ട് ആത്മീയ ആചാര്യന്മ്മാർ തമ്മിലുള്ള രൂക്ഷമായ എറ്റുമുട്ടലായിരുന്നു ഇന്നലെ മാതൃഭൂമി ന്യുസിന്റെ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ അരങ്ങേറിയത്്. 'ശബരിമല കർമ്മ സമിതിക്ക് എന്തും ആകാമോ' എന്ന വിഷയത്തിൽ വേണു ബാലകൃഷ്ണൻ നയിച്ച ചർച്ച, ഈ തെരഞ്ഞെടുപ്പിലെ വർഗീയ പ്രചാരണങ്ങളെ കുറിച്ചായിരുന്നു. കോടിയേരി ബാലകൃഷ്ണൻ തന്നെ സംഘപരിവാർ സ്വാമി എന്ന് വിളിച്ചതിന് മറുപടി പറഞ്ഞുകൊണ്ട് തുടങ്ങിയ സ്വാമി ചിദാനന്ദപുരി തന്റെ വാദങ്ങൾ പുർത്തിയാക്കിയശേഷം ചർച്ചയിൽനിന്ന് മടങ്ങുകയായിരുന്നു. തുടർന്ന് സംസാരിച്ച സ്വാമി സന്ദീപാനന്ദഗിരി രൂക്ഷമായി ചിദാനന്ദപുരിയെ വിമർശിക്കയായിരുന്നു. മുസ്ലീങ്ങളാണ് ശബരിമല വിധിക്കാധാരമായ കേസ് കൊടുത്തതെന്ന് നുണ ആദ്യം പറഞ്ഞത് സ്വാമി ചിദാനന്ദപുരിയാണ് സന്ദീപാനന്ദഗിരി ചൂണ്ടിക്കാട്ടി. ശരിക്കും പറഞ്ഞാൽ ആളുകളിൽ വിഷം വെക്കുകയാണ് ചിദാനന്ദപുരി ചെയ്യുന്നത്.ധർമ്മാചാര്യന്മ്മാർക്ക് ജനങ്ങളെ ധർമ്മത്തിൽ നിർത്താനുള്ള ഉത്തരവാദിത്വമുണ്ട്; ആ ഉത്തരവാദത്വത്തിൽനിന്ന് ചിദാനന്ദപുരി മതഭ്രാന്ത് നിറക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി

ചിദാനന്ദപുരയുടെ വിവാദ പ്രസംഗത്തിന്റെ ചോദ്യത്തിനുള്ള സന്ദീപാനന്ദ ഗിരിയുടെ മറുപടി ഇങ്ങനെയാണ്:

' ഈ ചർച്ചയുടെ തുടക്കത്തിൽ തന്നെ ചിദാനന്ദപുരി സ്വാമിയോട്് ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു. അങ്ങ് ചർച്ചയുടെ അവസാനം വരെ ഇരിക്കണമെന്ന്. എന്നാൽ സ്വാമിജി അതിന് തയ്യാറായില്ല. അങ്ങനെ ഇരിക്കയയാിരുന്നെകിൽ നമുക്കും ചില സംശയങ്ങൾ സ്വാമിയുടെ മുന്നിൽ വെക്കാമായിരുന്നു. കാരണം സ്വാമിജിയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. മുസ്ലീങ്ങളാണ് ശബരിമലയുടെ കാര്യത്തിൽ കേസ് കൊടുത്തതെന്ന് ആദ്യമായി പറഞ്ഞത് അദ്ദേഹമാണ്്. കോഴിക്കോട് മുതലക്കുളത്തുവെച്ച്. ശരിക്കും പറഞ്ഞാൽ ആളുകളിൽ വിഷം വെക്കയാണ്. നമുക്ക് ഇക്കാര്യത്തിൽ വിവേകാനന്ദ സ്വാമികളെ മാത്രമേ പറയാനുള്ളൂ. വിവേകാനന്ദ സ്വാമികൾ പപറഞ്ഞിട്ടുള്ള വരികൾ ഇതാണ്. വിഭാഗീയതയും മൂഢമായ കടും പിടുത്തങ്ങളും. അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ, ദീർഘകാലമായി കൈയടിക്കിയിരിക്കയാണ്.അവ ഭൂമിയെ അക്രമം കൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യരക്തം കൊണ്ട് പലതവണ കുതിർത്തിരിക്കുന്നു. സംസ്‌ക്കാരത്തെ സംഹരിച്ചിരിക്കുന്നു.

വാസ്തവത്തിൽ ഇതാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ ലളിതമായ ഒന്നു രണ്ട്കാര്യങ്ങൾ പറയാം. ചിദാനന്ദപുരിയെ പോലൊരു ആൾ ശരിക്കും എന്താണ് ചെയ്യേണ്ടത്. ശബരിമലക്ക് ഒരാൾ മാലയിട്ട് കഴിഞ്ഞാൽ, പിന്നെ ആ ആളുടെ വ്യകതിത്വം തന്നെയില്ല. മറ്റ് ഒരു ക്ഷേത്രാചാരവും പോലെയല്ല. പിന്നെ അറിയുന്നതൊക്കെ സ്വാമിയാണ്, കാണുന്നതൊക്കെ സ്വാമിയാണ്. ചിദാനന്ദപുരി ഇതാണ് പഠിപ്പിക്കേണ്ടത്. ധർമ്മാചാര്യൻ പറഞ്ഞുകൊടുക്കേണ്ടത് ഇതാണ്. ഇവൻ എങ്ങനെയാണ് അവിടെ പത്തുവയസ്സിനും അമ്പതുവയസ്സിനും ഇടയിലുള്ളവരെ കാണുന്നത്. എന്ത് ആചാര ധ്വംസനമാണ് ശബരിമലയിൽ നടന്നത്. ഹിന്ദു മതപ്രകാരം ഒരു ആചാര ധ്വംസനവും അവിടെ നടന്നിട്ടില്ല. ഒരു വിശ്വാസിയുടെയും വിശ്വാസത്തെ ഹനിച്ചിട്ടില്ല. ഇത് വളരെ ആസൂത്രിതമായ രാഷ്ട്രീയ താൽപ്പര്യം കൊണ്ട് നടപ്പാക്കുന്ന സംഘപരിവാറിന്റെ വൃത്തികെട്ട അജണ്ടായണ്. അയോധ്യയിൽ നടന്നത് അതാണ്. സർക്കാറിന്റെ കാര്യത്തിൽ ഞങ്ങൾ ഇടപെടുന്നില്ല. ധർമ്മാചാര്യന്മ്മാർക്ക് ജനങ്ങളെ ധർമ്മത്തിൽ നിർത്താനുള്ള ഉത്തരവാദിത്വമുണ്ട്. വിവോകാനന്ദ സ്വാമികൾ പറഞ്ഞപോലെ വിഭാഗീയതയും മൂഢമായ കടും പിടുത്തങ്ങളും, ഈ രണ്ടിന്റെയും സന്തതിയായ മതഭ്രാന്തും. ഇപ്പോൾ തോന്നും വിവേകാനന്ദ സ്വാമികൾ ഒരു ജോൽസ്യനെപ്പോലൊയവണാണ് പറഞ്ഞതെന്ന്.' - സന്ദീപാനന്ദഗിരി വ്യക്താമാക്കി.

ഈ പ്രസംഗം വൈറലായതോടെ സോഷ്യൽ മീഡിയിയിൽ സന്ദീപാനന്ദഗിരിക്കെതിരെ രൂക്ഷമായ വിമർശനവുമായി സംഘപരിവാർ അണികളും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം ആശ്രമം തീയിട്ട ഷിബുസ്വാമി ഞങ്ങളെ ധർമ്മം പഠിപ്പിക്കേ്ണ്ടെന്ന് പറഞ്ഞാണ് വിമർശനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP