Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആ നിഷ്‌കളങ്കമായ ചിരിയിൽ ഉണ്ടായിരുന്നു എല്ലാം; തനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ അനുഗ്രഹിക്കാമോ എന്ന് ഒരു അമ്മ; നിറവയറിൽ കൈവച്ച് മനസുനിറഞ്ഞ് അനുഗ്രഹിച്ച് സുരേഷ് ഗോപി; പ്രചാരണത്തിനിടയിലെ മനോഹരമായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഇയാൾ നിങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്, രാഷ്ട്രീയക്കാരനാകുന്നതിന് മുന്നേ തന്നെയെന്ന് ആരാധകർ

ആ നിഷ്‌കളങ്കമായ ചിരിയിൽ ഉണ്ടായിരുന്നു എല്ലാം; തനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ അനുഗ്രഹിക്കാമോ എന്ന് ഒരു അമ്മ; നിറവയറിൽ കൈവച്ച് മനസുനിറഞ്ഞ് അനുഗ്രഹിച്ച് സുരേഷ് ഗോപി; പ്രചാരണത്തിനിടയിലെ മനോഹരമായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഇയാൾ നിങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്, രാഷ്ട്രീയക്കാരനാകുന്നതിന് മുന്നേ തന്നെയെന്ന് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അതിന്റെ അവസാന ലാപ്പിലായ സമയത്ത് ഓരോ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ഓരോരുത്തരെയും നേരിട്ട് കണ്ട് വോട്ടുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. അത്തരത്തിൽ ഒരു ഓട്ടത്തിനിടയിലെ ഒരു മനോഹര വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. അത് പക്ഷേ വോട്ടു ചോദിച്ചുള്ള വീഡിയോ അല്ല അനുഗ്രഹം തേടിയുള്ളതായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയ സുരേഷ് ഗോപി പ്രചരണത്തിന് എത്തി മടങ്ങാൻ കാറിൽ ഇരിക്കവെ ഒരു വിളിയെത്തി.

സുരേഷേട്ടാ... തിരിഞ്ഞ് നോക്കുമ്പോൾ ഒരു നിറ ഗർഭിണിയായ യുവതി പിറക്കാൻ പോകുന്ന കുഞ്ഞിനെ അനുഗ്രഹിക്കണമെന്ന ആവശ്യവുമായി കാറിന് സമീപത്ത്. തെല്ലു കൗതുകത്തോടെയാണെങ്കിലും മനസ് നിറഞ്ഞ് നിറവയറിൽ കൈ വച്ച് ആ കുഞ്ഞിനെ അനുഗ്രിഹിച്ച് താരം മടങ്ങി. ആ യുവതിയുടെ മുഖത്ത് നിറഞ്ഞത് നിഷ്‌കളങ്കത്തോടെയുള്ള ഒരു ചെറു പുഞ്ചിരിയും. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

വീഡിയോടൊുപ്പമുള്ള കുറിപ്പ്...

ഗർഭിണിയായ ഒരു പെൺകുട്ടി, അവളുടെ നിറവയറിൽ സ്പർശിച്ചു കുഞ്ഞിനെ അനുഗ്രഹിക്കാൻ സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ ആണിത്.താരാരാധനയാണെന്ന് ഒരു നിമിഷം സംശയിച്ചു. പക്ഷെ അങ്ങനൊരു ചിന്ത തന്നെ മണ്ടത്തരമാണെന്നു ആ കുട്ടിയുടെ മുഖം കണ്ടപ്പോൾ മനസ്സിലായി.

സഹോദരനിർവിശേഷമായ , പിതൃ തുല്യമായ ഒരു ബന്ധം ഉളവാകുന്ന വിധം ആ മനുഷ്യൻ ചെയ്ത പുണ്യ കർമങ്ങൾ, തനിക്കില്ലാതെ പോലും മറ്റുള്ളവന് കൊടുക്കാൻ കാട്ടിയ മനസ്സ്, അതിന്റെ ഫലം ഈ ജന്മത് തന്നെ അനുഭവിക്കാൻ ദൈവാനുഗ്രഹം നേടിയ ഒരാൾ. അസൂയപ്പെടാതെന്ത് ചെയ്യും !

നിങ്ങളുടെ രാഷ്ട്രീയത്തിന്റെ എതിർ വശത്തു നിന്നതു കൊണ്ട് നിർലോഭം അസഭ്യവര്ഷങ്ങൾ ചൊരിഞ്ഞുകൊണ്ടിരുന്നിട്ടും ഇത്തരം കാഴ്ചകളാണ് മുഴുവൻ നാം കണ്ടു കൊണ്ടിരിക്കുന്നത് . ഈ ചൊരുക്ക് തീർക്കലുകളിൽ, അസഭ്യവർഷങ്ങളിൽ, നിങ്ങളുടെ രാഷ്ട്രീയ മനോരോഗത്തിന്റെ മൂർച്ഛയിൽ അങ്ങ് തോൽപ്പിച്ചുകളയാൻ പറ്റും എന്ന് തോന്നുന്നുണ്ടോ ഈ മനുഷ്യൻ നേടിയെടുത്ത വിശ്വാസത്തെ, പുണ്യങ്ങളെ ?

ഇയാൾ നിങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്, രാഷ്ട്രീയക്കാരനാകുന്നതിന് മുന്നേ തന്നെ ഉണ്ടായിരുന്നു.

നിരാലംബരായ കുഞ്ഞുങ്ങൾക്ക് അച്ഛനായി, സഹോദരിമാർക്ക് മൂത്ത ജേഷ്ഠനായി, അമ്മമാർക്ക് മകനായി, കർമ്മയോഗികൾക്ക് മുന്നിൽ നിന്ന് നയിക്കുന്ന നായകനായി. അതെന്നും ഇവിടെ ഉണ്ടാവുകയും ചെയ്യും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP