Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞന്മാരുടെ ബോഡിയും ലോകത്തിലെ ഏറ്റവും പഴക്കമുള്ള സയന്റിഫിക്ക് അക്കാദമിയുമായ ലണ്ടൻ റോയൽ സൊസൈറ്റിയിൽ ഫെല്ലോയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യം ഇന്ത്യൻ വനിതയായി ഡോ. ഗഗൻദീപ് കാൻഗ്; മൂന്ന് ഇന്ത്യൻ വംശജരടക്കം ലോകമെമ്പാടു നിന്നും അംഗത്വം നൽകിയത് 51 ശാസ്ത്ര പ്രതിഭകൾക്ക്

ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞന്മാരുടെ ബോഡിയും ലോകത്തിലെ ഏറ്റവും പഴക്കമുള്ള സയന്റിഫിക്ക് അക്കാദമിയുമായ ലണ്ടൻ റോയൽ സൊസൈറ്റിയിൽ ഫെല്ലോയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യം ഇന്ത്യൻ വനിതയായി ഡോ. ഗഗൻദീപ് കാൻഗ്; മൂന്ന് ഇന്ത്യൻ വംശജരടക്കം ലോകമെമ്പാടു നിന്നും അംഗത്വം നൽകിയത് 51 ശാസ്ത്ര പ്രതിഭകൾക്ക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലണ്ടൻ റോയൽ സൊസൈറ്റിയിൽ ഫെല്ലോയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യം ഇന്ത്യൻ വനിതയെന്ന അപൂർവ ബഹുമതി ഡോ. ഗംഗൻദീപ് കാൻഗിന് സ്വന്തം. ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞന്മാരുടെ ബോഡിയായ ഈ സൊസൈറ്റിയിലേക്ക് മൂന്ന് ഇന്ത്യൻ വംശജരടക്കം 51 ശാസ്ത്ര പ്രതിഭകളെയാണ് ലോകമെമ്പാട് നിന്നും തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രിൽ 16നാണ് ലോകമെമ്പാട് നിന്നും ഈ ഫെല്ലോകളെയും ഫോറിൻ മെമ്പർമാരെയും സൊസൈറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ശാസ്ത്രമേഖയിലേക്ക് ഇവർ നൽകിയ അപൂർവ സംഭാവനകൾ പരിഗണിച്ചാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്.

റോയൽ സൊസൈറ്റിയിലെ അംഗങ്ങളെ ലോകത്തിലെ തന്നെ ഏറ്റവും കഴിവാർന്ന ശാസ്ത്രജ്ഞന്മാരാണുള്ളത്. ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പിലുള്ള ഗഗൻ കാൻഗ് ഇന്ത്യൻ ക്ലിനിഷ്യൻ സയന്റിസ്റ്റാണ്. അമേരിക്കൻ-കനേഡിയൻ മാത്തമാറ്റീഷ്യൻ മഞ്ജുൾ ഭാർഗവ, ഓസ്ട്രേലിയൻ മാത്തമാറ്റീഷ്യനായ അക്ഷയ് വെങ്കിടേഷ് , ബ്രിട്ടീഷ് മൈക്രൊ ബയോളജിസ്ററായ ഗുരുദയാൽ ബെസ്ര എന്നിവരും ഈ വർഷം സൊസൈറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജരാണ്. ഗഗൻദീപിന് മുമ്പ് ഇന്ത്യൻ വംശജകളായ രണ്ട് ശാസ്ജ്ഞകൾ സൊസൈറ്റിയിൽ അംഗത്വം നേടിയിരുന്നു. 2016ൽ അംഗത്വം നേടിയ ബ്രിട്ടീഷ് മൈക്രോബയോളജിസ്റ്റായ പ്രതിഭ ഗായ്, 2018ൽ അംഗത്വം നേടിയ അമേരിക്കൻ മൈക്രോബയോളജിസ്റ്റായ ലളിത രാമകൃഷ്ണൻ എന്നിവരാണിവർ.

വെല്ലൂരിലെ പ്രശസ്തമായ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗ്യാസ്ട്രോഇന്റെസ്റ്റിനൽ സയൻസസിൽ ക്ലിനിഷ്യൻ സയന്റിസ്റ്റാണ് ഗഗൻ ദീപ് കാൻഗ്. ഇതിന് പുറമെ ഫരീദാബാദിലെ ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് അവർ. ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി ഓഫ് ദി സയൻസ് ആൻഡ് ടെക്നോളജി മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഓട്ടോണമസ് ഇൻസ്റ്റിറ്റിയൂഷനാണിത്. സയൻസിലെ അവസാന വാക്കായ റോയൽ സൊസൈറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് സന്തോഷമേറെയുണ്ടെന്നാണ് ഗഗൻ ദീപ് പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ പരിശീലനം നേടുകയും പ്രവർത്തിക്കുകയും ചെയ്യുന്ന തന്നെ സംബന്ധിച്ചിടത്തോളം ഇത് മികച്ച അംഗീകാരമാണെന്നും അവർ പറയുന്നു. 2010ൽ അമേരിക്കൻ അക്കാദമി ഓഫ് മൈക്രോബയോളജി ഫെല്ലോഷിപ്പിനായി ഗഗനെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് ഫെല്ലോഷിപ്പിനായി 2011ലും നാഷണൽ അക്കാദമി ഓഫ് സയൻസ് ഫെല്ലോഷിപ്പിനായി 2013ലും ഗഗനെ തെരഞ്ഞെടുത്തിരുന്നു.

യുകെയിലെ ഫാക്കൽറ്റി ഓഫ് പബ്ലിക്ക് ഹെൽത്ത് ഫെല്ലോഷിപ്പ്(2015), ദി ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി(2016) എന്നിവയിലേക്കുള്ള ഫെല്ലോഷിപ്പ് ഗഗനെ നേടിയെത്തിയിരുന്നു. 2006ൽ വുമൺ ബയോസയന്റിസ്റ്റ് ഓഫ് ദി ഇയർ അവാർഡ് സർക്കാരിൽ നിന്നും 2006ൽ ഗഗന് ലഭിച്ചിരുന്നു. കുട്ടികളിലെ വൈറൽ ഇൻഫെക്ഷനെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ഗഗൻ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP