Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇരുമുടിക്കെട്ടുമായി ഹിന്ദുത്വത്തെ വലിച്ചിഴച്ച ആ രാത്രി മറക്കരുത്; ഭക്തജനവേട്ടയുടെ 62 ദിനരാത്രങ്ങൾ; ശബരിമല ആളിക്കത്തിച്ച് ഇന്നത്തെ ജന്മഭൂമി പത്രം; കോപ്പികൾ സൗജന്യമായി വീട്ടിലെത്തിച്ച് ബിജെപി-ആർഎസ്എസ് അണികളും; ശബരിമല വിഷയം സോഷ്യൽ മീഡിയയിൽ ആളിക്കത്തിക്കാനുള്ള ജന്മഭൂമി ശ്രമങ്ങളിൽ എതിർപ്പുമായി സൈബർ സഖാക്കൾ

ഇരുമുടിക്കെട്ടുമായി ഹിന്ദുത്വത്തെ വലിച്ചിഴച്ച ആ രാത്രി മറക്കരുത്; ഭക്തജനവേട്ടയുടെ 62 ദിനരാത്രങ്ങൾ; ശബരിമല ആളിക്കത്തിച്ച് ഇന്നത്തെ ജന്മഭൂമി പത്രം; കോപ്പികൾ സൗജന്യമായി വീട്ടിലെത്തിച്ച് ബിജെപി-ആർഎസ്എസ് അണികളും; ശബരിമല വിഷയം സോഷ്യൽ മീഡിയയിൽ ആളിക്കത്തിക്കാനുള്ള ജന്മഭൂമി ശ്രമങ്ങളിൽ എതിർപ്പുമായി സൈബർ സഖാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്നു ദിനം മാത്രം അവശേഷിക്കെ ശബരിമല യുവതീ പ്രവേശന വിഷയം ആളിക്കത്തിച്ച് ജന്മഭൂമി. ഭക്തജനവേട്ടയുടെ 62 ദിനരാത്രങ്ങൾ എന്ന തലക്കെട്ടിൽ വലിയ പ്രാധാന്യത്തോടെയാണ് ജന്മഭൂമി ഇന്ന് ശബരിമല വിഷയത്തിൽ അച്ചു നിരത്തിയിരിക്കുന്നത്. ഹിന്ദു വേട്ട മറന്നിട്ടില്ല, മറക്കരുത്, ഹിന്ദുത്വത്തെ വലിച്ചിഴച്ച രാത്രി എന്നൊക്കെ തലക്കെട്ടുകൾ നൽകിയാണ് എഡിറ്റോറിയൽ ഉൾപ്പെടുന്ന രണ്ടു പേജുകൾ ജന്മഭൂമി ശബരിമലയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ജന്മഭൂമി നിരന്തരം ശബരിമല വിഷയമാക്കുന്നുണ്ട്. ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്ന് ആവർത്തിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ നിലകൊള്ളവേ തന്നെയാണ് മറുവശത്ത് ശബരിമല മറക്കരുത്, ഇരുമുടിക്കെട്ടുമായി ഹിന്ദുത്വത്തെ വലിച്ചിഴച്ച ആ രാത്രി മറക്കരുത് എന്ന ജന്മഭൂമിയുടെ ആഹ്വാനവും വരുന്നത്.

ശബരിമലയുടെ ചരിത്രത്തിൽ ഈ രീതിയിൽ അയ്യപ്പന്മാർ ക്രൂശിക്കപ്പെട്ട മണ്ഡലകാലവും മകരവിളക്കും ഉണ്ടായിട്ടില്ല. കമാൻഡോകൾ, തോക്കുധാരികൾ, ലാത്തിയുമായി റോന്ത് ചുറ്റുന്നവർ, പൊലീസിലെ സ്വാമി എന്ന വിളിക്ക് പോലും വിലക്ക് വന്ന കാലം, ഭക്തിയോടെ ജോലി ചെയ്ത പൊലീസുകാരുടെ മുഖത്ത് നോക്കാനാകാത്ത വിധം ഭീകരത എന്നിങ്ങനെയൊക്കെ എഴുതി കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്തെ ഭീകരത ജന്മഭൂമി ആളിക്കത്തിക്കുക തന്നെയാണ്. പരിപാവനമായ ശബരിമലയിൽ പൊലീസ് ബൂട്ടിട്ട് കയറി. പടിക്കെട്ടിൽ നിന്നും തിരുമുറ്റത്തേക്കും കൊടിമരച്ചുവട്ടിലേക്കും ഭക്തരെ വലിച്ചെറിയുന്ന നിരവധി ചിത്രങ്ങൾ ജന്മഭൂമി പ്രസിദ്ധീകരിച്ചു.

ഭക്തജനവേട്ടയുടെ അറുപത് ദിനരാത്രങ്ങൾ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ ജന്മഭൂമി പറയുന്നു. ഒപ്പം അരപ്പേജ് കെ.സുരേന്ദ്രന്റെ പത്തനംതിട്ട പ്രചാരണത്തിനും റിപ്പോർട്ടുകൾക്കും ജന്മഭൂമി നൽകിയിട്ടുമുണ്ട്. ഇതേ ജന്മഭൂമി പത്രം വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കുന്നതിലാണ് സിപിഎമ്മിന്റെ എതിർപ്പ് ഉയരുന്നത്. ഇന്നത്തേത് ഉൾപ്പെടെയുള്ള ശബരിമലയിലെ കാര്യങ്ങളിൽ തീപ്പൊരി ഉയർത്തിയുള്ള ജന്മഭൂമി പത്രത്തിന്റെ കോപ്പികൾ ബിജെപി-ആർഎസ്എസ് അണികൾ സൗജന്യമായി വീടുകളിൽ എത്തിക്കുന്നുണ്ട് എന്നാണ് സിപിഎം ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

ശബരിമല ജന്മഭൂമി തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത് സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചാവിഷയമായിട്ടുണ്ട്. സിപിഎം സൈബർ സഖാക്കൾ തന്നെയാണ് ജന്മഭൂമിക്കെതിരെ രംഗത്തുള്ളത്. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത് സിപിഎം ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ജന്മഭൂമിയുടെ ശബരിമല പ്രചരണത്തിന്നെതിരെ സിപിഎം സൈബർ സഖാക്കൾ രംഗത്തുവന്നത്. ശബരിമല പ്രചാരണവിഷയമാക്കാതിരിക്കാനുള്ള സിപിഎം ശ്രമങ്ങൾ പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ പിഴയ്ക്കുക തന്നെയാണ്. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ കഴിഞ്ഞയാഴ്ച നടത്തിയ പ്രതിഷേധ ധർണ്ണയാണ് ശബരിമല വിഷയം വീണ്ടും തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റിയത്.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാൻ ശബരിമല കർമ്മസമിതി നടത്തിയ നിർണ്ണായക ചുവടുവയ്‌പ്പായിരുന്നു സന്യാസി സമൂഹത്തെ അണിനിരത്തിയുള്ള ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ ധർണ്ണ. സ്വാമി സത്യാനന്ദസരസ്വതിയുടെ രീതികൾ പോലെ രാഷ്ട്രീയം വേണ്ടിടത്ത് രാഷ്ട്രീയം എന്ന രീതിയിൽ കർമ്മസമിതിയുടെ തലപ്പത്തുള്ള സ്വാമി ചിദാനന്ദപുരി ഇടത് സർക്കാരിനും സിപിഎമ്മിനുമെതിരെ ശബരിമല വിഷയത്തിൽ ആഞ്ഞടിച്ചപ്പോൾ ശബരിമല വീണ്ടും തിരഞ്ഞെടുപ്പ് വിഷയം തന്നെയായി. അയ്യപ്പനെ ആരാധിക്കുന്നവർ ഇക്കുറിയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് വൈകാരിക വിഷയമാക്കി എടുക്കണം എന്നാണ് ചിദാനന്ദപുരി ആവശ്യപ്പെട്ടത്.

ഒരു ഇടത് എംപിയും ഇക്കുറി ലോക്‌സഭ കാണരുത്. ഒരു ഇടത് എംപിയും കേരളത്തിൽ നിന്ന് ജയിച്ചു വരരുത്. ഇതാണ് ചിദാനന്ദപുരി ആഹ്വാനം ചെയ്തത്. ഇത് മാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് വരേണ്ടി വന്നു. കാവിയണിഞ്ഞ ആർഎസ്എസുകാരൻ എന്ന വിശേഷമാണ് മുഖ്യമന്ത്രിയും കോടിയേരിയും ചിദാനന്ദപുരയ്ക്ക് നൽകിയത്. ഇതോടെ സിപിഎം ഒന്നടങ്കം ചിദാനന്ദപുരയ്ക്ക് എതിരെ രംഗത്ത് വരുകയും ശബരിമല വീണ്ടും തിരഞ്ഞെടുപ്പ് വിഷയം തന്നെയായി മാറുകയും ചെയ്തു.

ശബരിമല കർമ്മ സമിതിയുടെ ചുവട് പിടിച്ചുകൊണ്ടാണ് ഇപ്പോൾ ജന്മഭൂമിയും യുവതീ പ്രവേശന വിഷയവും ശബരിമലയിലെ പൊലീസ് ഭീകരതയും ആയുധമാക്കി തുടരൻ റിപ്പോർട്ടുകൾ നൽകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും സിപിഎമ്മിനുമുള്ള മറുപടിയാണ് ജന്മഭൂമി ഇന്നത്തെ പത്രത്തിൽ ഉൾപ്പെടെ നിരന്തരം കഴിഞ്ഞ കുറേ ദിവസങ്ങൾ ആയി നിരന്തരം നല്കിക്കൊണ്ടിരിക്കുന്നത്. ശബരിമല ജന്മഭൂമി നിരന്തരം ഓർമ്മിപ്പിക്കുകയാണ്. സിപിഎമ്മിനെ ഭയപ്പെടുത്തുകയും സൈബർ സഖാക്കളെ വിറളിപിടിപ്പിക്കയും ചെയ്യുന്നുണ്ടെങ്കിലും ജന്മഭൂമി ശബരിമലയിൽ അഗ്‌നി പടർത്തുകയാണ്. ചിദാനന്ദപുരി പറഞ്ഞത് ശബരിമല കർമ്മസമിതി തിരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടേണ്ടതില്ല എന്നാണ്. അതിനാൽ ഞങ്ങൾ പരസ്യമായ ആഹ്വാനം മുഴക്കുന്നു.

ഇതേ രീതിയിൽ തന്നെയാണ് ജന്മഭൂമിയുടെ സഞ്ചാരവും. ഞങ്ങൾക്ക് ശബരിമല മറക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ദേശവും കാലവും ഓർക്കാതെ ഞങ്ങൾ ഇത്തരം റിപ്പോർട്ടുകൾ നൽകുക തന്നെ ചെയ്യും. ഈ രീതിയിലാണ് ശബരിമല റിപ്പോർട്ടുകൾ ജന്മഭൂമി നല്കിക്കൊണ്ടിരിക്കുന്നത്. ശബരിമല വിഷയത്തിൽ കർമ്മസമിതിയുടെയും ജന്മഭൂമിയുടെയും നിലപാടിൽ തത്ക്കാലം പ്രതിരോധത്തിലാകുന്നത് സിപിഎം തന്നെയാണ്. സിപിഎമ്മിന്റെ പ്രത്യേകിച്ചും ഇടതുമുന്നണിയുടെ ലോക്‌സഭാ സ്ഥാനാർത്ഥികളാണ്. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് വാക്കുകളിൽ അഗ്നി പടർത്തി ശബരിമല വൈകാരിക വിഷയമാക്കി ജന്മഭൂമി മാറ്റുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP