Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് കാട്ടാനകൾക്കായി ഉദ്യാനം ഒരുങ്ങുന്നു; വന്യജീവി വകുപ്പിന്റെ ലക്ഷ്യംസ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കി, കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നതു തടയുക; 600 ഹെക്ടറിലെ പാർക്ക് ആനയിറങ്കൽ, ചിന്നക്കനാൽ, 301 കോളനി, വെലക്ക് എന്നിവിടങ്ങളിൽ

സംസ്ഥാനത്ത് കാട്ടാനകൾക്കായി ഉദ്യാനം ഒരുങ്ങുന്നു; വന്യജീവി വകുപ്പിന്റെ ലക്ഷ്യംസ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കി, കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നതു തടയുക; 600 ഹെക്ടറിലെ പാർക്ക് ആനയിറങ്കൽ, ചിന്നക്കനാൽ, 301 കോളനി, വെലക്ക് എന്നിവിടങ്ങളിൽ

മറുനാടൻ ഡെസ്‌ക്‌

രാജകുമാരി (ഇടുക്കി) ; സംസ്ഥാനത്താദ്യമായി കാട്ടാനകൾക്കായി ഉദ്യാനം ഒരുങ്ങുന്നു. ഇടുക്കിയിലാണ് 600 ഹെക്ടറോളം വരുന്ന പാർക്ക് യാഥാർത്ഥ്യമാകുന്നത്. സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കി, കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നതു തടയുകയാണു വനം, വന്യജീവി വകുപ്പിന്റെ ലക്ഷ്യം. ആനയിറങ്കൽ, ചിന്നക്കനാൽ, 301 കോളനി, വെലക്ക് എന്നിവിടങ്ങളിലെ 600 ഹെക്ടറിലായിരിക്കും പാർക്ക്.

വനംവകുപ്പ് എച്ച്എൻഎൽ കമ്പനിക്കു നൽകിയിട്ടുള്ള 386 ഹെക്ടറും വനം വകുപ്പിന്റെ കൈവശമുള്ള 290 ഹെക്ടറും പദ്ധതിക്കു വേണ്ടി ഉപയോഗിക്കാം. പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നാർ ഡിഎഫ്ഒയ്ക്കു ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ നിർദ്ദേശം നൽകി. 38 കാട്ടാനകളാണ് ആനയിറങ്കൽ മേഖലയിലുള്ളത്. വനം വകുപ്പിന്റെ മൂന്നാർ ഡിവിഷനു കീഴിൽ 2010നു ശേഷം 28 പേർ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു; കഴിഞ്ഞ വർഷം മാത്രം 4 പേർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP