Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഡിക്കൽ സ്‌റ്റോറുകളുടെ മുഖം മിനുക്കുന്നു; കേരളത്തിൽ കമ്യൂണിറ്റി ഫാർമസി സംവിധാനം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി അധികൃതർ; മാറ്റം ചില്ലറ വിൽപ്പനശാലകൾ കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്‌സ് എന്നതിനുപകരം ഫാർമസി എന്ന് ഉപയോഗിക്കണമെന്ന നിർദ്ദേശത്തോടെ; ലക്ഷ്യം കച്ചവടസ്ഥാപനമെന്ന നിലയിൽനിന്ന് ആരോഗ്യസേവന കേന്ദ്രമെന്ന നിലയിലേക്കുള്ള വളർച്ച

മെഡിക്കൽ സ്‌റ്റോറുകളുടെ മുഖം മിനുക്കുന്നു; കേരളത്തിൽ കമ്യൂണിറ്റി ഫാർമസി സംവിധാനം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി അധികൃതർ; മാറ്റം ചില്ലറ വിൽപ്പനശാലകൾ കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്‌സ് എന്നതിനുപകരം ഫാർമസി എന്ന് ഉപയോഗിക്കണമെന്ന നിർദ്ദേശത്തോടെ; ലക്ഷ്യം കച്ചവടസ്ഥാപനമെന്ന നിലയിൽനിന്ന് ആരോഗ്യസേവന കേന്ദ്രമെന്ന നിലയിലേക്കുള്ള വളർച്ച

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രാജ്യത്തെമ്പാടും മുഖം മിനുങ്ങാനൊരുങ്ങി മെഡിക്കൽ സ്‌റ്റോറുകൾ. ചില്ലറ വിൽപ്പനശാലകൾ കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്‌സ് എന്നതിനുപകരം ഫാർമസി എന്ന് ഉപയോഗിക്കണമെന്ന നിർദ്ദേശം നടപ്പാകുന്നതോടെയാണ് മാറ്റം യാഥാർത്ഥ്യമാകുന്നത്. ഈ മാറ്റത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ കമ്യൂണിറ്റി ഫാർമസി സംവിധാനം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി അധികൃതർ പറയുന്നു.

അതേസമയം, കേരളത്തിൽ ഫാർമസിയെന്നത് ചികിത്സാകേന്ദ്രമെന്ന വിധത്തിലാണ് പലരും മനസ്സിലാക്കുന്നത്. മെഡിക്കൽ സ്റ്റോറുകളുടെ പേരുമാറുമ്പോഴത്തെ ആശയക്കുഴപ്പം വ്യാപാരത്തെ ബാധിക്കുമോയെന്ന ആശങ്ക ചില്ലറവിൽപ്പനക്കാർ ഉയർത്തുന്നുണ്ട്.പ്രത്യക്ഷത്തിൽ വലിയ മാറ്റമൊന്നും ഇതുണ്ടാക്കില്ലെങ്കിലും ഭാവിയിൽ സാധ്യതയേറെയാണ്.

വെറുമൊരു കച്ചവടസ്ഥാപനമെന്ന നിലയിൽനിന്ന് ആരോഗ്യസേവന കേന്ദ്രമെന്ന നിലയിലേക്ക് മെഡിക്കൽ സ്റ്റോറുകളെ മാറ്റുകയാണ് ലക്ഷ്യം. ഇതോടെ, മരുന്നുകൾ വിൽക്കുന്ന സ്ഥലത്ത് മറ്റെന്തിനെക്കാളും പ്രാധാന്യം ഫാർമസിസ്റ്റിനാണെന്ന ആശയത്തിന് കൂടുതൽ സ്വീകാര്യത കൈവരും. യോഗ്യതയുള്ള ഫാർമസിസ്റ്റിന്റെ സേവനം ബന്ധപ്പെട്ടവർ ഉറപ്പാക്കേണ്ടിയും വരും.

കുറിപ്പടികളിലെ മരുന്നുകളുടെ മൂലകങ്ങളടങ്ങിയ ജനറിക് മരുന്നുകളോ സമാന ഇനങ്ങളോ രോഗികൾക്ക് നൽകാൻ ഫാർമസിസ്റ്റുകളെ അധികാരപ്പെടുത്തുന്ന ഭേദഗതിക്കും നീക്കമുണ്ട്. നിലവിലുള്ള നിയമപ്രകാരം ഡോക്ടർ കുറിക്കുന്നതുമാത്രമേ നൽകാൻ പാടുള്ളൂ. ജനറിക് മരുന്നുകളുടെ വ്യാപനത്തിന് തടസ്സമായി നിൽക്കുന്നത് ഈ വ്യവസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

മരുന്നുവിൽപ്പന കേന്ദ്രങ്ങളെന്ന നിലയിൽനിന്ന് കമ്യൂണിറ്റി ഫാർമസി എന്ന നിലയിലേക്കുള്ള മാറ്റം അനിവാര്യം. രോഗികൾക്ക് ഇരിപ്പിടം, കുടിക്കാൻ വെള്ളം, രക്തസമ്മർദവും മറ്റും അളക്കാൻ സൗകര്യം എന്നിവയൊക്കെ ഇതിന്റെ ഭാഗമാകണം. അതിലേക്കുള്ള ആദ്യപടിയായാണ് ഈ മാറ്റത്തെ വിലയിരുത്തുന്നതെന്ന് കേരള ഫാർമസി കൗൺസിൽപ്രസിഡന്റ് ഒ.സി. നവീൻചന്ദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP