Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്രിസ്തുവിന്റെ പീഡാനുഭവ സ്മൃതിയിൽ ഇന്ന് ദുഃഖവെള്ളി ആചരണം; കാൽവരി മലയിലെ കുരിശു മരണത്തേ അനുസ്മരിച്ച് യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കൽ ചടങ്ങ് ഇന്ന് പള്ളികളിൽ നടക്കും; മലയാറ്റൂർ കുരിശുമലയിലേക്ക് തീർത്ഥാടക പ്രവാഹം; ക്രിസ്തുവിന്റെ ത്യാഗസ്മരണ പുതുക്കി മലചവിട്ടാനെത്തുന്നത് പതിനായിരങ്ങൾ; വേർതിരിവിന്റെ മതിലുകൾ പിശാചിന്റെ സൃഷ്ടിയെന്ന് കർദ്ദിനാൾ മാർക്ലീമിസ് കാതോലിക്ക ബാവ

ക്രിസ്തുവിന്റെ പീഡാനുഭവ സ്മൃതിയിൽ ഇന്ന് ദുഃഖവെള്ളി ആചരണം; കാൽവരി മലയിലെ കുരിശു മരണത്തേ അനുസ്മരിച്ച് യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കൽ ചടങ്ങ് ഇന്ന് പള്ളികളിൽ നടക്കും; മലയാറ്റൂർ കുരിശുമലയിലേക്ക് തീർത്ഥാടക പ്രവാഹം; ക്രിസ്തുവിന്റെ ത്യാഗസ്മരണ പുതുക്കി മലചവിട്ടാനെത്തുന്നത് പതിനായിരങ്ങൾ; വേർതിരിവിന്റെ മതിലുകൾ പിശാചിന്റെ സൃഷ്ടിയെന്ന് കർദ്ദിനാൾ മാർക്ലീമിസ് കാതോലിക്ക ബാവ

മറുനാടൻ ഡെസ്‌ക്‌

യേശുവിന്റെ കാൽവരിയിലെ യാഗബലിയുടെ ഓർമ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് ദുഃഖവെള്ളി ആചരിക്കും. മരമണികളുടെ ശബ്ദവും കുരിശിന്റെ വഴിയിലെ ഗാനങ്ങളും ദേവാലയാങ്കണങ്ങളെ ഭക്തിസാന്ദ്രമാക്കും. യേശുവിന്റെ പീഡാനുഭവ തിരുസ്വരൂപവും വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. പെസഹാ വ്യാഴത്തിന്റെ തുടർച്ചയായ ഈ ദിവസത്തിൽ യേശുവിന്റെ പീഡാസഹനത്തേയും കാൽവരി മലയിലെ കുരിശു മരണത്തേയും ക്രൈസ്തവർ അനുസ്മരിക്കുന്നു. രാത്രി കല്ലറയിൽ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയിൽ അടച്ചശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ അവസാനിക്കുക. വേർതിരിവിന്റെ മതിലുകൾ പിശാചിന്റെ സൃഷ്ടിയാണെന്ന് കർദ്ദിനാൾ മാർക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

നാളെ ജ്ഞാനസ്‌നാന വ്രതനവീകരണം, പുത്തൻ വെള്ളം, തിരി എന്നിവയുടെ വെഞ്ചരിപ്പ്. ഞായറാഴ്ചയാണ് യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ ഓർമ അനുസ്മരിച്ച് ഈസ്റ്റർ ആഘോഷിക്കുന്നത്. അൻപത് ദിവസം നീണ്ട വലിയ നോമ്പിനു സമാപനം കുറിക്കുന്നതും ഞായറാഴ്ചയാണ്.ദുഃഖവെള്ളി ദിനത്തിൽ മലയാറ്റൂർ കുരിശുമലയിലേക്ക് തീർത്ഥാടക പ്രവാഹം . പതിനായിരക്കണക്കിന് വിശ്വാസികളാണ് ക്രിസ്തുവിന്റെ ത്യാഗസ്മരണ പുതുക്കി കുരിശുമല ചവിട്ടാനെത്തുന്നത്. നേരം പുലരും മുമ്പേ തുടങ്ങിയ തീർത്ഥാടക പ്രവാഹം ഇപ്പോഴും തുടരുകയാണ്. അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ രാവിലെ ഏഴിന് കുരിശിന്റെ വഴി സെന്റ് ആന്റണീസ് ചാപ്പലിൽനിന്ന് ആരംഭിക്കും. വൈകീട്ട് മൂന്നിന് ദൈവവചന പ്രഘോഷണം, കുരിശാരാധന, നഗരികാണിക്കൽ പ്രദക്ഷിണം എന്നിവ ഉണ്ടാകും. എഴുപുന്ന സന്റെ് റാഫേൽസ് പള്ളിയിൽ രാവിലെ ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. വൈകീട്ട് നാലിന് എരമല്ലൂർ സന്റെ് ജോസഫ്‌സ് പള്ളിയിലേക്ക് നഗരികാണിക്കൽ പ്രദക്ഷിണം, രാത്രി എട്ടിന് കബറടക്കം. എഴുപുന്ന കാരുണ്യപുരം സന്റെ് സെബാസ്റ്റ്യൻസ് പള്ളിയിൽ വൈകീട്ട് 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും.

വൈകീട്ട് നാലിന് നഗരികാണിക്കൽ പ്രദക്ഷിണം, രാത്രി 11.30ന് കബറടക്കം. എഴുപുന്ന നീണ്ടകര സന്റെ് സെബാസ്റ്റ്യൻസ് പള്ളിയിൽ രാവിലെ 8.30ന് കുരിശിന്റെ വഴി. വൈകീട്ട് 3.30ന് ദൈവവചന പ്രഘോഷണം. തുടർന്ന് നഗരികാണിക്കൽ പ്രദക്ഷിണം, രാത്രി 12ന് കബറടക്കം. കോടംതുരുത്ത് ഫാത്തിമാത പള്ളിയിൽ രാവിലെ 10ന് കുരിശിന്റെ വഴി, വൈകീട്ട് 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. രാത്രി 10നും കുരിശിന്റെ വഴി ഉണ്ടാകും. ചന്തിരൂർ സന്റെ് മേരീസ് പള്ളിയിൽ രാവിലെ എട്ടിന് കുരിശിന്റെ വഴി, വൈകീട്ട് 3.30ന് പീഡാസഹന അനുസ്മരണം. തുടർന്ന് നഗരികാണിക്കൽ പ്രദക്ഷിണം, രാത്രി 10ന് കുരിശിന്റെ വഴി, 11ന് കബറടക്കം. എഴുപുന്ന തെക്ക് സന്റെ് ആന്റണീസ് പള്ളിയിൽ രാവിലെ ആറുമുതൽ ആരാധന, ഉച്ചക്ക് 12ന് നേർച്ചക്കഞ്ഞി വിതരണം, വൈകീട്ട് 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. എരമല്ലൂർ സന്റെ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിൽ രാവിലെ എട്ടിന് കുരിശിന്റെ വഴി, വൈകീട്ട് 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും, രാത്രി 10.30നും കുരിശിന്റെ വഴി ഉണ്ടായിരിക്കും.

എഴുപുന്ന തെക്ക് വല്ലേത്തോട് സന്റെ് ജോസഫ്‌സ് പള്ളിയിൽ വൈകീട്ട് നാലിന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. എഴുപുന്ന വടക്ക് സന്റെ് മേരീസ് ഇമാക്കുലേറ്റ് പള്ളിയിൽ വൈകീട്ട് 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. തങ്കിയിൽ ഭക്തപ്രവാഹം ചേർത്തല: തങ്കിപ്പള്ളിയിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളിൽ പങ്കെടുക്കാൻ വിശ്വാസികളുടെ വൻ തിരക്ക്. വ്യാഴാഴ്ച രാത്രി 12ഓടെ പ്രത്യേകം തയാറാക്കിയ മുല്ലപ്പൂപന്തലിൽ കിടത്തിയ ക്രിസ്തുവിന്റെ പീഡാനുഭവ തിരുസ്വരൂപം വണങ്ങാൻ ഇതര സംസ്ഥാനക്കാരടക്കം വിശ്വാസികൾ എത്തി. ഇതിന് മുന്നോടിയായി പ്രാർത്ഥനക്ക് കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയിൽ മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് അഞ്ചിന് തിരുവത്താഴപൂജയും കാൽകഴുകൾ ശുശ്രൂഷയും നടന്നു. വൈകീട്ട് ഏഴിന് ജില്ല പൊലീസ് മേധാവി കെ.എം. ടോമി ദീപം തെളിച്ചതോടെ സ്‌നേഹദീപക്കാഴ്ച ആരംഭിച്ചു. ഒരേ സമയം നാലുപേർക്ക് തിരുസ്വരൂപം ചുംബിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദുഃഖെവള്ളി രാവിലെ 10ന് കല്ലറജപം, പുത്തൻപാന പാരായണം. ഉച്ചക്ക് 2.30ന് വചനശുശ്രൂഷ, കുരിശ് വന്ദനം, പീഡാനുഭവ പ്രസംഗം, വൈകീട്ട് അഞ്ചിന് പ്രദക്ഷിണം, രാത്രി 12ന് കബറടക്കവും നടക്കും. അയൽ സംസ്ഥാന തീർത്ഥാടകർക്ക് തിരുസ്വരൂപം ചുംബിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുസ്തകോത്സവം അരൂർ: കെ.എൻ.എം ചന്തിരൂരിൽ സംഘടിപ്പിക്കുന്ന വേൾഡ് ഓഫ് ഖുർആൻ എക്‌സിബിഷനോടനുബന്ധിച്ച് ഇന്റർനാഷനൽ ബുക്ക് ഫെയർ അരൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ ഉദ്ഘാടനം ചെയ്തു. ലോകെത്ത വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. എഴുത്തുകാരൻ ചന്തിരൂർ ദിവാകരൻ മുഖ്യാതിഥിയായി. സുബൈർ, ബുക്‌ഫെയർ രക്ഷാധികാരി എൻ.എം. യൂസുഫ്, കെ.എ. സലീം, ചന്തിരുർ താഹ, നിയാസ് വൈക്കം എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നാണ് എക്‌സിബിഷൻ ആരംഭിക്കുക. പരിപാടിയുടെ ഉദ്ഘാടനം കെ.എൻ.എം പ്രസിഡന്റ് അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യും. യുനെസ്‌കോ മുൻ ഉപദേഷ്ടാവ് ഡോ. അബ്ദുറഹ്മാൻ ഖമറുദ്ദീൻ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP