Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ പ്രണയ സാഫല്യം; ക്രിക്കറ്റ് താരങ്ങളായ ഹെയ്ലി ജെൻസനും നിക്കോള ഹാൻകോക്കും വിവാഹിതരായി; ഇനി ജീവിതത്തിൽ പുതിയ ഇന്നിങ്‌സ്

ഒടുവിൽ പ്രണയ സാഫല്യം; ക്രിക്കറ്റ് താരങ്ങളായ ഹെയ്ലി ജെൻസനും നിക്കോള ഹാൻകോക്കും വിവാഹിതരായി; ഇനി ജീവിതത്തിൽ പുതിയ ഇന്നിങ്‌സ്

മറുനാടൻ ഡെസ്‌ക്‌

ജീവിതത്തിൽ പുതിയ ഒരു ഇന്നിങ്‌സ് ഓപ്പൺ ചെയ്തിരിക്കുകയാണ് വനിതാ ക്രിക്കറ്റ് താരങ്ങളായ ഹെയ്ലി ജെൻസനും നിക്കോള ഹാൻകോക്കും. ന്യൂസിലൻഡ് വനിത ക്രിക്കറ്റ് താരം ഹെയ്ലി ജെൻസനും മെൽബൺ മുൻതാരം നിക്കോള ഹാൻകോക്കും വിവാഹിതരായി. ഓൾ റൗണ്ടർ ജെൻസൻ ബിഗ് ബാഷ് ലീഗിന്റെ ആദ്യ രണ്ടു സീസണിൽ മെൽബൺ സ്റ്റാർസിനുവേണ്ടിയും മൂന്നാം സീസണിൽ മെൽബൺ റെനിഗെഡ്‌സിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ ടി20 ലീഗിൽ സ്റ്റാർസിന്റെ താരമാണ് ഹെൻകോക്ക്.

ഓസ്‌ട്രേലിയൻ വനിതാ ബിഗ്‌ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി കളിക്കവെയാണ് ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടത്. ഹെയ്ലി കഴിഞ്ഞ സീസണിൽ മെൽബൺ സ്റ്റാർസ് വിട്ടെങ്കിലും നിക്കോളയോടുള്ള പ്രണയം ഹൃദയത്തിൽ സൂക്ഷിച്ചു. എന്റെ സ്വപ്നത്തിലെ പെൺകുട്ടിയെ ഞാനെന്റെ ജീവിത സഖിയാക്കിയെന്നാണ് നിക്കോളവിവാഹദിനം ഇൻസ്റ്രഗ്രാമിൽ കുറിച്ചത്.

ബിഗ് ബാഷ് ലീഗിലെ ടീമായ മെൽബൺ സ്റ്റാർസ് അവരുടെ ട്വിറ്റർ പേജിൽ വിവാഹ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.2014 ലാണ് ജെൻസൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2017/18 സീസണിൽ വിക്ടോറിയ വുമൺസ് പ്രീമിയർ ക്രിക്കറ്റ് മത്സരത്തിൽ മികച്ച കളിക്കാരിക്കുള്ള ഉന പെയ്സ്ലി മെഡൽ നേടി. ബിഗ് ബാഷ് ലീഗിന്റെ അടുത്തിടെ കഴിഞ്ഞ സീസണിൽ 14 മാച്ചുകളിൽനിന്നും 13 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തായിരുന്നു.

കഴിഞ്ഞ ആഴ്‌ച്ച ഇരുവരും വിവാഹിതരായെങ്കിലും ഇന്നലെയാണ് ടീം ഗ്രീനിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇരുവരുടേയും വിവാഹ വാർത്ത പുറത്തുവിട്ടത്.മെൽബൺ സ്റ്റാർസിന്റെ മികച്ച ബോളർമാരിലൊരാളാണ് നിക്കോള. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ താരങ്ങളായ വാൻ നീകേർക്കും സഹതാരം മാരിസേൻ കാപ്പും വിവാഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP