Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനത്തിന്റെ വിജയം തടയാൻ തരൂരിന് വോട്ടുചെയ്യാൻ കാന്തപുരത്തിന്റെ നിർദ്ദേശം? തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളിൽ സമസ്ത ഇടതിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട് ചെയ്ത് മംഗളം ദിനപത്രം; ജനങ്ങളെ മാനിക്കുന്ന, വർഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവിൽ വരേണ്ടതെന്നും സമസ്ത

കുമ്മനത്തിന്റെ വിജയം തടയാൻ തരൂരിന് വോട്ടുചെയ്യാൻ കാന്തപുരത്തിന്റെ നിർദ്ദേശം? തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളിൽ സമസ്ത ഇടതിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട് ചെയ്ത് മംഗളം ദിനപത്രം; ജനങ്ങളെ മാനിക്കുന്ന, വർഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവിൽ വരേണ്ടതെന്നും സമസ്ത

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫിനെ പിന്തുണയ്ക്കാനാണ് സമസ്ത തീരുമാനമെന്നു സൂചന. വിവരം റിപ്പോർട്ട് ചെയ്തത് മംഗളം ദിനപത്രമാണ്. തിരുവനന്തപുരം മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥി മൂന്നാമതാകുമെന്നും എൻ.ഡി.എ വിജയിച്ചേക്കുമെന്നമുള്ള പ്രവചനങ്ങൾ കണക്കിലെടുത്താണ് യു.ഡി.എഫ്. സ്ഥാനാർത്ഥി ശശി തരൂരിനെ പിന്തുണക്കണമെന്ന് അണികളെ അറിയിച്ചുവെന്നാണ് വിവരം.

ജനങ്ങളെ മാനിക്കുന്ന, വർഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവിൽ വരേണ്ടത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ 23 സംസ്ഥാനങ്ങളിൽ പ്രവർത്തങ്ങളുള്ള ഞങ്ങൾക്ക് ഓരോ സംസ്ഥാനത്തും ഏത് മതേതരത്വ കക്ഷിയെ പിന്തുണയ്ക്കണം എന്നതിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ന് നടക്കുന്ന ഈ സമ്പൂർണ്ണ സഖാഫി സമ്മേളനത്തിൽ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരത്തോളം സഖാഫികൾ സംബന്ധിച്ചിട്ടില്ല.

അതേസമയം തെരഞ്ഞെടുപ്പിൽ എ.പി. വിഭാഗം സുന്നികൾ സ്വീകരിക്കേണ്ട നിലപാട് അണികളെ അറിയിച്ചതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ പറഞ്ഞു. രാജ്യത്ത് നിർണായകമായ പൊതുെതരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണമാണെന്നും മർക്കസിൽ സംഘടിപ്പിച്ച ഖത്മുൽ ബുഖാരി സമ്മേളനത്തിൽവച്ച് കാന്തപുരം വ്യക്തമാക്കി.

കർണാടകയിൽ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ പൗരരുടെ ഏറ്റവും വലിയ ബാധ്യത എന്ന നിലയിൽ വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പണ്ഡിതരുടെ ഏറ്റവും പ്രധാന ബാധ്യത എന്നതിനാൽ അവർക്കു വേണ്ടി മാത്രം മറ്റൊരു ദിവസം സംഗമം നടത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞു.

മുസ്ലിം സ്ത്രീകളുടെ ആരാധനയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽനിന്ന് പുറപ്പെടുവിച്ച നോട്ടീസ് ആശങ്കാജനകമാണെന്ന് കാന്തപുരം പറഞ്ഞു. സ്ത്രീകൾക്ക് ആരാധനക്ക് ഉത്തമം വീടാണ് എന്നതാണ് ഇസ്ലാമിക പ്രമാണം.പുരുഷന്മാർക്കൊപ്പം ജുമുഅ ജമാഅത്ത് നടത്താനായി പൊതുസ്ഥലങ്ങളിൽ സംഗമിക്കുന്നതും സ്ത്രീകൾക്ക് മതപരമായി നിഷിദ്ധമാണ്. കോടതി തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവരെ സമീപിച്ചു ഇസ്ലാമിന്റെ ശരിയായ പ്രമാണങ്ങൾ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP