Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വടകരയിൽ പി ജയരാജന് വോട്ട് ചെയ്യാൻ നാട്ടിലെത്തി പ്രവാസികളും; ഖത്തറിൽ നിന്നും കുവൈത്തിൽ നിന്നും എത്തുന്നത് നിരവധിപേർ അടങ്ങുന്ന സംഘം; ലക്ഷ്യം `ജയരാജേട്ടന്` വൻ ഭൂരിപക്ഷം സമ്മാനിക്കൽ; ഇടത് സ്ഥാനാർത്ഥി ജയിക്കുമെന്ന് കുവൈത്തിൽ പന്തയവും

വടകരയിൽ പി ജയരാജന് വോട്ട് ചെയ്യാൻ നാട്ടിലെത്തി പ്രവാസികളും; ഖത്തറിൽ നിന്നും കുവൈത്തിൽ നിന്നും എത്തുന്നത് നിരവധിപേർ അടങ്ങുന്ന സംഘം; ലക്ഷ്യം `ജയരാജേട്ടന്` വൻ ഭൂരിപക്ഷം സമ്മാനിക്കൽ; ഇടത് സ്ഥാനാർത്ഥി ജയിക്കുമെന്ന് കുവൈത്തിൽ പന്തയവും

ജംഷാദ് മലപ്പുറം

കോഴിക്കോട്: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജനെ വിജയിപ്പിക്കാൻ ഖത്തറിൽനിന്നും ഒരു സംഘം പ്രവാസികൾ നാട്ടിലെത്തിയതിന് പിന്നാലെ കുവൈത്തിൽ നിന്നും 25പേരടങ്ങുന്ന സംഘം നാട്ടിലേക്ക്. വടകരയിലെ വോട്ടർമാരാണ് ഇത്തരത്തിൽ നാട്ടിലെത്തുന്നത്, ജയരാജനെ വൻഭൂരിപക്ഷത്തിൽ വിജയിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പറയുന്നു.വടകര തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്നും ഇതിനായി കുവൈത്തിൽനിന്നും പരമാവധി വടകരക്കാരായ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതെന്നും നാട്ടിലേക്കു പോരാൻ നേതൃത്വം നൽകുന്ന കുവൈത്തിലെ അബ്ബാസിയയിലെ ശൈമേഷ്, ടി കെ ഷൈജു, രാജഗോപാൽ.

ഐ.എൻ.എൽ പ്രതിനിധി സത്താർ കനിൽ, തട്ടോളിക്കര പ്രജീഷ്, അജീഷ് വി കെ. വടകര എന്നിവർ പറഞ്ഞു. കുവൈത്തിലെ ചില മേഖലകളിൽ കൂടുതൽ വടകരക്കാരുണ്ട്, വടകര മണ്ഡലത്തിൽ താൻ പറയുന്ന സ്ഥാനാർത്ഥി ജയിക്കുമെന്ന് കൂടെ ജോലി ചെയ്യുകയും ഒന്നിച്ചു താമസിക്കുകയും ചെയ്യുന്ന കൂട്ടുകാരനായ അമീറ് നൗഷാദിനോട് പന്തയം വെക്കുകയും ചെയ്തിട്ടുണ്ട്. കൊയിലാണ്ടി സ്വദേശി നൗഷാദ് വടകരയിൽ ജയരാജൻ ജയിക്കുമെന്നാണ് ബെറ്റ്‌വെച്ചത്.

വടകരയിൽ ജയരാജൻ തോൽക്കുമെന്ന് നൗഷാദിനോട് ബെറ്റുവെച്ച അമീറാവട്ടെ പന്തയം വെച്ചതുകൊണ്ട് മെയ് അവസാനം നാട്ടിലേക്ക് പോവാൻ ഓകെയാക്കി വെച്ചിരിക്കുന്ന വിമാനടിക്കറ്റ് തല്ക്കാലം ക്യാൻസൽ ചെയ്തിരിക്കയാണ്, ? തെരഞ്ഞെടുപ്പ് ഫലം അറിയുന്നതോടെ ചില്ലിക്കാശ് മുടക്കമില്ലാതെ ഫ്രീയായി നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് അമീർ. മറുനാട്ടിൽ ജോലിചെയ്യുന്ന വടകരക്കാരുടെ തെരഞ്ഞെടുപ്പ് ആവേശം വെളിവാക്കുന്ന ഉദാഹരങ്ങളിൽ ഒന്ന് മാത്രമാണിത്, വിദേശത്തുള്ളവരെ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേതൃത്വവും പ്രവർത്തകരും മുകൈയെടുത്തും നാട്ടിലെത്തിക്കാറുണ്ട്. നാട്ടിലുള്ള കുടുമ്പത്തോടും ഭാര്യയോടും ഇന്ന പാർട്ടിക്കെ വോട്ട് ചെയ്യാവൂ എന്ന നിർദ്ദേശം ഗൾഫിൽ നിന്നും വരുന്നതും പതിവാണ്, റൂമിലെ സുഹൃത്തുക്കളുമായും ഒപ്പം ജോലി ചെയ്യുന്നവരുമായും എന്തിനേറെ നാട്ടിലെ സുഹൃത്തുക്കളെവരെ ദിവസവും വിളിച്ചു ഇന്ന ആൾക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് ഗൾഫിൽ പുത്തിരിയല്ല.

എട്ടും പത്തും പേർ താമസിക്കുന്ന ഗൾഫിലെ തൊഴിലാളികളുടെ മുറികളിൽ പലരും പല ജില്ലക്കാരും വിവിധ പാർട്ടികളുടെ അനുഭാവികളുമായിരിക്കും. സ്വന്തംപാർട്ടി വിജയിക്കും ഭൂരിപക്ഷം നേടും. താൻ പറയുന്ന സ്ഥാനാർത്ഥി ജയിക്കും തുടങ്ങിയ തർക്കങ്ങൾ ചിലപ്പോൾ സംഘർഷത്തിൽവരെ എത്താറുണ്ട് എന്ന് കുറ്റ്യാടി സ്വദേശി രാംദാസ് പറയുന്നു, ഏതായാലും വടകര ചുവപ്പിക്കാൻ ഒരു കൂട്ടം പ്രവാസികൾ നാളെയോ, മറ്റന്നാളോ നാട്ടിലെത്തും, 2014ലെ വാടകരക്ക് പറ്റിയ മുറിവ് ഇനിയുമുണങ്ങിയിട്ടില്ല, 2004ൽ വടകര മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ എം ടി പത്മയെ 1.30.5898 വോട്ടിന്റെ ഭൂരിപക്ഷത്തിന് പി സതീദേവി തോൽപ്പിച്ചിരുന്നു, പക്ഷെ 2009ൽ മുല്ലപ്പള്ളി രാമചന്ദ്രൻ സതീദേവിയെ 56186വോട്ടിനു തോൽപിച്ചു കൊണ്ട് മണ്ഡലം യു ഡി എഫ് കൈയടിക്കിയിരുന്നു 2014ൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ എ എൻ ഷംഷീറിനെ മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ചു എന്നത് ശരിയാണ് അത് 3306 വോട്ടിന്റെ ലീഡ് മാത്രം ആണ് കിട്ടിയത്.

ഖത്തറിലെ സംഘം നേരത്തെ എത്തി

ദുബായിൽ നിന്നും മിക്ക തെരഞ്ഞെടുപ്പ് സമയത്തും കെ എം സി സി പ്രവർത്തകർ ചാർട്ടേഡ് വിമാനത്തിൽ വോട്ട് ചെയ്യുവാനായി നാട്ടിലെത്താറുണ്ടെങ്കിലും ചാർട്ടേഡ് ചെയ്തില്ലെങ്കിലും ജയരാജനെ പാർലിമെന്റിൽ എത്തിക്കാൻ ഒരു കൂട്ടം പയ്യോളിക്കാർ ഖത്തറിലിലെ ദോഹയിൽനിന്നും നേരത്തെ നാട്ടിലേക്കുപുറപ്പെട്ടിരുന്നു. ദോഹയിൽിന്നുള്ള റഹൂഫിന്റെ നേതൃത്വത്തിലുള്ള പയ്യോളി സംഘമാണ് നാട്ടിലെത്തിയിരുന്നത്, ലോകസഭാ തെരഞ്ഞെടുപ്പിന് പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനും പ്രചരണ പരിപാടികളിൽ സജീവമാകാനും തീരുമാനിച്ച് പ്രവാസി സംഘടനകൾ വിവിധ പരിപാടികളാണ് ഗൾഫ് രാജ്യങ്ങളിൽ നടത്തിയിരുന്നത്.

ഇത്തവണ നാട്ടിലെ അവധി ആഘോഷിക്കാൻ ബന്ധുക്കളെ ഗൾഫിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാനും പ്രവാസി സംഘടനകളുടെ നിർദ്ദേശമുണ്ടായിരുന്നു. ദുബായിയിൽ യു.ഡി.എഫ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണം ക്യാമ്പയ്‌നുകൾ നടക്കുന്നത്, ഒ.ഐ.സി.സി, കെ.എം.സി.സി ഭാരവാഹികൾ ഇതുസംബന്ധിച്ചു യോഗം ചേരുകയും ആവശ്യമായ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
ഇത്തവത്തെ തെരഞ്ഞെടുപ്പ് നാട്ടിലെ അവധി സമയത്തായതിനാൽതന്നെ പ്രവാസി കടുംബങ്ങൾ കൂടുതലായി അവധിആഘോഷിക്കാൻ ഗൾഫിലെത്തുന്ന സമയമാണിത്. ഇതിനാൽതന്നെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ സജീവമാകാനും ബന്ധുക്കളെ കൊണ്ടുവരുന്ന ഒഴിവാക്കണമെന്നും സംഘടനാഭാരവാഹികൾ പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

2017ൽ നടന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ട്‌ചെയ്യാനായി മാത്രം ദുബായിൽനിന്നും 160പ്രവാസികളാണ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിയിരുന്നത്. ഇത്തവണ സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള പരമാവധി നാട്ടിലെത്തിക്കാനാണ് മുഴുവൻ പ്രവാസി സംഘടനകളും കണക്ക് കൂട്ടുന്നത്. നാട്ടിലേക്ക് വോട്ട്‌ചെയ്യാനും, പ്രചരണത്തിന് നേതൃത്വം നൽകാനും താൽപര്യമുള്ള സംഘടനാഭാരവാഹികളുടെ പ്രത്യേകം വിളിച്ചുചേർക്കാനും യു.ഡി.എഫ് സംവിധാനത്തിൽ യു.എ.ഇയിൽ തീരുമാനിച്ചു. അതോടൊപ്പംതന്നെ സിപിഎമ്മിന്റെ കേരള പ്രവാസി സംഘത്തിന്റെയും നേതൃത്വത്തിലും പ്രചരണ പരിപാടികൾ യു.എ.ഇ.യിൽ കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ്.

ഗൾഫ്‌നാടുകളിലെ തൊഴിലാളി ക്യാംപുകളിലും മാർക്കറ്റുകളിലും പ്രവാസി സംഘടനാ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി, അതോടൊപ്പം നാട്ടിൽ സ്വാധീനിക്കാൻ കഴിയുന്ന വോട്ടർമാരെ ഫോണിൽ ബന്ധപ്പെടാൻ പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെട്ടു. അടുത്ത ബന്ധുക്കളുടെ വോട്ട് തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെ ചെയ്യണമെന്ന് ഗൾഫിൽ നിന്നു വിളിച്ചു പറയണമെന്നാണ് നിർദ്ദേശം. പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തും തൊഴിലിടങ്ങളിലും തിരഞ്ഞെടുപ്പ് ആവേശം കത്തികയറുകയാണ്. പരസ്പര വാഗ്വാദങ്ങളാണ് മിക്ക താമസസ്ഥലത്തും. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും കൊഴുക്കുന്നുണ്ട്. നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതോടെ ജോലി കഴിഞ്ഞു വരുന്ന സാധാരണക്കാരായ പ്രവാസികളുടെ ഇപ്പോഴത്തെ മുഖ്യചർച്ചാ വിഷയവും തെരഞ്ഞെടുപ്പ് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP