Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഷങ്ങളായി സംഘപരിവാറുകാർ തെറിവിളിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കാറുണ്ട്; ഇപ്പോൾ പരാതി നൽകിയത് തെരഞ്ഞെടുപ്പ് സമയത്ത് തെറ്റിദ്ധാരണ പരത്തുന്നത് ചട്ടലംഘനമായതിനാൽ; ഗൂഢാലോചനയ്ക്ക് പിന്നിൽ സംഘപരിവാർ കേന്ദ്രങ്ങൾ; നുണപ്രചാരണവും വ്യക്തിഹത്യയും ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്നും എംബി രാജേഷ്

വർഷങ്ങളായി സംഘപരിവാറുകാർ തെറിവിളിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കാറുണ്ട്; ഇപ്പോൾ പരാതി നൽകിയത് തെരഞ്ഞെടുപ്പ് സമയത്ത് തെറ്റിദ്ധാരണ പരത്തുന്നത് ചട്ടലംഘനമായതിനാൽ; ഗൂഢാലോചനയ്ക്ക് പിന്നിൽ സംഘപരിവാർ കേന്ദ്രങ്ങൾ; നുണപ്രചാരണവും വ്യക്തിഹത്യയും ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്നും എംബി രാജേഷ്

ന്യൂസ് ഡെസ്‌ക്‌

ന്റെ ചിത്രം മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചത് വ്യക്തിഹത്യ നടത്താൻ ഉദ്ദേശിച്ച് ഉള്ളത്‌കൊണ്ട് ആയതിനാൽ മാത്രമാണ് പരാതി നൽകിയത് എന്ന് പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷ്.മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നത് കമ്മീഷൻ തന്നെ വിലക്കിയിട്ടുണ്ട്. സംഘപരിവാർ നടത്തിയ ശ്രമത്തെ കോൺഗ്രസും ഏറ്റെടുത്തുവെന്നും എന്നാൽ പരാതി നൽകിയപ്പോൾ ഒരാൾ അറസ്റ്റിലായപ്പോൾ വടിവാളും കടിച്ച് നിൽക്കു്‌നന ചിത്രം ആവിഷ്‌കാര സ്വാതന്ത്ര്യം ആണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു

എം ബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും തള്ളിക്കളഞ്ഞ ഒരു വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട്ടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ എന്നെ അപകീർത്തിപ്പെടുത്താൻ മോർഫ് ചെയ്ത കൃത്രിമ ചിത്രം നിർമ്മിച്ച് ആസൂത്രിതവും ഹീനവുമായ ശ്രമമാണ് നടന്നത്. സംഘപരിവാർ കേന്ദ്രങ്ങൾ നിർമ്മിച്ച ഈ വ്യാജചിത്രത്തിന്റെ പ്രചരണം അവർക്കൊപ്പം കോൺഗ്രസും ഏറ്റെടുത്തു. ഞാനൊരുതരത്തിലും കക്ഷിയല്ലാത്ത അടിസ്ഥാനമില്ലാത്തതെന്ന് തെളിഞ്ഞ ഒരു കാര്യത്തിന്റെ പേരിൽ എന്റെ മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തിയത് സ്ഥാനാർത്ഥിയെന്ന നിലയിൽ എനിക്കെതിരെ തെറ്റിദ്ധാരണ പരത്താനാണെന്നത് വ്യക്തമാണല്ലോ.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്യുന്നത് നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കത്തിലേ വ്യക്തമാക്കിയിട്ടുണ്ട്. മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമത്തിനെതിരെ നിയമാനുസൃതമായ പരാതി നൽകുക മാത്രമാണ് ഞാൻ ചെയ്തത്. അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് പൊലീസൂം റിമാൻഡ് ചെയ്തത് കോടതിയുമാണ്. പ്രതിയെ അറസ്റ്റ് ചെയ്തതോടെ വ്യാജപ്രചരണത്തിന് പിന്നിലെ കുടില ബുദ്ധി സംഘപരിവാറിന്റേതാണെന്ന് വ്യക്തമായി. വ്യാജപ്രചരണത്തിനെതിരെ നടപടി സ്വീകരിക്കുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരാണെന്നാണ് ഇപ്പോൾ ഇക്കൂട്ടർ വലിയ വായിൽ നിലവിളിക്കുന്നത്. നുണപ്രചരണം,വ്യക്തിഹത്യ,വ്യാജചിത്രനിർമ്മിതി, എന്നിവയെല്ലാമാണ് ഇവർക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യം.

വർഷങ്ങളായി എന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് താഴെ വന്ന് സംഘപരിവാർ സൈബർ അക്രമികൾ തെറിവിളിച്ച് ആവിഷ്‌കാരസ്വാതന്ത്ര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു പരാതിയും കൊടുക്കാൻ പോയിട്ടില്ല. അവഗണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്തെ നുണപ്രചരണം അങ്ങനെ അവഗണിക്കാനാവില്ല. വ്യാജപ്രചരണത്തിന്റെ പിന്നിലുള്ള പ്രതിയെ ന്യായീകരിച്ച് ശ്രീധരൻപിള്ള മുതലുള്ളവർ രംഗത്ത് വന്നതോടെ ഒരു കാര്യം വ്യക്തമായി. സ്ഥാനാർത്ഥികൾക്കെതിരായ വ്യക്തിഹത്യ ഉന്നത തലത്തിലുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആസൂത്രിതമായി നടപ്പാക്കുന്നതാണ്. അതുകൊണ്ടാണല്ലോ പ്രതികളെ നിർലജ്ജം ന്യായീകരിക്കാൻ രംഗത്തു വരുന്നത്.രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തതു കൊണ്ടാണ് വ്യക്തിഹത്യക്ക് ഇവർ നേതൃത്വം കൊടുക്കുന്നത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചു തന്നെ

ഭീകരരുടെ വെടിയേറ്റ് രക്തസാക്ഷിയായ ഹേമന്ത്കർക്കറെയെ ശപിച്ചു കൊന്നെന്ന് പറഞ്ഞ പ്രഗ്യാസിങ്ങ് ഠാക്കൂറിന്റെയും, ഗൗരി ലങ്കേഷിന്റെ അരുംകൊലയെ ന്യായൂകരിച്ചവരെ ഇപ്പോഴും ട്വിറ്ററിൽ പിന്തുടരുന്ന മോദിയുടെയും ഭക്തരുടെയും, കൽബുർഗിയെയും പൻസാരെയെയും തോക്കു കൊണ്ടു വധിച്ചതിനെ ന്യായീകരിക്കുന്നവരുടെയും, അനന്തമൂർത്തി മുതൽ എം ടി.വരെയുള്ളവർക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തുകൊടുത്തവരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യ പ്രഭാഷണങ്ങൾക്ക് തൽക്കാലം ചെവികൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. സംഘികൾ എത്ര തെറിവിളിച്ചാലും കുലുങ്ങാനും പോകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP