Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം സിപിഎം സ്‌പോൺസേഡ്; സിപിഎമ്മിലെ കണ്ണൂർ വിഭാഗവുമായി പൊലീസ് സേനയിലെ പലർക്കും ഉന്നത ബന്ധം; എനിക്കെതിരെയുള്ള കേസിന്റെയെല്ലാം സൂത്രധരൻ പണിയറിയാത്ത ജേക്കബ് തോമസ്; ഋഷിരാജ് സിങ് പബ്ലിസിറ്റി മാത്രം ആഗ്രഹിക്കുന്ന ഐപിഎസുകാരൻ; ഞാൻ തിരികെ ഡിജിപി ആവാതിരിക്കാൻ ശ്രമിച്ചവരിൽ പ്രധാനി ലോക്‌നാഥ് ബെഹ്‌റ; നമ്പി നാരായണൻ പീഡിതന്റെ കുപ്പായമിട്ടയാൾ; സർവ്വീസ് സ്റ്റോറിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ടിപി സെൻകുമാർ

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം സിപിഎം സ്‌പോൺസേഡ്; സിപിഎമ്മിലെ കണ്ണൂർ വിഭാഗവുമായി പൊലീസ് സേനയിലെ പലർക്കും ഉന്നത ബന്ധം; എനിക്കെതിരെയുള്ള കേസിന്റെയെല്ലാം സൂത്രധരൻ പണിയറിയാത്ത ജേക്കബ് തോമസ്; ഋഷിരാജ് സിങ് പബ്ലിസിറ്റി മാത്രം ആഗ്രഹിക്കുന്ന ഐപിഎസുകാരൻ; ഞാൻ തിരികെ ഡിജിപി ആവാതിരിക്കാൻ ശ്രമിച്ചവരിൽ പ്രധാനി ലോക്‌നാഥ് ബെഹ്‌റ; നമ്പി നാരായണൻ പീഡിതന്റെ കുപ്പായമിട്ടയാൾ; സർവ്വീസ് സ്റ്റോറിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ടിപി സെൻകുമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:മുൻ ഡി.ജി.പി. ടി.പി സെൻകുമാറിന്റെ സർവ്വീസ് സ്റ്റോറിയായ 'എന്റെ പൊലീസ് ജീവിതത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകമടക്കം പരമാർശിച്ചിരിക്കുന്ന സ്റ്റോറിയിൽ സിപിഎമ്മിനെതിരെയും മോദി വാനോളം പുകഴ്‌ത്തിയ നമ്പി നാരായണനെയും രൂക്ഷമായിട്ടാണ് വിമർശിച്ചിരിക്കുന്നത്. മാത്രമല്ല കൂടെ ജോലി ചെയ്ത് ഉദ്യോഗസ്ഥർക്കെതിരെയും രൂക്ഷമായ വിമർശനമാണ് മുൻ ഡിജിപിയും ബിജെപി സഹചാരിയുമായിട്ടുള്ള ടിപി സെൻകുമാർ ഉന്നയിച്ചിരിക്കുന്നത്. 

അതേസമയം ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരനെന്ന് ആവർത്തിച്ചിട്ടുണ്ട്. ഇന്നലെയാണ് സെൻകുമാറിനെ വേദിയിലിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്പി നാരായാണനെ പിന്തുണച്ചത്. ഇതിന് പിന്നാലെയാണ് മോദിയെയും ബിജെപി കേന്ദ്രങ്ങളെയും അടക്കം ഞെട്ടിച്ച് സെൻകുമാറിന്റെ പുസ്തകത്തിലെ വിവരങ്ങൾ പുറത്തുവന്നത്.

സിപിഎം. സ്പോൺസർ ചെയ്തതാകാമെന്ന് ഡി.ജി.പി. ടി.പി. സെൻകുമാർ പുസ്തകത്തിൽ പറയുന്നുണ്ട്. കേസ് അന്വേഷിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ടി.പി. സെൻകുമാർ വെളിപ്പെടുത്തി. സർവ്വീസ് സ്റ്റോറിയായ 'എന്റെ പൊലീസ് ജീവിതം' എന്ന പുസ്തകത്തിലാണ് മുൻ ഡി.ജി.പി.യുടെ വെളിപ്പെടുത്തൽ.

സിപിഎമ്മിലെ കണ്ണൂർ വിഭാഗവുമായി പൊലീസ് സേനയിലെ പലർക്കും ബന്ധമുണ്ടെന്നും ഷുക്കൂർ വധക്കേസിൽ ശരിയായ രീതിയിൽ അന്വേഷണമുണ്ടായില്ലെന്നും സെൻകുമാർ സർവ്വീസ് സ്റ്റോറിയിൽ പറയുന്നു. ഡി.ജി.പി. ജേക്കബ് തോമസിനെതിരേയും ലോക്നാഥ് ബെഹ്റക്കെതിരേയും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങിനെതിരെയും 'എന്റെ പൊലീസ് ജീവിതത്തിൽ' പരാമർശമുണ്ട്.

ജേക്കബ് തോമസ് നിഗൂഢതകളുള്ള ആളാണെന്നാണ് സെൻകുമാറിന്റെ പരാമർശം. തനിക്കെതിരായ കേസുകൾക്ക് പിന്നിൽ ജേക്കബ് തോമസാണെന്നും അദ്ദേഹം ആരോപിക്കുന്നു.ഇപ്പോൾ സസ്പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ് പണി ചെയ്യാൻ അറിയാത്ത ആളാണ്. തനിക്കെതിരായ കേസുകൾക്കെല്ലാം പിന്നിൽ ജേക്കബ് തോമസിന്റെ കരങ്ങളാണ്. മറ്റൊരു ഡി.ജി.പിയായ ഋഷിരാജ് സിങ് പബ്ലിസിറ്റി മാത്രം ആഗ്രഹിക്കുന്ന ആളാണ്. താൻ സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചെത്താതെയിരിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ പരമാവധി ശ്രമിച്ചു. ഇതിനായി ഡൽഹിയിലെ എല്ലാ ബന്ധങ്ങളും അദ്ദേഹം ഉപയോഗിച്ചെങ്കിലും വിജയിച്ചില്ലെന്നും സെൻകുമാർ ആരോപിക്കുന്നു.

ചാരക്കേസിൽ എല്ലാ സത്യങ്ങളും മൂടിവെയ്ക്കാൻ കഴിയില്ലെന്നും നമ്പി നാരായണന് പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമുണ്ടെങ്കിലും ഒരുനാൾ സത്യം പുറത്തുവരുമെന്നും ടി.പി. സെൻകുമാർ സർവ്വീസ് സ്റ്റോറിയിൽ പറയുന്നുണ്ട്. സിബിഐ കൃത്യമായി കേസ് അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവരുമെന്ന് നമ്പി നാരായണൻ ഓർക്കണമെന്നും സെൻകുമാർ മുന്നറിയിപ്പ് നൽകുന്നു. '

കോൺഗ്രസ് സർക്കാർ നമ്പിനാരായണനോട് ചെയ്തതുകൊടിയ ക്രൂരതയാണെന്ന് അഭിപ്രയപ്പെട്ട മോദി ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പുകഴ്‌ത്തുകയും ചെയ്തു. നമ്പിനാരായണന് പത്മ പുരസ്‌കാരം കിട്ടിയതിനെ സെൻകുമാർ നിശിതമായി വിമർശിച്ചിരുന്നു.

മൊബൈൽ ഫോൺമുതൽ മിസൈൽ വരെ ഇന്ന് എല്ലാക്കാര്യങ്ങൾ ബഹിരാകാശത്ത് നിന്ന് നിയന്ത്രിക്കുന്നതാണെന്ന് ബഹിരാകാശ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും പറഞ്ഞശേഷമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി നമ്പിനാരാണന്റെ പ്രശ്‌നത്തിലേക്ക് വന്നത്. ഉപഗ്രവേധ മിസൈൽ നേരത്തെ തന്നെ വിക്ഷേപിക്കാമായിരുന്നു. എന്നാൽ അന്നത്തെ ഭരണാധികാരികൾക്ക് അതിനുള്ള ധൈര്യമുണ്ടായില്ല. ഐ.എസ്.ആർ. ശാസ്ത്രജ്ഞൻ നമ്പിനാരായണനോട് കോൺഗ്രസ് സർക്കാർ കാട്ടിയ അനീതി ഓർമയില്ലേയെന്നായി മോദിയുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP