Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തനിക്കെതിരായ ലൈംഗിക ആരോപണം തള്ളി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; ആരുടെയും ഭീഷണിക്ക് വഴങ്ങി രാജിവെക്കില്ല; ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താൻ ശ്രമം; കറകളഞ്ഞ ജഡ്ജിയായിരിക്കുക എന്നത് കനത്ത വെല്ലുവിളി; പണം കൊണ്ട് സ്വാധീനിക്കാൻ കഴിയാത്തതു കൊണ്ടാണ് പുതിയ ആരോപണം; പക്ഷപാതിത്വമില്ലാതെ നിർഭയം പദവിയിൽ തുടരുമെന്നം ചീഫ് ജസ്റ്റിസ്; നടക്കുന്നത് ബ്ലാക്‌മെയിലിങ് ശ്രമമെന്ന് പറഞ്ഞ് അറ്റോർണി ജനറൽ കെ കെ വേണുഗോപാലും

തനിക്കെതിരായ ലൈംഗിക ആരോപണം തള്ളി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; ആരുടെയും ഭീഷണിക്ക് വഴങ്ങി രാജിവെക്കില്ല; ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താൻ ശ്രമം; കറകളഞ്ഞ ജഡ്ജിയായിരിക്കുക എന്നത് കനത്ത വെല്ലുവിളി; പണം കൊണ്ട് സ്വാധീനിക്കാൻ കഴിയാത്തതു കൊണ്ടാണ് പുതിയ ആരോപണം; പക്ഷപാതിത്വമില്ലാതെ നിർഭയം പദവിയിൽ തുടരുമെന്നം ചീഫ് ജസ്റ്റിസ്; നടക്കുന്നത് ബ്ലാക്‌മെയിലിങ് ശ്രമമെന്ന് പറഞ്ഞ് അറ്റോർണി ജനറൽ കെ കെ വേണുഗോപാലും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം നിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. യുവതിയുടെ ആരോപണം നിഷേധിച്ച ചീഫ് ജസ്റ്റിസ് ഇത് അവിശ്വസനീയമായ ആരോപണം ആണെന്നും തന്റെ നിലവാരം താഴാൻ വയ്യെന്നും അദ്ദേഹം പറയുന്നു. രണ്ടു ക്രിമിനൽ കേസുകൾ യുവതിയുടെ ഭർത്താവിനെതിരെ ഉണ്ട്. മാർച്ച് മാസത്തിലോ ഫെബ്രുവരി മാസത്തിലോ ആണ് ഈ വിഷയത്തിലൽ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഈ സ്ത്രീ നേരത്തെ അറസ്റ്റിലായിരുന്നു എന്നും രഞ്ജന് ഗൊഗോയ് ചൂണ്ടിക്കാട്ടി.

ഇന്ന് ഒരു കേസ് ഡൽഹി കോടതി പരിഗണിക്കാൻ ഇരിക്കുക ആയിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകീട്ടാണ് ഈ പരാതി സ്ത്രീ പുറത്തു വിട്ടത്. ഒരേ വാർത്തയാണ് മൂന്ന് വെബ്സൈറ്റുകളിൽ വന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 20 വർഷത്തെ നിസ്വാർത്ഥ സേവനമാണ് താൻ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ആസ്തികൾ തീർത്തും പരിമിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർക്കും തന്നെ പണം നൽകി സ്വാധീനിക്കാൻ കഴിയില്ലെന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. അതുകൊണ്ടാണ് ഇത്തരം രീതിയിൽ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ ഇത് വെറും ജൂനിയർ ഓഫീസ് മാത്രമല്ല, വൻ ശക്തികൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ദുർബലമാക്കാൻ ആണ് ശ്രമമെന്ന കാര്യവും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു. നിർണ്ണായക കേസുകൾ അടുത്തയാഴ്ച അടക്കം പരിഗണിക്കാൻ ഇരിക്കെയാണ് ഇത്തരം നീക്കങ്ങളെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 വർഷത്തെ നിസ്വാർത്ഥ സേവനത്തിന് ഇതാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്നും ഗൊഗോയ് പറഞ്ഞു. രാജ്യത്തെ ജുഡീഷ്യറി ഗുരുതര ഭീഷണിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങൾ കണക്കിൽ എടുക്കാതെ ഞാൻ ഏറെ ചുമതല നിറവേറ്റും. തന്റെ ബാങ്ക് ബാലൻസ് വെറും ആറു ലക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ ഇതിലെ ജുഡീഷ്യൽ ഉത്തരവ് ഇറക്കില്ലെന്ന കാര്യവും ചീഫ് ജസ്റ്റസ് അറിയിച്ചു. സൽപ്പേര് മാത്രമാണ് ജഡ്ജിമാരുടെ മൂലധനം. അതും നഷ്ടമാക്കുകയാണ്, ഇങ്ങനെയാണെങ്കിൽ ആരു വരും ജഡ്ജിയാകാൻ. ഇതിന്റെ പേരിൽ രാജി വയ്ക്കില്ല. ഒരു തരത്തിലുള്ള ഭീഷണിക്കും വഴങ്ങില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ചീഫ് ജസ്റ്റിസിന് എതിരായ ആരോപണം തള്ളി സോളിസിറ്റർ ജനറലും അറ്റോർണിയും രംഗത്തെത്തി. ഇത് അസാധാരണ സിറ്റിങ് എന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്തരം നീക്കങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. ബ്ലാക് മെയിൽ ചെയ്യാനുള്ള ശ്രമമെന്ന് സോളിസിറ്റർ ജനറലും പറഞ്ഞു. ജുഡീഷ്യറിയെ ബലിയാടാക്കാൻ അനുവദിക്കരുത്. അറ്റോർണി ജനറൽ ആയതു കൊണ്ട് മാത്രം താനും ആക്രമണങ്ങൾ നേരിടുന്നുവെന്നു കെ കെ വേണുഗോപാൽ പറഞ്ഞു. ജഡ്ജിമാർക്ക് എതിരായ ആക്രമണത്തെ അപലപിച്ചു ജസ്റ്റിസ് അരുൺ മിശ്രയും സഞ്ജീവ് ഖന്നയും രംഗത്തെത്തി.

35കാരിയായ മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാർക്ക് ഇന്നലെ കത്ത് നൽകിയത്. 2018 ഒക്ടോബർ 10, 11 തീയതികളിൽ ന്യൂഡൽഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. സ്‌ക്രോൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്റെ അരക്കെട്ടിൽ കയറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, ശരീരഭാഗങ്ങളിൽ മുഴുവൻ തൊട്ടു. ഞാൻ കുതറിമാറാൻ ശ്രമിച്ചെങ്കിലും പോകാനനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിർത്തി കവറിങ് ലെറ്ററുമായി നൽകിയ സത്യവാങ്മൂലത്തിൽ യുവതി പറയുന്നു. ''എന്നെ ചേർത്തുപിടിക്കൂ'' എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ പ്രതികരിച്ചു.

ഇതിന്റെ പിന്നിൽ സുപ്രീം കോടതിയെ തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലിൽ പറയുന്നു. ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞിതിനെ തുടർന്ന് യുവതിയെ റെസിഡൻസ് ഓഫീസിൽ നിന്ന് പുറത്താക്കി. 2018 ഡിസംബറിൽ സർവീസിൽ നിന്ന് തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP