Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേഠിയിലും സോളാർ കത്തിക്കാനൊരുങ്ങി സരിത നായർ; കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതിയിൽ രാഹുൽ ഗാന്ധി ഇടപെടാത്തതിന്റെ പ്രതിഷേധവുമായി മണ്ഡലത്തിൽ പത്രിക നൽകി; അമേഠിക്ക് വണ്ടി കയറിയത് വയനാട്ടിലെയും എറണാകുളത്തെയും പത്രികകൾ തള്ളിയതോടെ; കോൺഗ്രസ് നേതാക്കളെ വിടാതെ പിന്തുടർന്ന് സോളാർ നായിക

അമേഠിയിലും സോളാർ കത്തിക്കാനൊരുങ്ങി സരിത നായർ; കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതിയിൽ രാഹുൽ ഗാന്ധി ഇടപെടാത്തതിന്റെ പ്രതിഷേധവുമായി മണ്ഡലത്തിൽ പത്രിക നൽകി; അമേഠിക്ക് വണ്ടി കയറിയത് വയനാട്ടിലെയും എറണാകുളത്തെയും പത്രികകൾ തള്ളിയതോടെ; കോൺഗ്രസ് നേതാക്കളെ വിടാതെ പിന്തുടർന്ന് സോളാർ നായിക

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ:സോളാർ തട്ടിപ്പുകേസിലെ ഒന്നാം പ്രതിയും ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുമായ സരിത എസ്എ നായർ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പത്രിക നൽകി.സോളാർ വിവാദങ്ങളിൽ പെട്ട് വലയുന്ന കാലത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത രാഹുൽ ഗാന്ധിക്ക് പരാതി നൽകിയിരുന്നു. എന്നാൽ തന്റെ പരാതി ഗൗരവമായി എടുത്ത് പ്രശ്‌നത്തിൽ ഇടപെട്ടില്ല എന്നാണ് സരിതയുടെ പരിഭവം.

കോൺഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് താൻ മത്സരിക്കുന്നതെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. സോളാർ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിപ്പെട്ടിട്ടും രാഹുൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് താൻ രാഹുലിനെതിരെ മത്സരിക്കുമെന്ന് സരിത നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ നേരത്തേ സരിത നായർ പത്രിക സമർപ്പിച്ചിരുന്നെങ്കിലും സോളാർ കേസിൽ കേടതി വിധിച്ച ശിക്ഷ നിലനിൽക്കുന്നതിനാൽ നാമനിർദ്ദേശ പത്രിക തള്ളുകയായിരുന്നു.

സോളർ പീഡനക്കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ സ്ഥാനാർത്ഥികളായാൽ അവർക്കെതിരെ മൽസരിക്കുമെന്നും സരിതാ നായർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എന്നിവരിൽ ആരെങ്കിലും സ്ഥാനാർത്ഥിയായാൽ അതിൽ ഏതെങ്കിലും മണ്ഡലത്തിൽ മൽസരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ലൈംഗിക പീഡനക്കേസിലടക്കം ഇവർക്കെതിരെയുള്ള തെളിവുകൾ വോട്ടർമാരെ അറിയിച്ചുകൊണ്ടാവും മൽസരമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഹൈബി ഈഡനെതിരെയും സരിത പത്രിക സമർപ്പിച്ചിരുന്നു. സോളാർ തട്ടിപ്പു കേസിലെ ശിക്ഷ കോടതി റദ്ദ് ചെയ്യാത്ത് ചൂണ്ടിക്കാട്ടി സൂക്ഷ്മ പരിശോധനയിൽ ഈ പത്രികയും തള്ളുകയായിരുന്നു.

സരിതയും ബിജുവും ശാലുവും ചേർന്ന് കേരളത്തിലും പുറത്തും സൗരോർജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം നൽകി പലരിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്നാണ് സോളാർ കേസ്. ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും്എംഎ‍ൽഎമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ എന്നിവർ സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ചൂഷണം ചെയ്തുവെ ന്നുമാണ് സരിതയുടെ പരാതി. ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും ഹൈബി ഈഡനും ബലാത്സംഗം ചെയ്തുവെന്നും അടൂർ പ്രകാശും എ.പി.അനിൽകുമാറും സ്ത്രീത്വത്തെ അപമാനിക്കൽ, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം എന്നിവയ്ക്ക് വിധേയമാക്കിയെന്നുമാണ് സരിതയുടെ പരാതി.

ഹൈബി ഈഡനടക്കം കേസിൽ പ്രതികളായ ആളുകൾക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നിരവധി കത്തുകൾ അയച്ചിട്ടും ആരോപണവിധേയർക്കെതിരെ ഒരു നടപടിയെടുമെടുത്തില്ല എന്നതാണ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിതയെ പ്രേരിപ്പിക്കുന്ന ഘടകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP