Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒരു വ്യകതി എന്നനിലയിലും നടൻ എന്ന നിലയിലും ബഹുമാനവും സ്‌നേഹവും ആരാധനയും എന്നും ഇപ്പോഴും! സൈബർ ആക്രമണം നേരിടുന്ന ബിജു മേനോന് പിന്തുണയുമായി അജുവർഗീസ്; ആവിഷ്‌കാര-വ്യക്തി സ്വാതന്ത്ര്യം പാത്രം അറിഞ്ഞു വിളമ്പുന്ന സൈബർ പോരാളികളോട് പുച്ഛം മാത്രമെന്ന് സോഷ്യൽ മീഡിയ

'ഒരു വ്യകതി എന്നനിലയിലും നടൻ എന്ന നിലയിലും ബഹുമാനവും സ്‌നേഹവും ആരാധനയും എന്നും ഇപ്പോഴും! സൈബർ ആക്രമണം നേരിടുന്ന ബിജു മേനോന് പിന്തുണയുമായി അജുവർഗീസ്; ആവിഷ്‌കാര-വ്യക്തി സ്വാതന്ത്ര്യം പാത്രം അറിഞ്ഞു വിളമ്പുന്ന സൈബർ പോരാളികളോട് പുച്ഛം മാത്രമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂരിൽ ബിജെപി. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജു മേനോന് നേരെ തിരിഞ്ഞ രൂക്ഷമായ സൈബർ ആക്രമണം ഇനിയും അവസാനിച്ചിട്ടില്ല. ആവിഷ്‌കാര സ്വതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ആവശ്യങ്ങൾക്കു മാത്രമായി എടുത്തിട്ടലക്കുന്ന സൈബർ സഖാക്കൾ ബിജു മേനോനെ സംഘിയാക്കുന്നത് എന്തിനെന്നാണ് ചോദിക്കുന്നത്. സുഹൃത്ത് ബന്ധത്തിന്റെ പുറത്ത് തന്റെ ആത്മാർത്ത സുഹൃത്തിന് വോട്ടു തേടിയെത്തി ബിജു രാഷട്രീയമായി യാതൊന്നും പറഞ്ഞിട്ടുമില്ല. എന്നിട്ടും എന്തിനാണ് ആ കലാകരനെ വേട്ടയാടുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ചോദിക്കുന്നത്.

അതേസമയം ബിജുവിനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ച് അജു വർഗീസ് ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കു വച്ചിരിക്കയാണ്. 'ഒരു വ്യകതി എന്നനിലയിലും നടൻ എന്ന നിലയിലും ബഹുമാനവും സ്‌നേഹവും ആരാധനയും എന്നും ഇപ്പോഴും!' അജുവിന്റെ കുറിപ്പ്.

തൃശ്ശൂരിൽ നടന്ന 'സുരേഷ് ഗോപിയോടൊപ്പം' എന്ന പരിപാടിയിലാണ് ബിജു മേനോന്റെ പരാമർശം ഉയർന്നത്. സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടാൽ തൃശ്ശൂരിന്റെ ഭാഗ്യം എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ. സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്നേഹിയെ വേറെ കണ്ടിട്ടില്ല. തൃശൂരിന്റെ ജനപ്രതിനിധിയായാൽ എന്ത് കാര്യത്തിനും അദ്ദേഹം ഒപ്പമുണ്ടാകും എന്നും ബിജു മേനോൻ പറഞ്ഞിരുന്നു.

എന്നാൽ ഇതിനെ പാർട്ടിയുമായി കൂട്ടിച്ചേർത്താണ് സൈബർ ആക്രമണങ്ങളിലേറെയും. ബിജു മേനോന്റെ ഫേസ്‌ബുക് പോസ്റ്റുകളുടെ കീഴിൽ കമന്റുമായി പ്രതിഷേധക്കാർ എത്തിയിട്ടുണ്ട്. എന്നാൽ വ്യത്യസ്ത രാഷ്രീയ, പാർട്ടി ചായ്വുള്ള മറ്റു താരങ്ങൾ കൂടി മലയാള സിനിമയിൽ ഉണ്ടെന്നതിനാൽ ബിജു മേനോന് നേരെ മാത്രം എന്തിനീ ആക്രമണം എന്ന് ചോദിക്കുന്നവരും കുറവല്ല. ബിജു മേനോനെ പിന്തുണച്ചുള്ള കമന്റുകളും ഉണ്ട്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ നടൻ മോഹൻലാലും സൈബർ ആക്രമണത്തിനിരയായിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മോഹൻലാൽ എഴുതിയ ബ്ലോഗ് പോസ്റ്റായിരുന്നു കാരണം. ശേഷം ലാൽ ബിജെപി. സ്ഥാനാർത്ഥിയാവും എന്ന് വരെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP