Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമപ്രവർത്തകർക്ക് പൂർണസുരക്ഷയുണ്ടെന്ന് കരുതപ്പെട്ടിരുന്ന രാജ്യങ്ങളിൽ പത്രസ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു; ഏകാധിപത്യരാജ്യങ്ങളിൽ മാധ്യമങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ കുറഞ്ഞുവരികയാണെന്നും നിരീക്ഷണം; ആഗോള പത്ര സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്കുള്ളത് 140 സ്ഥാനം; ആകെയുള്ള ആശ്വാസം പാക്കിസ്ഥാന്റെ 142-ാം സ്ഥാനം

മാധ്യമപ്രവർത്തകർക്ക് പൂർണസുരക്ഷയുണ്ടെന്ന് കരുതപ്പെട്ടിരുന്ന രാജ്യങ്ങളിൽ പത്രസ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു; ഏകാധിപത്യരാജ്യങ്ങളിൽ മാധ്യമങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ കുറഞ്ഞുവരികയാണെന്നും നിരീക്ഷണം; ആഗോള പത്ര സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്കുള്ളത് 140 സ്ഥാനം; ആകെയുള്ള ആശ്വാസം പാക്കിസ്ഥാന്റെ 142-ാം സ്ഥാനം

ലണ്ടൻ: ആഗോള പത്രസ്വാതന്ത്ര്യസൂചികയിൽ ഇന്ത്യ വീണ്ടും ദയനീയ അവസ്ഥയിൽ. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ 140-ാമതാണ് ഇന്ത്യയുടെ സ്ഥാനം. 2018-ലെ സൂചികയിൽ ഇത് 138 ആയിരുന്നു. ഇന്ത്യ പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈസമയം മാധ്യമപ്രവർത്തകരെ സംബന്ധിച്ച് ഏറെ അപകടകരമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് മോദി സർക്കാരിന് വലിയ തിരിച്ചടിയാണ്. പാരീസ് ആസ്ഥാനമായിപ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്‌സ് സാൻസ് ഫ്രോണ്ടിയേഴ്‌സ് അഥവാ അതിർത്തികളില്ലാത്ത ലേഖകന്മാർ (ആർ.എസ്.എഫ്.) എന്ന സംഘടനയാണ് ആഗോള പത്രസ്വാതന്ത്ര്യ സൂചിക തയ്യാറാക്കിയത്.

പത്രസ്വാതന്ത്ര്യത്തിൽ നോർവേയാണ് ഒന്നാംസ്ഥാനത്ത്. തുർക്ക്‌മെനിസ്താനാണ് ഏറ്റവും പിന്നിൽ. ഇന്ത്യയിൽ കഴിഞ്ഞവർഷം ആറു മാധ്യമപ്രവർത്തകർ ജോലിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ കൊല്ലപ്പെട്ടു. പൊലീസ്, മാവോവാദികൾ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ, ക്രിമിനൽസംഘങ്ങൾ എന്നിവരിൽനിന്നാണ് ഇന്ത്യയിൽ മാധ്യമപ്രവർത്തകർ ഭീഷണി നേരിടുന്നത്. ഇന്ത്യൻ മാധ്യമപ്രവർത്തകർ നേരിടുന്ന ഭീഷണികൾ എത്രത്തോളമാണെന്ന് ഈ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ഗ്രാമീണമേഖലകളിലെ പ്രാദേശികഭാഷാ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർ. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെല്ലാം പത്രസ്വാതന്ത്ര്യം താഴേക്കുപോയതായാണ് സൂചിക വ്യക്തമാക്കുന്നത്. 142-ാം സ്ഥാനത്താണ് പാക്കിസ്ഥാൻ.

'ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരണകക്ഷി അനുകൂലികൾ മാധ്യമപ്രവർത്തകർക്കുനേരെ നടത്തുന്ന അക്രമങ്ങൾ വർധിച്ചു. വിമർശിച്ച് സംസാരിക്കാനും എഴുതാനും ധൈര്യം കാണിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം വർധിച്ചു. എഴുതുന്നതോ പറയുന്നതോ ഒരു സ്ത്രീയാണെങ്കിൽ പ്രചാരണങ്ങൾ കൂടുതൽ പരുഷമാകും. കശ്മീർ പോലെയുള്ള പ്രശ്‌നബാധിതമേഖലകളിലെ മാധ്യമപ്രവർത്തനം അപകടകരമായി തുടരുകയാണ്' -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാധ്യമപ്രവർത്തകർക്ക് പൂർണസുരക്ഷയുണ്ടെന്ന് കരുതപ്പെട്ടിരുന്ന രാജ്യങ്ങളിൽ പത്രസ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അതേസമയം, ഏകാധിപത്യരാജ്യങ്ങളിൽ മാധ്യമങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ കുറഞ്ഞുവരികയാണെന്നും പട്ടിക വ്യക്തമാക്കുന്നു.

പത്രസ്വാതന്ത്ര്യം ആദ്യ അഞ്ചുരാജ്യങ്ങൾ

1). നോർവേ
2). ഫിൻലൻഡ്
3). സ്വീഡൻ
4). നെതർലൻഡ്‌സ്
5). ഡെന്മാർക്ക്

അവസാന അഞ്ചുരാജ്യങ്ങൾ

180. തുർക്ക്‌മെനിസ്താൻ
179. ഉത്തരകൊറിയ
178. എറിത്രിയ
177. ചൈന
176. വിയറ്റ്‌നാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP