Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർത്തേൺ അയർലണ്ടിൽ വീണ്ടും കലാപത്തിന്റെ വിത്തുകൾ; ലഹളയുടെ വീഡിയോ എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകയെ ലണ്ടൻഡെറിയിൽ വെടിവച്ച് കൊന്നു; ആശങ്കയോടെ ബ്രിട്ടനും അയർലണ്ടും

നോർത്തേൺ അയർലണ്ടിൽ വീണ്ടും കലാപത്തിന്റെ വിത്തുകൾ; ലഹളയുടെ വീഡിയോ എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകയെ ലണ്ടൻഡെറിയിൽ വെടിവച്ച് കൊന്നു; ആശങ്കയോടെ ബ്രിട്ടനും അയർലണ്ടും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പ്രശസ്ത വനിതാ ജേർണലിസ്റ്റ് ലൈറ മാക് കീ (29) നോർത്തേൺ അയർലണ്ടിലെ ലണ്ടൻഡെറിയിലെ ക്രെഗനിൽ കഴിഞ്ഞ രാത്രി വെടിയേറ്റ് മരിച്ചു. ഇവിടെ നടന്ന് വന്നിരുന്ന ലഹളയുടെ വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തീവ്രദേശീയ വാദികളായ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയിൽ പെട്ട മുഖം മൂടിയിട്ട തോക്ക് ധാരി ലൈറയെ വെടിവച്ച് കൊന്നത്. നോർത്തേൺ അയർലണ്ടിൽ വീണ്ടും കലാപത്തിന്റെ വിത്തുകൾ മുളപൊട്ടുമോയെന്ന പേടിയുയർന്നിരിക്കുന്ന വേളയിലാണ് ഈ കൊലപാതകവും അരങ്ങേറിയിരിക്കുന്നതെന്നത് കടുത്ത ഉത്കണ്ഠയാണുയർത്തിയിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തിൽ ബ്രിട്ടന്റെയും അയർലണ്ടിന്റെയും ആശങ്ക വർധിച്ചിട്ടുമുണ്ട്.

തോക്കുധാരി ജനക്കൂട്ടത്തിന് നേരെ തന്റെ തോക്ക് ചൂണ്ടുന്ന സിസിടിവി ഫൂട്ടേജ് പൊലീസ് പുറത്ത് വിട്ടിരുന്നു. ഐആർഎയിൽ പെട്ട തോക്ക് ധാരി ജനക്കൂട്ടത്തിന് നേരെ തുടർച്ചയായി വെടിയുതിർത്തപ്പോൾ ലൈറയ്ക്ക് കൊള്ളുകയായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിൽ നിന്നും തന്റെ മൊബൽ ഫോൺ ഉയർത്തിക്കാട്ടി അതിൽ ലഹളയുടെ വീഡിയോ പകർത്തുന്ന ലൈറുടെ ചിത്രം പൊലീസ് പുറത്ത വിട്ട സിസിടിവി ദൃശ്യങ്ങൽ കാണാം. തുടർന്ന് അടുത്തുള്ള കെട്ടിടത്തിന്റെ മൂലയിൽ നിന്നും തോക്ക് ധാരി വെടിവയ്ക്കുയും ലൈറ കൊല്ലപ്പെടുകയുമായിരുന്നുവെന്നും ഈ ഫൂട്ടേജിൽ നിന്നും വ്യക്തമാണ്.



കൊലയ്ക്ക് ശേഷം പൊലീസുകാർ ഇയാളെ തേടാനാരംഭിക്കുന്നതിന് മുമ്പ് ഒരു പ്രാവശ്യം കൂടിയ കൊലയാളിയെ ഇതേ ഏരിയയിൽ കണ്ടുവെന്നും റിപ്പോർട്ടുണ്ട്. മുഖം മൂടി ധരിച്ച ഈ കൊലപാതകിയെ എങ്ങനെയെങ്കിലും പിടികൂടാനുള്ള കടുത്ത ശ്രമത്തിലാണ് ഇപ്പോൾ അയർലണ്ടിലെ പൊലീസ്. ജനത്തിന്റെ സഹായത്തോടെ മാത്രമേ ഈ കൊലപാതകിയെ പിടികൂടാൻ സാധിക്കുകയുള്ളൂവെന്നാണ് ഈ കേസ് അന്വേഷിക്കുന്നതിന് നേതൃത്വം നൽകുന്ന മുതിർന്ന ഓഫീസറായ ഡിറ്റെക്ടീവ് സൂപ്രണ്ട് ജാസൻ മർഫി പറയുന്നത്. ഇയാളെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അത് ഉടൻ തങ്ങൾക്ക് കൈമാറണമെന്നും മർഫി നിർദേശിക്കുന്നു.

പുതിയ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയാണ് ലൈറയുടെ മരണത്തിന് ഉത്തരവാദിയെന്നും തങ്ങൾക്ക് പലരെയും സംശയമുണ്ടെന്നുമാണ് നോർത്തേൺ അയർലണ്ട് പൊലീസ് പറയുന്നത്. 1916 ഈസ്റ്റർ റൈസിംഗിനോട് അടുപ്പിച്ച് ഐഐർഎ സാധാരണയായി സജീവമാകാറുണ്ട്. ഇപ്രാവശ്യം ഈസ്റ്റർ വീക്കെൻഡിനോട് അനുബന്ധിച്ച് ഐആർഎക്കാർ നടത്താൻ സാധ്യതയുള്ള ഭീകരാക്രമണത്തെ തടയാനായി പൊലീസ് കഴിഞ്ഞ ദിവസങ്ങളിലായി നോർത്തേൺ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ക്ഷുഭിതരായിട്ടായിരുന്നു ഐആർഎ കലാപത്തിന് തുടക്കമിട്ടിരുന്നത്.

ഇന്നലത്തെ കൊലപാതകത്തെ കടുത്ത ഭാഷയിൽ അപലപിച്ചാണ് ബ്രിട്ടനിലെയും അയർലണ്ടിലെയും വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഈ കൊലപാതകം വളരെ പൈശാചികമായിരിക്കുന്നുവെന്നാണ് ലണ്ടൻഡെറി മേയറായ ജോൺ ബോയ്ലെ പ്രതികരിച്ചിരിക്കുന്നത്. ഐആർഎയുടെ നെറികെട്ട പ്രവർത്തിയിൽ തദ്ദേശവാസികളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സംഭവസ്ഥലത്ത് കടുത്ത പൊലീസ് സാന്നിധ്യം ഇപ്പോഴും തുടരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP