Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വർഷങ്ങളോളം അടച്ചിട്ട വീട്ടിൽ ക്രൂരതയ്ക്കിരയായ 13 മക്കളിൽ രണ്ട് പേർ നെഞ്ച് നിവർന്ന് നിന്ന് ദുരിതങ്ങൾ വിവരിച്ചു; അച്ഛനെയും അമ്മയെയും 25 വർഷത്തേക്ക് തടവിലാക്കി കോടതി; ശിക്ഷയറിഞ്ഞ് വിതുമ്പി മാതാപിതാക്കൾ

വർഷങ്ങളോളം അടച്ചിട്ട വീട്ടിൽ ക്രൂരതയ്ക്കിരയായ 13 മക്കളിൽ രണ്ട് പേർ നെഞ്ച് നിവർന്ന് നിന്ന് ദുരിതങ്ങൾ വിവരിച്ചു; അച്ഛനെയും അമ്മയെയും 25 വർഷത്തേക്ക് തടവിലാക്കി കോടതി; ശിക്ഷയറിഞ്ഞ് വിതുമ്പി മാതാപിതാക്കൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കാലിഫോർണിയയിലെ ഡേവിഡ് ടർപിനും (57) അദ്ദേഹത്തിന്റെ ഭാര്യ ലൂയിസിനും (50) ഇനി 25 വർഷം തടവിൽ കിടക്കാം. തങ്ങളുടെ 13 മക്കളെ വർഷങ്ങളോളം വീട്ടിനുള്ളിൽ അടച്ചിട്ട് കൊടുക്രൂരതകൾക്കിരകളാക്കിയ കുറ്റത്തിനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത്തരത്തിൽ നരകയാതനകൾക്കിരകളായി 13 മക്കളിൽ രണ്ട് പേർ നെഞ്ച് നിവർന്ന് നിന്ന് ദുരിതങ്ങൾ വിവരിച്ചപ്പോഴാണ് അച്ഛനമ്മമാരുടെ കണ്ണിൽ ചോരയില്ലായ്മ പുറം ലോകം അറിഞ്ഞത്. തങ്ങളെ കാൽനൂറ്റാണ്ട് കാലം തടവിലിട്ട് കൊണ്ടുള്ള കോടതി വിധി കേട്ട് ഈ മാതാപിതാക്കൾ വിതുമ്പിയെന്നും റിപ്പോർട്ടുണ്ട്.

മക്കളെ പൂട്ടിയിട്ട് പീഡനങ്ങൾക്ക് വിധേയരാക്കിയ ഇവർ ഇതിന്റെ ഭാഗമായി ഇവരെ പട്ടിണിക്കിടുകയും കൂടുകളിൽ അടക്കുകയും ബെഡുകളോട് കെട്ടിയിടുകയും വരെ ചെയ്തിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇവരുടെ മാതാപിതാക്കൾ തന്നെയാണ് കുറ്റവാളികളെന്ന് തെളിഞ്ഞതിനെ തുടർന്നാണ് വെള്ളിയാഴ്ച യുഎസ് കോടതി ഇവർക്ക് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. ഇവരുടെ പ്രായപൂർത്തിയായ രണ്ട് മക്കൾ കോടതിയിൽ വച്ച് വിക്ടിം ഇംപാക്ട് സ്റ്റേറ്റ്മെന്റുകൾ വായിക്കുകയും ചെയ്തിരുന്നു. 2018 ജനുവരിയിൽ ഇവർ വീടിനുള്ളിൽ നിന്നും സ്വതന്ത്രമാക്കപ്പെട്ടപ്പോൾ ഈ മുതിർന്ന് രണ്ട് മക്കൾ തന്നെയായിരുന്നു തങ്ങളും മറ്റ് 11 സഹോദരങ്ങളും വർഷങ്ങളോളം അനുഭവിച്ച് പീഡനത്തെക്കുറിച്ച് പുറംലോകത്തോട് വിവരിച്ചിരുന്നത്.

തന്റെ ജീവിതം തന്നിൽ നിന്നും തട്ടിപ്പിറിക്കാൻ മാതാപിതാക്കൾ ശ്രമിച്ചുവെങ്കിലും താൻ തിരിച്ച് പിടിക്കുകയായിരുന്നുവെന്നായിരുന്നു ഇവരുടെ 30 കാരിയായ മകൾ ജെന്നിഫർ പറയുന്നത്. താനും സഹോദരങ്ങളും വർഷങ്ങളോളം കൂടുകളിൽ കഴിയുകയും പീഡനങ്ങൾ ഏറ്റ് വാങ്ങുന്നതും തന്നെ ഇപ്പോഴും ഒരു ദുസ്വപ്നം പോലെ വേട്ടയാടുന്നുവെന്നാണ് ഇവരുടെ 25 കരാനായ മകൻ ജോഷ്വ വെളിപ്പെടുത്തിയിരിക്കുന്നത്. മക്കളെ ഇത്തരത്തിൽ വർഷങ്ങളോളം കഷ്ടപ്പെടുത്തിയതിൽ ദമ്പതികൾ കോടതിയിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവർ കുറ്റക്കാരാണെന്ന് തെളിഞ്ഞത്. ഇതിനെ തുടർന്ന് കൊടുംപാതകം ചെയ്തുവെന്ന 14 കൗണ്ടുകൾ ഇവർക്ക് മേൽ ചുമത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ഇവരുടെ 17 വയസുള്ള മകൾ ജോർഡാൻ വീട്ടിൽ നിന്നും രക്ഷപ്പെടുകയും 911 നമ്പറിൽ സഹായം അഭ്യർത്ഥിച്ച് വിളിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു മക്കൾ വർഷങ്ങളായി നേരിടുന്ന കൊടും പീഡനം പുറംലോകം അറിയുന്നത്. രണ്ട് വയസിനും 29 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെ അച്ഛനമ്മമാർ വർഷങ്ങളോളം പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന വിവരമറിഞ്ഞ് ലോകം ഞെട്ടിത്തിരിക്കുകയും ചെയ്തിരുന്നു. ദീർഘകാലം ഈ വിധത്തിൽ പീഡിപ്പിക്കപ്പെട്ടതിനാൽ കുട്ടികളിൽ മിക്കവരുടെയും ആരോഗ്യസ്ഥിതി പരിതാപകരമാണ്. പലവധി രോഗങ്ങൾ ഇവരെ അലട്ടുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP