Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചര മണിക്കൂറ് കൊണ്ട് 400 കിലോമീറ്റർ താണ്ടിയത് ഒരു പിഞ്ചുപൈതലിനെ കാക്കാൻ; ഹസൻ മുക്കുന്നോത്തിന് ദുബായ് കെ എം സി സിയുടെ പാരിതോഷികം

അഞ്ചര മണിക്കൂറ് കൊണ്ട് 400 കിലോമീറ്റർ താണ്ടിയത് ഒരു പിഞ്ചുപൈതലിനെ കാക്കാൻ; ഹസൻ മുക്കുന്നോത്തിന് ദുബായ് കെ എം സി സിയുടെ പാരിതോഷികം

ദുബായ് - പതിനാറു ദിവസം മാത്രം പ്രായമായ കുഞ്ഞുമായ് മംഗലാപുരം ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് വെറും അഞ്ചര മണിക്കൂറുകൾ കൊണ്ട് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിനെ പറപ്പിച്ചെത്തിച്ച ആംബുലൻസ് ഡ്രൈവർ മുക്കുന്നോത്ത് ഹസൻ എന്ന മനുഷ്യ സ്‌നേഹിയായ ചെറുപ്പക്കാരനെ ദുബായ് കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി പാരിതോഷികം നൽകി ആദരിക്കും.

സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഒരു കുരുന്നു ജീവനെ കാക്കാനുള്ള വ്യഗ്രതയും ജാഗ്രതയുമാണ് ഈ ദൗത്യം ഏറ്റെടുക്കാൻ അദ്ദേഹത്തിന് പ്രചോദനം.ആത്മധൈര്യവും നിശ്ചയദാർഡ്യവുമാണ് റെക്കാർഡ് വേഗത്തിൽ ലക്ഷ്യ സ്ഥാനത്തെത്താൻ അദ്ദേഹത്തിന് സാധിച്ചത്.ഉറവ വറ്റാത്ത ഇത്തരം നന്മകൾ കാണുംബോൾ നമ്മുടെ നാടിനേയോർത്ത് അഭിമാനം കൊള്ളുകയാണ് പ്രവാസലോകം.

ഇത്തരം നല്ല പ്രവർത്തനങ്ങളോടൊപ്പം എന്നും കെ എം സി സി എന്ന പ്രസ്ഥാനം ഉണ്ടായിരിക്കുമെന്നുംദുബായ് കെ എം സി സി കാസറകോട് ജില്ലാകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു ആധുനീക സൗകര്യങ്ങൾ അടക്കമുള്ള മെഡിക്കൽ കോളേജുകളോ,സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലുകളോ ഇല്ലാത്ത ഏക ജില്ലയായ കാസറകോട് ഇത്തരം നന്മ നിറഞ്ഞ ഒരു കൂട്ടം ആളുകളും ചാരിറ്റി സംഘടനകളും പ്രവർത്തകരും നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിലമതിക്കാനാവത്തതാണെന്നും പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും ദുബൈ കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റിയുടെ ആദരവും അഭിവാദ്യങ്ങളും നേരുകയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ഒഫീഷ്യൽ ഭാരവാഹികളായ ട്രഷർ ഹനീഫ് ടി ആർ ,വൈസ് പ്രസിഡ്ന്റുമാരായ മഹ്മൂദ് ഹാജി പൈവളിഗെ, സി എച് നൂറുദ്ദിൻ കാഞ്ഞങ്ങാട് ,എൻ.സി.മുഹമ്മദ്,,അഡ്വ.ഇബ്രാഹിം ഖലീൽ,സലീം ചേരങ്കൈ,,യൂസുഫ് മുക്കൂട്,സെക്രട്ടറിമാരായ ഹസൈനാർ ബീജന്തടുക്ക,സലാം തട്ടാൻചേരി,അബ്ബാസ് കളനാട്,ഫൈസൽ മുഹ്‌സിൻ,,തുടങ്ങിയവർ സംസാരിച്ചു ഓർഗനൈസിങ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP