Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിപീകയുടെ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മിയായി ബോളിവുഡ് സുന്ദരിയുടെ അതിശയിപ്പിക്കുന്ന മേക്ക് ഓവർ; ഛപാക്കിന്റെ മേക്കിങ് വീഡിയോ വൈറലാകുന്നു

ദിപീകയുടെ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മിയായി ബോളിവുഡ് സുന്ദരിയുടെ അതിശയിപ്പിക്കുന്ന മേക്ക് ഓവർ; ഛപാക്കിന്റെ മേക്കിങ് വീഡിയോ വൈറലാകുന്നു

സിഡ് ആക്രമണത്തിനിരയായവരുടെ കഥകൾ വെള്ളിത്തിരയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഒരേസമയം ബോളിവുഡിലും മലയാളത്തിലും നടക്കുകയാണ്. മലയാളത്തിൽ പാർവതി നായികയാവുന്ന പല്ലവി എന്ന പൈലറ്റിന്റെ കഥ പറയുന്ന ഉയരെ റിലീസിനൊരുങ്ങുമ്പോൾ ബോളിവുഡില ഛപാക്ക് ഒരുങ്ങിക്കൊണ്ടിരിക്കയാണ്.

വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പതിനഞ്ചു വയസ്സിൽ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് ഛപാക്ക്.ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ നടി ദീപികയുടെ ലുക്ക് വളരെയധികം തരംഗമായിരുന്നു. ഏറ്റവും പുതിയതായി ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

കഥാപാത്രമായി മാറാനുള്ള ഹോംവർക്കിലാണ് താനെന്നും ഏറെ ആസ്വദിച്ച് താൻ ചെയ്യുന്ന ഒരേ ഒരു ഹോം വർക്ക് ഇതാണെന്നുമാണ് ദീപിക പറയുന്നത്യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിനു വേണ്ടി ഏറെ തയ്യാറെടുപ്പുകളാണ് ദീപിക നടത്തി കൊണ്ടിരിക്കുന്നത്.മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ്ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മിയുമായി വളരെയേറെ രൂപസാദൃശ്യമുണ്ട് ദീപികയ്ക്ക് എന്നാണ് നടിയുടെ ലുക്ക് കണ്ട് ആരാധകർ പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP