Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രചാരണത്തിരക്കിനിടയിലും എഴുത്ത് നിർത്താതെ ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ്; 'എന്റെ തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും' എന്ന പുസ്തകം പുറത്തിറക്കിയത് മെഗാ സ്റ്റാർ മമ്മൂട്ടി; കൊച്ചിയിലെ പ്രകാശനച്ചടങ്ങിന് ശേഷം വീണ്ടും പ്രചാരണത്തിരക്കിലേക്ക് മടങ്ങി ഇടത് സ്ഥാനാർത്ഥി

പ്രചാരണത്തിരക്കിനിടയിലും എഴുത്ത് നിർത്താതെ ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ്; 'എന്റെ തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും' എന്ന പുസ്തകം പുറത്തിറക്കിയത് മെഗാ സ്റ്റാർ മമ്മൂട്ടി; കൊച്ചിയിലെ പ്രകാശനച്ചടങ്ങിന് ശേഷം വീണ്ടും പ്രചാരണത്തിരക്കിലേക്ക് മടങ്ങി ഇടത് സ്ഥാനാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു പകൽ കൂടി മാത്രം ബാക്കി നിൽക്കെ വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ. എന്നാൽ കടുത്ത മത്സരം നടക്കുന്ന ആലപ്പുഴയിൽ പ്രചാരണ തിരക്കുകൾക്കിടയിലും പുസ്തക പ്രകാശനത്തിന് സമയം കണ്ടെത്തിയിരിക്കുകയാണ് ഇടത് സ്ഥാനാർത്ഥി എ.എം ആരിഫ്. സ്ഥാനാർത്ഥി തന്നെ എഴുതിയ 'എന്റെ തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും' എന്ന പേരിലുള്ള ആരിഫിന്റെ പുസ്തക സമാഹാരം കൊച്ചിയിൽ പ്രകാശനം ചെയ്തു. നടൻ മമ്മൂട്ടിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.

മമ്മൂട്ടിയുടെ മാസ് ഡയലോഗും നിയമസഭയിൽ ആയുധമാക്കിയ അരൂരുകാരുടെ എംഎൽഎ വിദ്യാർത്ഥി ജീവിതം മുതലേ എഴുത്തിനോട് കമ്പമുള്ള ആളാണ്. പിന്നീട് പൊതു ജീവിതത്തിലെ തിരക്കും എംഎൽഎ പണിയുടെ തിരക്കിനിടയിലും ശീലം തുടർന്നു. ഒടുവിൽ തന്റെ നിയമസഭാ പ്രസംഗങ്ങളും ലേഖനങ്ങളും സമാഹരിക്കണമെന്ന മോഹമാണ് പുതിയ പുസ്തകത്തിന്റെ പിറവിയിലേക്കെത്തിച്ചത്. പുസ്തകം പ്രകാശനം ചെയ്ത നടൻ മമ്മൂട്ടി തന്നെയാണ് അവതാരിക എഴുതിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP