Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓർമ്മയിൽ ഡബ്ലിനിൽ ദുഃഖവെള്ളി ആചരിച്ചു; ഈസ്റ്റർ കുർബാന ഒൻപത് കുർബാന സെന്ററുകളിൽ

ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓർമ്മയിൽ ഡബ്ലിനിൽ ദുഃഖവെള്ളി ആചരിച്ചു; ഈസ്റ്റർ കുർബാന ഒൻപത് കുർബാന സെന്ററുകളിൽ

നുഷ്യരക്ഷയ്ക്കായി കാൽവരികുരിശിൽ മരിച്ച യേശുവിന്റെ പീഡാസഹനത്തിന്റെ ഓർമ്മയിൽ ഡബ്ലിനിലെ സീറോ മലബാർ സമൂഹം ദുഃഖവെള്ളി ആചരിച്ചു. ലൂക്കൻ, ഫിബ്‌സ്‌ബെറോ, ഇഞ്ചിക്കോർ കുർബാന സെന്ററുകൾ സംയുക്തമായി പാമേഴ്‌സ്ടൗണിൽ നടക്കുന്ന ധ്യാന മധ്യേ ദുഃഖവെള്ളി ശുശ്രൂഷ്‌കൾ നടത്തി. ധ്യാനം ഇന്നും (വലിയ ശനി) രാവിലെ 9:30 മുതൽ 4 വരെ ഉണ്ടായിരിക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചുമതലയുള്ള ചാപ്ലിൻ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലിന്റെ നേതൃത്വത്തിൽ പത്തോളം വൈദീകർ വിവിധ ശുശ്രൂഷകളിൽ പങ്കെടുത്തു.

താല ഫെർട്ടക്കയിൻ ദേവലയത്തിൽ രാവിലെ 10 മണിമുതൽ നടന്ന ദുഃഖവെള്ളി ആചരണത്തിൽ താല സബ് സോണിലെ താലാ, ബ്ലാക്ക് റോക്ക്, ബ്രേ കുർബാന സെന്ററുകളിലെ വിശ്വാസികൾ പങ്കെടുത്തു. ശുശ്രൂഷകൾക്ക് റവ. ഫാ. രാജേഷ് മേച്ചിറാകത്ത് കാർമ്മികത്വം വഹിച്ചു. പീഡാനുഭവ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് നടന്ന നേർച്ച കഞ്ഞിയും പയറും ഭക്ഷണത്തോടെ ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കർമ്മൾ സമാപിച്ചു.

രാവിലെ 9 നു ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ ബ്ലാഞ്ചർസ്ടൗൺ, ബ്യൂമൗണ്ട്, സോർഡ്‌സ് കുർബാന സെന്ററുകൾ നടത്തിയ ശുശ്രൂഷകൾക്ക് റവ. ഫാ. റോയ് വട്ടക്കാട്ട് മുഖ്യ കാർമ്മികനായിരുന്നു പീഠാനുഭവ വായന, കുരിശിന്റെ വഴി തുടങ്ങിയ ശുശ്രൂഷകൾ നടന്നു.

പുത്തൻ വെള്ളം, തീ വെഞ്ചരിപ്പ്, മാമോദീസാ വൃതനവീകരണം തുടങ്ങിയ വലിയ ശനി ശുശ്രൂഷകൾ ഇന്ന് രാവിലെ 9 തിനു ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിലും, 10 മണിക്ക് താല ഫെർട്ടകയിൻ ദേവാലയത്തിലും, പാമേഴ്‌സ്ടൗണിൽ നടക്കുന്ന ധ്യാന മധ്യേയും നടത്തപ്പെടും.

ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി കുരിശിലേറിയ യേശുദേവൻ മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണപുതുക്കുന്ന ഈസ്റ്റർ ആഘോഷങ്ങൾക്കായി ഡബ്ലിൻ സീറോ മലബാർ സഭ ഒരുങ്ങി. അൻപത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയോടെ ക്രൈസ്തവ സമൂഹം നാളെ ഈസ്റ്റർ ആഘോഷിക്കും.

ഈസ്റ്റർ കുർബാനയുടെ ക്രമീകരണം
Tallaght - Church of the Incarnation, Ferttercain - Saturday 7 PM
Lucan - Divine Mercy Church - Satuday 11 PM
Blackrock - Church of the Guardian Angels - Saturday 11 PM
Swords - St. Finian's Church, Rivervally - Satuday 11:30 PM
Blanchardstown - Church of the Sacred Heart of Jesus, Huntstown - Sunday 9 AM

Bray - St. Fergal's Church - Sunday 12 Noon
Phibsborough - St. Peter's Church - Sunday 12:45 PM

BeamountChurch of the Nativity of our Lord - Sunday 4 PM

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP