Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിന് കനത്ത തിരിച്ചടി; യുപിയിലെ തീപ്പൊരി കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദി രാജിവച്ചു; പ്രിയങ്കയുടെ രാജി തന്നെ അപമാനിച്ച നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച്; പാർട്ടിക്ക് വേണ്ടി ചോരയും നീരും നൽകിയവരേക്കാൾ മുൻഗണന ഗുണ്ടകൾക്കാണെന്ന് അറിയുന്നത് വേദനാജനകമാണെന്നും പ്രിയങ്ക

കോൺഗ്രസിന് കനത്ത തിരിച്ചടി; യുപിയിലെ തീപ്പൊരി കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദി രാജിവച്ചു; പ്രിയങ്കയുടെ രാജി തന്നെ അപമാനിച്ച നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച്; പാർട്ടിക്ക് വേണ്ടി ചോരയും നീരും നൽകിയവരേക്കാൾ മുൻഗണന ഗുണ്ടകൾക്കാണെന്ന് അറിയുന്നത് വേദനാജനകമാണെന്നും പ്രിയങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി. യുപിയിലെ കോൺഗ്രസ് നേതാവിന്റെ രാജി.കോൺഗ്രസിന്റെ തീപ്പൊരി വക്താവ് പ്രിയങ്കാ ചതുർവേദിയാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. തന്നെ അപമാനിച്ച ഉത്തർപ്രദേശിലെ ചില നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ അപ്രതീക്ഷിത രാജി. നീക്കം കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടി ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ വലിയ മുന്നേറ്റം നടത്തുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് നേതാവിന്റെ രാജി.

പീഡിപ്പിക്കാൻ ശ്രമിച്ചവരെ അടക്കം തിരികെ എടുത്ത പാർട്ടി നടപടി അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയാണ് പ്രിയങ്ക രാജിവച്ചത്. പാർട്ടിക്ക് വേണ്ടി ചോരയും നീരും നൽകിയവരേക്കാൾ മുൻഗണന ഗുണ്ടകൾക്കാണെന്ന് അറിയുന്നത് വേദനാജനകമാണെന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രിയങ്ക തന്റെ തീരുമാനം അറിയിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രിയങ്കയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. റാഫേൽ അഴിമതിയെക്കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് ആരോപണ വിധേയമായ സംഭവമുണ്ടായത്. ഇതിന് പിന്നാലെ കോൺഗ്രസ് ഇവരെ പുറത്താക്കിയെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക സമവാക്യങ്ങൾ ചൂണ്ടിക്കാട്ടി തിരികെ എടുക്കുകയായിരുന്നു. ഇതിൽ ഒരാളെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയെന്നും ആരോപണമുണ്ട്. ഇവരെ തിരികെ എടുത്തുവെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യയുടെ കത്ത് ട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രിയങ്ക തന്റെ തീരുമാനം പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയമാണ്.

അടുത്തിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദമുണ്ടായപ്പോൾ രൂക്ഷവിമർശനം നടത്തിയ പ്രിയങ്കാ ചതുർവേദി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സ്മൃതി ഇറാനിയെ കളിയാക്കി കൊണ്ട് പ്രിയങ്ക ആലപിച്ച പാരഡി ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രിയങ്കാ ചതുർവേദി പാർട്ടി വിടുന്നത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP