Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2021ൽ നാവികസേനയുടെ ഭാഗമാകുന്നത് തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ വിക്രാന്ത്; കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വിക്രാന്തിന്റെ അവസാനവട്ട ജോലികൾ പുരോഗമിക്കുന്നു; പരീഷണങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും നാവികസേനാ മേധാവി; 30 യുദ്ധവിമാനങ്ങളെയും പത്തോളം ഹെലികോപ്ടറുകളെയും ഒരേസമയം ഡെക്കിൽ ഉൾക്കൊള്ളാൻ ശേഷിയുള്ള വിക്രാന്തിന്റെ നിർമ്മാണ ചെലവ് 3500 കോടി

2021ൽ നാവികസേനയുടെ ഭാഗമാകുന്നത് തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ വിക്രാന്ത്; കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വിക്രാന്തിന്റെ അവസാനവട്ട ജോലികൾ പുരോഗമിക്കുന്നു; പരീഷണങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും നാവികസേനാ മേധാവി; 30 യുദ്ധവിമാനങ്ങളെയും പത്തോളം ഹെലികോപ്ടറുകളെയും ഒരേസമയം ഡെക്കിൽ ഉൾക്കൊള്ളാൻ ശേഷിയുള്ള വിക്രാന്തിന്റെ  നിർമ്മാണ ചെലവ് 3500 കോടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ വിക്രാന്ത് 2021 ൽ നാവികസേനയുടെ ഭാഗമാകും. നാവികസേനാ മേധാവി അഡ്‌മിറൽ സുനിൽ ലാംബയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വിക്രാന്തിന്റെ അവസാനവട്ട ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും സേനയുടെ ഭാഗമാകുന്നതിനു മുമ്പുള്ള പരീക്ഷണങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും നാവികസേനാ മേധാവി അറിയിച്ചു. 40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്തിന് 3500 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 30 യുദ്ധവിമാനങ്ങളെയും പത്തോളം ഹെലികോപ്ടറുകളെയും ഒരേസമയം ഡെക്കിൽ ഉൾക്കൊള്ളാൻ വിക്രാന്തിന് കഴിയും.

നാവികസേനയ്ക്ക് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. കൊച്ചിൻ ഷിപ്പ്യാർഡിൽ ഇതിന്റെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും നാവികസേനാ മേധാവി അറിയിച്ചു. മസഗോൺ ഡോക് ഷിപ്പ്യാർഡില് ഇംഫാൽ യുദ്ധക്കപ്പൽ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1944 ൽ രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ സൈന്യം കടന്നുകയറാൻ ശ്രമിച്ചതിനെ പൊരുതി പരാജയപ്പെടുത്തിയതിന്റെ ഓർമയ്ക്കാണ് യുദ്ധക്കപ്പലിന് ഇംഫാൽ എന്ന് പേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സേനയുടെ കരുത്തിൽ സംതൃപ്തനാണെന്നും കൂടുതൽ യുദ്ധവിമാനങ്ങളും അന്തർവാഹിനികളും ഉടൻ സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘദർശികളായ നേതാക്കളുടെ കീഴിൽ നാവികസേന ആയുധങ്ങൾ വാങ്ങുന്നവർ എന്ന സ്ഥാനത്തുനിന്നും അവ നിർമ്മിക്കുന്നവർ എന്ന സ്ഥാനത്തേക്ക് ഉയർന്നുവെന്നും സുനിൽ ലാംബ പറഞ്ഞു.

1957ലാണ് ഇന്ത്യ ബ്രിട്ടണിൽ നിന്ന് ആദ്യ വിക്രാന്ത് സ്വന്തമാക്കുന്നത്്. 1961-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ഈ കപ്പൽ ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായി കമ്മീഷൻ ചെയ്തു. 1997 ജനുവരിയിൽ കപ്പൽ ഡീകമ്മീഷൻ ചെയ്തശേഷം മുംബൈയിൽ കഫി പരേഡിൽ ഒരു നാവിക മ്യൂസിയമായി നിലനിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP