Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലം; തൊടുപുഴയിലെ കുരുന്നിന് പിന്നാലെ ആലുവയിൽ മരണത്തോട് മല്ലടിച്ച മൂന്നുവയസുകാരനും വിടവാങ്ങി; രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ചതോടെ അമ്മയുട ക്രൂരത മകന്റെ ജീവനെടുത്തു; മൂന്ന് വയസ്സുകാരനെ തലയ്ക്കടിച്ച് മൃതപ്രായനാക്കിയ സ്ത്രീയുടെ മുഖത്തുള്ളത് നിർവികാരത മാത്രം; കുട്ടിയുടെ പിതൃത്വവും മാതൃത്വവും ഉറപ്പിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്

കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലം; തൊടുപുഴയിലെ കുരുന്നിന് പിന്നാലെ ആലുവയിൽ മരണത്തോട് മല്ലടിച്ച മൂന്നുവയസുകാരനും വിടവാങ്ങി; രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ചതോടെ അമ്മയുട ക്രൂരത മകന്റെ ജീവനെടുത്തു; മൂന്ന് വയസ്സുകാരനെ തലയ്ക്കടിച്ച് മൃതപ്രായനാക്കിയ  സ്ത്രീയുടെ മുഖത്തുള്ളത് നിർവികാരത മാത്രം; കുട്ടിയുടെ പിതൃത്വവും മാതൃത്വവും ഉറപ്പിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ നിലനിറുത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ചതാണ് മരണ കാരണം. കുഞ്ഞിന്റെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ സംഘം കുഞ്ഞിനെ സന്ദർശിച്ചത്. കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യ നില ഗുരുതരമായിരുന്നു. തലച്ചോറിൽ പലയിടങ്ങളിലായി രക്തം കട്ടപിടിച്ചു തലച്ചോറിന്റെ പ്രവർത്തനം നിലച്ച് തുടങ്ങി. ഇതോടെ കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.

ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകനെ ഗുരുതര പരുക്കുകളോടെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരമാസകലം മർദ്ദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകൾ പരിശോധനയിൽ കണ്ടെത്തി. ഇതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മയാണ് ക്രൂര പീഡനത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഇവർക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള കുഞ്ഞിന്റെ അച്ഛന്റെ പശ്ചാത്തലവും പൊലീസ് പരിശോധിക്കും. കുഞ്ഞിന് മർദ്ദനമേറ്റ സമയം താൻ ഉറക്കത്തിലായിരുന്നെന്നാണ് ഇയാളുടെ മൊഴി.

ചപ്പാത്തി പരത്തുന്നതിനിടെ വഴക്കുപറഞ്ഞപ്പോൾ കുട്ടി സ്ളാബിൽനിന്ന് വീണെന്നാണ് അമ്മ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ, മറ്റ് പരിക്കുകൾ എങ്ങനെയെന്ന ചോദ്യം കുരുക്കിയതോടെ ഇവർ കുറ്റം സമ്മതിച്ചു. കുട്ടിയുടെ പിന്നിലേറ്റ പൊള്ളൽ ഇവർ ചട്ടുകം പഴുപ്പിച്ചു വെച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതര പരിക്ക് സംഭവിച്ചതെങ്ങനെയെന്ന് പൊലീസിന് ഇപ്പോഴും സംശയമുണ്ട്. കുട്ടി വീണതിനെക്കുറിച്ച് അമ്മ പറഞ്ഞ അറിവേ അച്ഛനുള്ളൂ. കുട്ടിയെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ഇയാൾ ചെയ്തത്. കുടുംബമായി താമസിക്കുന്നിടത്ത് മറ്റാരും വന്ന് ഉപദ്രവിക്കില്ലെന്നായിരുന്നു പൊലീസ് നിഗമനം. ഇതോടെ പിന്നിൽ അമ്മതന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ അറസ്റ്റും രേഖപ്പെടുത്തി.

അമ്മ പൊലീസ് സ്റ്റേഷനകത്തും തെളിവെടുപ്പിനു വാടക വീട്ടിലെത്തിച്ചപ്പോഴും ചാനലുകാർക്കും നാട്ടുകാർക്കും മുന്നിൽ നിന്നതു നിർവികാരതയോടെയാണ്. കുട്ടിയെക്കുറിച്ചോ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചോ ഒന്നും അവർ തിരക്കിയില്ല. ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ കാണണമെന്ന് ഒരിക്കൽപോലും അവർ പൊലീസിനോടോ സ്റ്റേഷനിൽ സമീപത്തിരുന്ന ഭർത്താവിനോടോ ആവശ്യപ്പെട്ടതുമില്ല. മാധ്യമ പ്രവർത്തകർക്കു മുന്നിലൂടെ കൂസലെന്യേ അവർ നടന്നു പൊലീസ് ജീപ്പിൽ കയറി.

താമസിച്ചിരുന്ന വാടകവീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഇവരെ കാണാൻ സമീപവാസികളായ സ്ത്രീകളടക്കം തടിച്ചുകൂടി. അവിടെയും അവർ മൗനിയായിരുന്നു. നാട്ടുകാരുടെ പഴിവാക്കുകളൊന്നും മനസ്സിലായതുമില്ല. ബംഗാൾ റാണിഗഞ്ച് സ്വദേശിയായ ഇവരെ വധശ്രമ കുറ്റം ആരോപിച്ചാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്ത ഇവർക്കെതിരെ ബോധപൂർവം പരുക്കേൽപിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽപിക്കൽ എന്നീ വകുപ്പുകളും ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP