Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകന്റെ സുഹൃത്തുക്കൾ പോലും ഉമ്മാ എന്ന് വിളിക്കുന്നതിലും വലിയ സന്തോഷംഅനുഭവിച്ചിട്ടില്ല; കുഞ്ഞെ അത്രയും പരിമിതമായ ഒരു സാഹചര്യത്തിൽ നിന്നും നീ കൂടെ ഉള്ളവരുടെ വിഷമങ്ങൾ എങ്ങനെയാണ് ഏറ്റെടുത്തത്? നിന്റെ വേർപാടല്ലാതെ ഒരു ദുഃഖത്തിനും നിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും വിട്ടുകൊടുക്കില്ല; ഹൈബി ഈഡൻ നിർമ്മിച്ച നൽകിയ വീടിന്റെ ഗൃഹപ്രവേശ ദിവസം കൃപേഷിനെ കുറിച്ച് വൈകാരികമായി കുറിച്ച് ഷാനിമോൾ ഉസ്മാൻ

മകന്റെ സുഹൃത്തുക്കൾ പോലും ഉമ്മാ എന്ന് വിളിക്കുന്നതിലും വലിയ സന്തോഷംഅനുഭവിച്ചിട്ടില്ല; കുഞ്ഞെ അത്രയും പരിമിതമായ ഒരു സാഹചര്യത്തിൽ നിന്നും നീ കൂടെ ഉള്ളവരുടെ വിഷമങ്ങൾ എങ്ങനെയാണ് ഏറ്റെടുത്തത്? നിന്റെ വേർപാടല്ലാതെ ഒരു ദുഃഖത്തിനും നിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും വിട്ടുകൊടുക്കില്ല; ഹൈബി ഈഡൻ നിർമ്മിച്ച നൽകിയ വീടിന്റെ ഗൃഹപ്രവേശ ദിവസം കൃപേഷിനെ കുറിച്ച് വൈകാരികമായി കുറിച്ച് ഷാനിമോൾ ഉസ്മാൻ

ന്യൂസ് ഡെസ്‌ക്‌

ആലപ്പുഴ: പെരിയ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട കൃപേഷിന് ഹൈബി ഈഡന്റെ തണൽ പദ്ധതിയിൽ നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശനദിനത്തിൽ കൃപേഷിനെ കുറിച്ച് വൈകാരികമായി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട് ആലപ്പുഴ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ. തന്റെ മകന്റെ അതേപ്രായമാണ് കൃപേഷിന് എന്നും അതേ പ്രായത്തിലുള്ള മകന്റഎ സുഹൃത്തുക്കൾ ഉമ്മാ എന്ന് വിളിക്കുന്നതിലും വലിയ സന്തോഷം തനിക്ക് വേറെ ഇല്ലെന്നും ഷാനിമോൾ ഫെയസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കൃപേഷിന്റെ വീട്ടിൽ വന്നപ്പോൾ കണ്ട കാഴ്ചകൾ ഇപ്പോഴും മനസ്സിനെ വല്ലാതെ നോവിക്കുന്നുവെന്നും ഇനിയും ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകരുത് എന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിക്കുന്നുവെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. തന്റെ ദുഃഖങ്ങൾ ആരെയും അറിയിക്കാതെ ഒരു നാടിനെ മുഴുവൻ സന്തോഷിപ്പിച്ച നിന്റെ കുറവ് ഇനി നിന്റെ കുടുംബത്തെ അറിയിക്കില്ലെന്ന് നിനക്ക് വിഷ്വസിക്കാമെന്നും ഒന്നും നിനക്ക് പകരമാകില്ലെങ്കിലും കഴിയുന്നതെല്ലാം പ്രസ്ഥാനം ചെയ്യും എന്നും അവർ ഉറപ്പ് പറയുന്നു.ഒപ്പം തന്നെ ഹൃദയം കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഹൈബി ഈഡനേയും അവർ അനുമോദിക്കുന്നു

ഷാനിമോൾ ഉസ്മാന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റഎ പൂർണ രൂപം

പ്രിയപ്പെട്ട കിച്ചൂ,

മോനും, ശരത്തും ഈ ദിവസം സന്തുഷ്ടരായിരിക്കണേ എന്ന് ഉമ്മ ആഗ്രഹിക്കുകയാണ്. നിനക്കറിയാം എന്റെ മകന് മോന്റെ അതേ പ്രായമാണ്.. ആ പ്രായത്തിലുള്ള അവന്റെ ഒരുപാട് സ്‌നേഹിതന്മാർ എന്നെ ഉമ്മാ എന്നാണ് വിളിക്കുന്നത്. അങ്ങനെ വിളിക്കപ്പെടുന്നതിലും വല്യ സന്തോഷം ഒന്നും ഈ ജീവിതത്തിൽ എന്നെ തേടി എത്തിയിട്ടില്ല.

എന്റെ കുഞ്ഞേ നിങ്ങൾക്കെല്ലാവർക്കും ഒരേ മുഖമാണ്. അന്ന് നീ പോയ ശേഷം ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ കണ്ടതൊന്നും ഒരു വിതുമ്പലോടെ അല്ലാതെ ഓർക്കാനാവുന്നില്ല. എങ്ങനെയാണ് കുഞ്ഞെ അത്രയും പരിമിതമായ ഒരു സാഹചര്യത്തിൽ നിന്നും നീ കൂടെ ഉള്ളവരുടെ വിഷമങ്ങൾ പോലും ഏറ്റെടുത്തത്, നാട്ടിലുള്ള കുഞ്ഞുമക്കളെ കൈ പിടിച്ചു നടത്തിയത്?

എനിക്കറിയില്ല കിച്ചു ,നിന്റെ സഹോദരങ്ങളോട് നീ കണ്ട സ്വപ്നങ്ങൾ പൂർത്തിയാക്കുവാൻ പറയുവാനല്ലാതെ ഞങ്ങളെന്താണ് നിനക്കു വേണ്ടി ചെയ്യുക? ഒരു വാക്ക് നിന്റെ പ്രസ്ഥാനം നിനക്കു തരാം. ഇനി നിന്റെ വേർപാടല്ലാതെ ഒരു ദുഃഖത്തിനും ഞങ്ങൾ നിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും വിട്ടുകൊടുക്കില്ല. നിനക്കു പകരമാവില്ലെന്നറിയാം... എങ്കിലും നിന്റെ മാതാപിതാക്കളുടെ കൈപിടിക്കാൻ ഒരുപാട് മക്കളിന്നുണ്ട്. നിന്റെ പ്രസ്ഥാനം മുഴുവൻ നിന്റെ സഹോദരിക്ക് കൂടപ്പിറപ്പുകൾ ആയിരിക്കുമെന്ന് നിനക്കു ഞങ്ങളെക്കാൾ ഉറപ്പുണ്ടായിരിക്കുമല്ലോ..

പ്രിയപ്പെട്ടവരുടെ എല്ലാ വേർപെടുലുകളും മരണത്തെക്കാൾ വേദനാജനകമാണ്. നഷ്ടപ്പെടുന്ന അമ്മമാർക്ക് സഹോദരിമാർക്ക് എല്ലാം ഒരു രാഷ്ട്രീയമേ ഉള്ളു. അമ്മയായിട്ടല്ലാതെ ഒരു കുഞ്ഞിന്റെ മുഖവും ഓർക്കാനാവുന്നില്ല. സ്‌നേഹത്തിന്റെയും കരുണയുടേയും സമഭാവനയുടേയും രാഷ്ട്രീയം തന്നെയാണ് നാം നമ്മുടെ അടുത്ത തലമുറക്ക് പകർന്ന് കൊടുക്കേണ്ടത്. കിച്ചുവിനോടൊപ്പം അവന്റെ ശരത്തിനോടൊപ്പം ശുക്കൂറിനും ശുഹൈബിനോടുമൊപ്പം എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കൊപ്പം മാത്രം അഭിമന്യുവിനെയും അരാഷ്ട്രീയ അക്രമങ്ങളിൽ നമുക്ക് നഷ്ടമായ ഓരോ ജീവനെയും രാഷ്ട്രീയഭേദമന്യേ ഇടനെഞ്ചിൽ ചേർത്ത് വെക്കുന്നു. ഒരിക്കൽ കൂടി ഹൃദയം നുറുങ്ങുന്ന ഒരു വാർത്ത കേൾക്കാൻ ഇടവരുത്തരുതെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.

എന്റെ സഹോദരതുല്യനായ ഹൈബി,
നിങ്ങളുടെ തിരഞ്ഞെടുപ്പ് വാചകം വെറുമൊരു പരസ്യവാചകം അല്ലെന്ന് കൂടെ ഈ അവസരത്തിൽ പറയട്ടെ. നിങ്ങൾ ശരിക്കും ഹൃദയം കൊണ്ട് തന്നെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. തീർച്ചയായും നമ്മുടെ കുട്ടികൾ അവരുടെ അഭാവത്തിൽ അവരുടെ പ്രിയപ്പെട്ടവരെ നിങ്ങൾ ചേർത്തുപിടിക്കുന്നത് കാണുന്നുണ്ടാവും. നിങ്ങളുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടി അവർ സർവേശ്വരനോട് പ്രാർത്ഥിക്കുന്നുണ്ടാവും.

സ്‌നേഹം
ഷാനിമോൾ ഉസ്മാൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP