Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെമ്മാപ്പിള്ളിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് മൂന്ന് സിപിഎം പ്രവർത്തകർ; പിടിയിലായ വിനയനും മിഥുനും സിപിഐ ഓഫീസ് ആക്രമിച്ച കേസിലെ പ്രതികൾ; സംഭവത്തിൽ പിടികൂടാനുള്ളത് സിപിഎം നേതാക്കളുടെ ബന്ധുക്കളടക്കം 6പേരെ; മറ്റു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന ഇവർ സിപിഎമ്മിൽ എത്തിയട്ട് ഏതാനും നാളുകൾ; പിടിയിലായവർ സ്ഥിരം ശല്യക്കാരെന്ന് നാട്ടുകാർ

ചെമ്മാപ്പിള്ളിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് മൂന്ന് സിപിഎം പ്രവർത്തകർ; പിടിയിലായ വിനയനും മിഥുനും സിപിഐ ഓഫീസ് ആക്രമിച്ച കേസിലെ പ്രതികൾ; സംഭവത്തിൽ പിടികൂടാനുള്ളത് സിപിഎം നേതാക്കളുടെ ബന്ധുക്കളടക്കം 6പേരെ; മറ്റു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന ഇവർ സിപിഎമ്മിൽ എത്തിയട്ട് ഏതാനും നാളുകൾ; പിടിയിലായവർ സ്ഥിരം ശല്യക്കാരെന്ന് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

അന്തിക്കാട് (തൃശൂർ); യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരായ 3 പേർ അറസ്റ്റിൽ. സിപിഐ ഓഫിസ് അക്രമിച്ചു തകർത്തതും എ.ഐ.എസ്.എഫുകാരെ ആക്രമിച്ച കേസിലെ പ്രതികളും ഇതിൽ ഉൾപ്പെടുന്നു. പെരിങ്ങോട്ടുകര കിഴക്കും മുറി അറക്കപ്പറമ്പിൽ വിനയൻ (23), പുതിയേടത്ത് മിഥുൻ (25), കണാറ ലെനിഷ് (23) എന്നിവരെയാണ് അന്തിക്കാട് സിഐ മുഹമ്മദ് ഹനീഫ്, എസ്‌ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്.

വിഷുവിന്റെ തലേന്നു വീടിനു സമീപം സുഹ്യത്തുക്കളുമൊത്തു സംസാരിച്ചു നിന്ന ചെമ്മാപ്പിള്ളി കണാറ വീട്ടിൽ പ്രദിനെയാണ് (45) ബൈക്കിലെത്തിയ ചിലർ സംഘം ചേർന്ന് ആക്രമിച്ചത്. സീരിയൽ നിർമ്മാണ യൂണിറ്റ് ഉടമയായ പ്രദിൻ ചികിത്സയ്ക്കിടെ മരിച്ചു. വിഷു ആഘോഷിക്കാനായി ഷൂട്ടിങ്ങിനിടെ വീട്ടിലെത്തിയതായിരുന്നു.

പെരിങ്ങോട്ടുകരയിൽ ബൈക്കിൽ നിന്നിറങ്ങി പോകുകയായിരുന്ന പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മരിച്ച പ്രദിന്റെ ബന്ധുക്കളെത്തി പ്രതികളെ തിരിച്ചറിഞ്ഞതാടെ അറസ്റ്റു രേഖപ്പെടുത്തി. പ്രതികളിൽ വിനയൻ എ.ഐ.എസ്.എഫ് കാരെ ആക്രമിച്ച കേസിലും, മിഥുൻ പെരിങ്ങോട്ടുകരയിലെ സിപിഐ ഓഫീസ് ആക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂന്നാമൻ ലനീഷ് മരിച്ച പ്രദിന്റെ ബന്ധു കൂടിയാണ്. മദ്യലഹരിയിലായിരുന്നു ഇവർ ആക്രമണം നടത്തിയതെന്ന് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ സിപിഎം നേതാക്കളുടെ ബന്ധുക്കളടക്കം 6 പേരെ കൂടി പിടികൂടാനുണ്ട്. നേരത്തെ മറ്റു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന ഇവർ ഏതാനും നാളുകളായി സിപിഎമ്മിലും പോഷക സംഘടനകളിലും ചേർന്ന് പ്രവർത്തിക്കുകയാണ്. പ്രതികളെ റിമാൻഡ് ചെയ്തു.

നാട്ടുകാർക്ക് സ്ഥിരം ശല്യമാണ് ഈ സംഘം. സിപിഎം പ്രാദേശിക നേതാക്കളുടെ ഒത്താശയിലാണ് ക്രിമിനൽ സംഘം വാഴുന്നത്. ഈ ക്രിമിനൽ സംഘത്തെ അടിച്ചമർത്താൻ തയാറാകാതിരുന്ന പൊലീസിന് എതിരെ സിപിഐ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. കൊലക്കേസിൽ പത്തു പേരാണ് മൊത്തം പ്രതികൾ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP