Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ എംപി കെ.പി.ധനപാലൻ പ്രാദേശിക വികസന ഫണ്ട് പൂർണമായി ചെലവഴിച്ചില്ലെന്നും താൻ കിട്ടിയ തുക മുഴുവൻ ചെലവഴിച്ചുവെന്നുമുള്ള ഇന്നസെന്റിന്റെ പ്രചാരണം: എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ചാലക്കുടിയിലെ വോട്ടർമാരെ കബളിപ്പിക്കുന്ന കുപ്രചാരണത്തിന് തടയിടണമെന്ന് പരാതിയിലെ ആവശ്യം

മുൻ എംപി കെ.പി.ധനപാലൻ പ്രാദേശിക വികസന ഫണ്ട് പൂർണമായി ചെലവഴിച്ചില്ലെന്നും താൻ കിട്ടിയ തുക മുഴുവൻ ചെലവഴിച്ചുവെന്നുമുള്ള ഇന്നസെന്റിന്റെ പ്രചാരണം: എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ചാലക്കുടിയിലെ വോട്ടർമാരെ കബളിപ്പിക്കുന്ന കുപ്രചാരണത്തിന് തടയിടണമെന്ന് പരാതിയിലെ ആവശ്യം

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി :ചാലക്കുടി മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥി ഇന്നസെന്റിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. മുൻ എം പി കെ പി ധനപാലൻ പ്രാദേശിക വികസന ഫണ്ട് പൂർണ്ണമായും ചെലവഴിച്ചില്ലന്നും താൻ ബാലൻസ് വന്ന തുകയും എം പി എന്ന നിലയിൽ തനിക്ക് കിട്ടിയ തുക ഉൾപ്പടെ എല്ലാം ചെലവഴിച്ചു എന്ന് പറഞ്ഞ് ഇന്നസെന്റ നടത്തുന്ന പ്രചാരണത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനും കെ എസ് യു മുൻ ജില്ല വൈസ് പ്രസിഡന്റും കെ പി സി സി വിചാർ വിഭാഗ് ജില്ലാ വൈസ് ചെയർമാനുമായ അഡ്വക്കേറ്റ് അവനീഷ് കോയിക്കരയാണ് ഇന്നസെന്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്

https://www.mplads.gov.in/MPLADS/UploadedFiles/HTML/15ls/lsstat11.htm എന്ന സർക്കാർ വെബ് ലിങ്കിൽ കെ.പിധനപാലന്റേയും https://www.mplads.gov.in/MPLADS/UploadedFiles/HTML/16ls/lsstat11.htm എന്ന സർക്കാർ വെബ് ലിങ്കിൽ ഇന്നസെന്റിന്റേയും എംപി ഫണ്ട് വിനിയോഗം അറിയാമെന്നിരിക്കെ മുൻ എംപി കെ പി ധനപാലൻ മുഴുവൻ എം പി ഫണ്ടും ചിലവഴിച്ചില്ലെന്നും അനുവദിച്ചതിൽ 3.25 കോടി ചെലവഴിക്കാതിരിക്കെ യാതൊരു തെളിവുമില്ലാതെ 17.5 കോടിയുടെ വികസനം നടത്തിയെന്ന് അവകാശവാദം നടത്തി വോട്ടർമാരെ കബളിപ്പിക്കുന്നത് നിറുത്തണമെന്നും യാഥാർത്ഥ്യം നവ മാധ്യമങ്ങളിലുടെയും പ്രമുഖ ദൃശ്യ മാധ്യമങ്ങളിലുടെയും പ്രചരിപ്പിക്കുന്നതിനും നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.

എം പി എന്ന നിലയിൽ കെ പി ധനപാലന് ആദ്യ മൂന്നു വർഷം 3 കോടിയും പിന്നീട് രണ്ടു വർഷം 5 കോടിയും വീതം 19 കോടിയാണ് എംപി ഫണ്ട് എന്ന നിലയിൽ ലഭിച്ചത്. അതിൽ പലിശയടക്കം ലഭ്യമായ 21.06 കോടിയും ചെലവഴിച്ചതായി കാണുന്നു. കെ പി ധനപാലൻ എം പി യായിരിക്കെ 25 കോടി രൂപയാണ് പ്രാദേശിക വികസന ഫണ്ട് ലഭിച്ചതെന്നും ഇതിൽ 21.06 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും പ്രചാരണമാണ് നടത്തി വരുന്നത്. എന്നാൽ പ്രദേശിക ഫണ്ട് എന്ന നിലയിൽ പലിശ സഹിതം ലഭിച്ച 21.06 കോടി രൂപ പൂർണ്ണമായും ചെലവഴിച്ചിട്ടും തെറ്റായ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്.

5 വർഷം 5 കോടി വീതം 25 കോടിയാണ് ഇന്നസെന്റിന് എംപി ഫണ്ട് ലഭിച്ചത്. അതിൽ പലിശയടക്കം ലഭ്യമായ 17.98 കോടി രൂപയിൽ 3.25 കോടിചിലവഴിച്ചിട്ടില്ലെന്നും, ഇത് സർക്കാർ വെബ്‌സെറ്റിൽ വെളിവാക്കുമ്പോഴാണ് എംപി ഫണ്ട് പുർണ്ണമായും ചെലവഴിച്ചുവന്ന അവകാശവാദം ഉന്നയിക്കുന്നതെന്ന് അഡ്വക്കേറ്റ് അവനിഷ് കോയിക്കര വ്യക്തമാക്കി. യാഥാർത്ഥ്യം ഇതായിരിക്കെ എം പി ഫണ്ട് മുഴുവൻ ചെലവഴിച്ചു എന്ന് അവകാശവാദം ഉന്നയിക്കുന്നത് തെറ്റായ പ്രവണതയാണ്. അവകാശപ്പെട്ട 25 കോടി എംപി ഫണ്ട് വാങ്ങിയെടുക്കാൻ പോലും സാധിക്കാത്തയാൾ 17.5 കോടിയുടെ
കോടിയുടെ വികസനം നടത്തിയെന്ന വാദം ജനം പുച്ഛിച്ചു തള്ളും.17.5 കോടിയുടെ വികസനത്തിന് തെളിവായി വെബ് ലിങ്കോ, കേന്ദ്ര സർക്കാർ ഉത്തരവുകളോ കാണിക്കാൻ എം പി യ്ക്ക് സാധിച്ചിട്ടില്ലെന്നും അഡ്വക്കേറ്റ് അവനിഷ് കോയിക്കര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP