Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചാവ് കൈമാറുന്നതിനിടെ എക്‌സൈസ് സംഘം വളഞ്ഞപ്പോൾ വാഹനങ്ങൾ ഉപേക്ഷിച്ച് കടന്നു; ഒരാഴ്ചത്തെ അന്വേഷണത്തിന് ശേഷം നാലുയുവാക്കൾ പിടിയിൽ; കോതമംഗലത്തെ കഞ്ചാവ് കടത്തിന് ഉപയോഗിച്ച ഇന്നോവ കാറും ബൈക്കും കസ്റ്റഡിയിൽ

കഞ്ചാവ് കൈമാറുന്നതിനിടെ എക്‌സൈസ് സംഘം വളഞ്ഞപ്പോൾ വാഹനങ്ങൾ ഉപേക്ഷിച്ച് കടന്നു; ഒരാഴ്ചത്തെ അന്വേഷണത്തിന് ശേഷം നാലുയുവാക്കൾ പിടിയിൽ; കോതമംഗലത്തെ കഞ്ചാവ് കടത്തിന് ഉപയോഗിച്ച ഇന്നോവ കാറും ബൈക്കും കസ്റ്റഡിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കഞ്ചാവ് കൈമാറ്റത്തിനിടെ എക്‌സൈസ് സംഘത്തെകണ്ട് വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെട്ട നാല് യുവാക്കളെ കോതമംഗലത്ത് എക്‌സൈസ് സംഘം പിടികൂടി. ഈ കേസിൽ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ
ഊന്നുകൽ തേങ്കോട് പാതിരിപ്പള്ളി ടിജോ (29) കഴിഞ്ഞ ദിവസം അധികൃതർക്ക് മുൻപാകെ കീഴടങ്ങിയിരുന്നു. ഇയാളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നേര്യമംഗലം സ്വദേശികളായ അജ്മൽ, അമീർ, ജിതിൻ എന്നിവരെയാണ് എക്‌സൈസ് സംഘം വലയിലാക്കിയത്.

ഇവർ കഞ്ചാവ് കടത്തിന് ഉപയോഗിച്ച ഇന്നോവ കാറും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരക്കിലോ കഞ്ചാേവ് കാറിൽനിന്നു കണ്ടെടുത്തിരുന്നു. രണ്ട് കിലോയിലേറെ കഞ്ചാവ് പ്രതികളുടെ കൈവശമുണ്ടായിരുന്നതായാണ് എക്‌സൈസിന് ലഭിച്ച വിവരം.
തമിഴ്‌നാട്ടിലെ കമ്പത്തുനിന്നു വലിയ തോതിൽ കഞ്ചാവ് ഇവർ കടത്തിയിരുന്നതായും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മുൻപും ഇവർ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഊന്നുകല്ലിനു സമീപം പരീക്കണ്ണി ഉപ്പുകുഴിയിൽ കഞ്ചാവ് കൈമാറ്റത്തിനിടെ എക്‌സൈസിനെ കണ്ടതോടെ ഇവർ ഓടിരക്ഷപ്പെട്ടത്. മുഖ്യ പ്രതിയായ അമീർ റസാക്കിന്റെ പേരിൽ മാത്രം പത്തോളം വാഹനങ്ങൾ ഉണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ 15- ഓളം വാഹനങ്ങൾ കഞ്ചാവ് കടത്തുന്നതിനും വിൽപ്പന നടത്തുന്നതിനും ഉപയോഗിച്ചിരുന്നതായി എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.

പരീക്കണ്ണി ഭാഗത്തുള്ള റബർ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും കൈമാറ്റവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ 12- തീയതി രാത്രി നടത്തിയ റെയ്ഡിലാണ് രണ്ട് ഇരുചക്രവാഹനങ്ങളും ഒരു ഇന്നോവ കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് നിരന്തരം ആഡംബര വാഹനങ്ങളിൽ കഞ്ചാവ് കടത്തിയിരുന്ന വൻ മാഫിയ സംഘമാണ് പിടിയിലായിരിക്കുന്നതെന്ന് കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ങ കാസിം വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP