Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എം ബി രാജേഷിന്റെ വായിൽ വടിവാള് തിരുകിയ ട്രോളുണ്ടാക്കിയ ഹരി നായർക്ക് ജാമ്യം; ആലത്തൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഹരിക്ക് സ്വീകരണം ഒരുക്കി ഔട്ട്‌സ്‌പോക്കൺ ട്രോൾ ടീമും ബിജെപി പ്രവർത്തകരും; ആരുമറിയാത്ത സംഘിയെ കേരളം മുഴുവൻ അറിയുന്ന പ്രമുഖൻ ആക്കിയതിന് നന്ദിയെന്ന് അണികൾ; പോത്തിന് എന്ത് ഏത്തവാഴ! എന്നു പറഞ്ഞ് സൈബർ ലോകത്ത് പ്രചരണം തുടർന്ന് സംഘപരിവാർ

എം ബി രാജേഷിന്റെ വായിൽ വടിവാള് തിരുകിയ ട്രോളുണ്ടാക്കിയ ഹരി നായർക്ക് ജാമ്യം; ആലത്തൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഹരിക്ക് സ്വീകരണം ഒരുക്കി ഔട്ട്‌സ്‌പോക്കൺ ട്രോൾ ടീമും ബിജെപി പ്രവർത്തകരും; ആരുമറിയാത്ത സംഘിയെ കേരളം മുഴുവൻ അറിയുന്ന പ്രമുഖൻ ആക്കിയതിന് നന്ദിയെന്ന് അണികൾ; പോത്തിന് എന്ത് ഏത്തവാഴ! എന്നു പറഞ്ഞ് സൈബർ ലോകത്ത് പ്രചരണം തുടർന്ന് സംഘപരിവാർ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എംബി രാജേഷിന്റെ ചിത്രം മോർഫ് ചെയത്് വായിൽ വടിവാള് തിരുകുന്ന വിധത്തിൽ അവതരിപ്പിച്ചതിന് മതനിന്ദാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത ബിജെപി പ്രവർത്തകൻ ഹരി നായർക്ക് ജാമ്യം ലഭിച്ചു. ആലത്തൂർ സബ് ജയിലിൽ റിമാൻഡ് ചെയ്ത ഹരിക്ക് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ആലത്തൂർ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ ഹരി നായർക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഔട്ട്‌സ്‌പോക്കൺ ടീമും ബിജെപി പ്രവർത്തകരുമാണ് ഹാരം അർപ്പിച്ചു ഹരിയെ സ്വീകരിച്ചത്.

ഹരിയെ അറസ്റ്റു ചെയ്തതിൽ ഉപരിയായി മതനിന്ദ കുറ്റം ചുമത്തിയതിൽ വലിയ എതിർപ്പ് സൈബർ ലോകത്തു നിന്നും ഉയർന്നിരുന്നു. ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും വിഷയത്തിൽ അപലപിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ എഴുതി. സൈബർ സംഘപരിവാറുകാരും രാജേഷിനെതിരെ നിരന്തരം രംഗത്തെത്തിയിരുന്നു. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി എംബി രാജേഷിന്റെ പ്രചരണ റാലിക്കിടെ ബൈക്ക് മറിഞ്ഞ സംഭവത്തെ ആസ്പദമാക്കിയാണ് ഹരിനായർ ട്രോളുണ്ടാക്കിയത്. മുഖം മോർഫ് ചെയ്ത് വിവാൾ വായിൽ പിടിച്ചു നിൽക്കുന്ന പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയുടെ രൂപത്തിലെ ട്രോളായി ഇത് മാറി. ഈ ട്രോളിനെതിരെ സിപിഎം രംഗത്തെത്തുകയായിരുന്നു.

സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയും ഐപിസിയിലെ 153 എ വകുപ്പ് ചുമത്തിയാണ് അറസ്റ്റു ചെയ്യുകയും ചെയ്തു. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം. മതത്തിന്റേയും വംശത്തിന്റേയും ഭാഷയുടേയും ദേശത്തിന്റേയും പേരിൽ ആളുകളെ തമ്മിലടിപ്പിക്കുന്നതിന് ചുമത്തുന്നതിനാണ് ഈ വകുപ്പ്. ഈ വകുപ്പ് എങ്ങനെ ചുമത്തുമെന്ന ചോദ്യം ഉയർന്നിരുന്നു. എംബി രാജേഷിന്റെ വായിൽ വടി തിരുകിയാൽ അതെങ്ങനെ വിവിധ സമുദായങ്ങളെ തമ്മിൽ തല്ലിച്ച് കലാപം ഉണ്ടാക്കാനുള്ള കുറ്റമായി മാറുമെന്നതാണ് ഉയർന്ന ചോദ്യം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഎം നേതൃത്വത്തിന്റെ അസഹിഷ്ണുതയ്ക്കെതിരെ പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ ഈ വിഷയത്തിൽ പ്രതികരിച്ചു. ഹരി നായരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് പോരാടി സംഘപരിവാർ പ്രവർത്തകരും സജീവമായി. ഔട്ട് സ്പോക്കൺ എന്ന സോഷ്യൽ മീഡിയ പേജിന്റെ അഡ്‌മിനാണ് ഹരി നായർ. ഹരിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാക്കളങ്കമാണെന്നും പറഞ്ഞ് ബിജെപി സൈബർ ഗ്രൂപ്പുകളും രംഗത്തെത്തി.

ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന സിപിഎമ്മിന്റെ എംപി. എം.ബി.രാജേഷ് തന്നെ തന്നെ ട്രോളിയതിന്റെ പേരിൽ ഒരു പ്രതിഭാധനനായ യുവാവിനെ ഭാവി നശിപ്പിക്കാനായി ചെയ്ത കെട്ടിച്ചമച്ച കേസിനെതിരെയും പ്രതിഷേധം ഉയരുകയുണ്ടായി. കൽത്തുറുങ്കിൽ അടക്കപ്പെട്ട ഔട്ട്സ്പോക്കൻ ട്രോൾ ഗ്രൂപ്പ് അംഗം ശ്രീ ഹരി നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോസറ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഹരിയുടെ പുറത്തിറങ്ങലും സൈബർ ലോകത്തെ സംഘപരിവാറുകാർ ആഘോഷമാക്കുകയായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും തള്ളിക്കളഞ്ഞ ഒരു വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ തന്നെ അപകീർത്തിപ്പെടുത്താൻ മോർഫ് ചെയ്ത കൃത്രിമ ചിത്രം നിർമ്മിച്ച് ആസൂത്രിതവും ഹീനവുമായ ശ്രമം നടത്തുകയായിരുന്നു എന്നാണ് രാജേഷിന്റെ ആരോപണം. മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ചുള്ള പ്രചരണം തെറ്റിദ്ധാരണ പരത്താനാണെന്ന കാര്യം വ്യക്തമാണെന്ന് അദ്ദേഹം പറയുന്നു. ഭീകരരുടെ വെടിയേറ്റ് രക്തസാക്ഷിയായ ഹേമന്ത്കർക്കറെയെ ശപിച്ചു കൊന്നെന്ന് പറഞ്ഞ പ്രഗ്യാസിങ്ങ് ഠാക്കൂറിനെ അനുകൂലിക്കുന്നവരാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത് എന്നും രാജേഷ് കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP