Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരക്ഷിതമായ ഏതെങ്കിലുമൊരു രാജ്യത്ത് അഭയത്തിന് അപേക്ഷിക്കാനാഗ്രഹിക്കുന്നുവെന്നും സൗദിയിലേക്ക് തിരിച്ചുപോയാൽ കൊല്ലപ്പെട്ടേക്കാമെന്നും മുഖംമറച്ചെത്തിയ സഹോദരിമാരിലൊരാൾ; തങ്ങൾ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും മാഹാ അൽസുബൈ; ജോർജിയയിലേക്ക് രക്ഷപ്പെട്ട സഹോദരിമാരുടെ പാസ്‌പോർട്ട് റദ്ദാക്കി സൗദി അറേബ്യൻ ഭരണകൂടം

സുരക്ഷിതമായ ഏതെങ്കിലുമൊരു രാജ്യത്ത് അഭയത്തിന് അപേക്ഷിക്കാനാഗ്രഹിക്കുന്നുവെന്നും സൗദിയിലേക്ക് തിരിച്ചുപോയാൽ കൊല്ലപ്പെട്ടേക്കാമെന്നും മുഖംമറച്ചെത്തിയ സഹോദരിമാരിലൊരാൾ; തങ്ങൾ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും മാഹാ അൽസുബൈ; ജോർജിയയിലേക്ക് രക്ഷപ്പെട്ട സഹോദരിമാരുടെ പാസ്‌പോർട്ട് റദ്ദാക്കി സൗദി അറേബ്യൻ ഭരണകൂടം

ടിബിലീസി: ജോർജിയയിലേക്ക് രക്ഷപ്പെട്ട സൗദി സഹോദരിമാരുടെ പാസ്‌പോർട്ട് റദ്ദാക്കി സൗദി അറേബ്യൻ ഭരണകൂടം. 28-കാരി മാഹാ അൽസുബൈ, 25-കാരി വഫാ അൽസുബൈ എന്നിവരുടെ പാസ്‌പോർട്ടാണ് റദ്ദാക്കിയത്. ഇതോടെ ഇരുവരും ജോർജിയയിൽ കുടുങ്ങി.പെൺകുട്ടികളുടെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭാ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആർ. പറഞ്ഞു.

തങ്ങൾ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും മാഹാ അൽസുബൈ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സുരക്ഷിതമായ ഏതെങ്കിലുമൊരു രാജ്യത്ത് അഭയത്തിന് അപേക്ഷിക്കാനാഗ്രഹിക്കുന്നുവെന്നും സൗദിയിലേക്ക് തിരിച്ചുപോയാൽ കൊല്ലപ്പെട്ടേക്കാമെന്നും മുഖംമറച്ചെത്തിയ സഹോദരിമാരിലൊരാൾ പറഞ്ഞു. പെൺകുട്ടികളെ അപായപ്പെടുത്താനോ അവരുടെ താത്പര്യത്തിന് വിരുദ്ധമായി സൗദിയിലേക്ക് തിരിച്ചയക്കാനോ ശ്രമിക്കുന്നവരിൽനിന്ന് പെൺകുട്ടികളെ സംരക്ഷിക്കണമെന്ന് ജോർജിയൻ അധികൃതരോട് ആവശ്യപ്പെട്ടതായി മനുഷ്യാവകാശസംഘടന 'ഹ്യൂമൻ റൈറ്റ്‌സ് വാച്ച്' പ്രതികരിച്ചു.

അതേസമയം, അഭയത്തിനായി പെൺകുട്ടികൾ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജോർജിയ ആഭ്യന്തരമന്ത്രാലയവക്താവ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP