Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാമനിർദേശപത്രികയിൽ എഴുകേസുകൾ; പത്രപ്പരസ്യം നൽകാൻ വിമുഖത? ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി

നാമനിർദേശപത്രികയിൽ എഴുകേസുകൾ; പത്രപ്പരസ്യം നൽകാൻ വിമുഖത? ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫിന്റെ പരാതി. സ്വന്തം പേരിലുള്ള കേസുകൾ പത്രങ്ങളിലൂടെ നൽകി പരസ്യപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. 

സ്ഥാനാർത്ഥികൾ സ്വന്തം പേരിലുള്ള ക്രിമിനൽ കേസുകൾ പത്രമാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്ന്, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം പുറത്തിറക്കിയിരുന്നു. നാമനിർദേശപത്രികയിൽ തനിക്കെതിരെ ഏഴ് കേസുകളുണ്ടെന്നാണ് അടൂർ പ്രകാശ് നാമനിർദേശപത്രികയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് പത്രപ്പരസ്യം വഴി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ലംഘിച്ചെന്ന് തെളിഞ്ഞാൽ നടപടി വരും. നിശ്ശബ്ദപ്രചാരണത്തിന് മുമ്പ് തന്നെ കേസുകളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം. അതായത് ചട്ടപ്രകാരം ഇനി രണ്ട് ദിവസം മാത്രമേ കേസ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ ബാക്കിയുള്ളൂ. എൽഡിഎഫിന് വേണ്ടി വി ശിവൻകുട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP