Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും അക്രമം; മലപ്പുറം പൂങ്ങോടിൽ വെച്ച് അക്രമം നടത്തിയത് ലീഗ് പ്രവർത്തകർ; സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി; നടക്കുന്നത് ആസൂത്രിത നീക്കമെന്നും ബിജെപി

തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും അക്രമം; മലപ്പുറം പൂങ്ങോടിൽ വെച്ച് അക്രമം നടത്തിയത് ലീഗ് പ്രവർത്തകർ; സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി; നടക്കുന്നത് ആസൂത്രിത നീക്കമെന്നും ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ ആക്രമണം. മലപ്പുറം പൂങ്ങോടിൽ വച്ചാണ് തുഷാറിന് നേരെ അക്രമം നടന്നത്.. 5 എൻഡിഎ പ്രവർത്തകർക്ക് പരുക്കേറ്റു.രണ്ടാം വട്ടമാണ് തുഷാറിന് നേരെ ആക്രമണമുണ്ടാകുന്നത്.നേരത്തെ വണ്ടൂരിലും തുഷാറിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഘടിച്ചെത്തിയ മുസ്ലിം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയത്. തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകർത്തിരുന്നു. ലീഗ് ആക്രമണത്തിൽ എൻഡിഎ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

തുഷാർ വെള്ളാപ്പള്ളിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്താൻ ബിജെപി അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു.തുഷാർ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നുണ്ടെന്നിരിക്കെ മതിയായ സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും ബിജെപി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP