Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് സംരക്ഷണത്തിൽ മോർച്ചറിക്കകത്ത് കടന്നപ്പോൾ മുഖത്ത് നിർവികാരത; വെള്ളപുതച്ച കുഞ്ഞുശരീരം കണ്ടതോടെ അലറിക്കരഞ്ഞ് ഹെന; ഒപ്പം പൊട്ടിക്കരഞ്ഞ് ഭർത്താവ് ഷാജിത് ഖാനും; മകനെ അവസാനമായി കണ്ടു കൊതിതീരാതെ പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് വീണ്ടും ജയിലിലേക്ക്; കുഞ്ഞിനോടു സ്‌നേഹമുണ്ടെങ്കിൽ പെറ്റമ്മ അവനെ മർദ്ദിച്ച തലച്ചോർ തകർത്തത് എന്തിനെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല; ഹെനയുടേത് ദേഷ്യം വന്നാൽ തോന്നിയത് ചെയ്യുന്ന പ്രകൃതം

പൊലീസ് സംരക്ഷണത്തിൽ മോർച്ചറിക്കകത്ത് കടന്നപ്പോൾ മുഖത്ത് നിർവികാരത; വെള്ളപുതച്ച കുഞ്ഞുശരീരം കണ്ടതോടെ അലറിക്കരഞ്ഞ് ഹെന; ഒപ്പം പൊട്ടിക്കരഞ്ഞ് ഭർത്താവ് ഷാജിത് ഖാനും; മകനെ അവസാനമായി കണ്ടു കൊതിതീരാതെ പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് വീണ്ടും ജയിലിലേക്ക്; കുഞ്ഞിനോടു സ്‌നേഹമുണ്ടെങ്കിൽ പെറ്റമ്മ അവനെ മർദ്ദിച്ച തലച്ചോർ തകർത്തത് എന്തിനെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല; ഹെനയുടേത് ദേഷ്യം വന്നാൽ തോന്നിയത് ചെയ്യുന്ന പ്രകൃതം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂന്നു വയസുള്ള സ്വന്തം മകൻ കൊല്ലപ്പെട്ടത് തന്റെ കൈകൊണ്ടാണെന്ന ബോധ്യം ഉണ്ടെങ്കിലും നിർവ്വികാരതയായിരുന്നു ഹെന എന്ന ആ മാതാവിന്റെ മുഖത്ത്. അധികം ആരോടും ഒന്നും മിണ്ടാതെ ഒന്നും ചെയ്യാതിരിക്കുകയായിരുന്നു അവർ. എന്നാൽ, അവസാന നിമിഷം മകന്റെ ചലനമറ്റ മൃതദേഹം കണ്ടപ്പോൾ ആ കഠിന ഹൃദയത്തിലെ മാതൃത്വം ഉണർന്നു. അവസാനമായി മകനെ കണ്ടപ്പോൽ അലറിക്കരയുകയായായിരുന്നു. ഇന്നലെ പകൽ 11.50 തോടെയാണ് മൂന്നുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കുറ്റത്തിന് റിമാൻഡിലായ ഹെനയും ഭർത്താവ് ഷാജിത് ഖാനും എറണാകുളം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് പൊലീസ് വാഹനത്തിൽ എത്തിയത്.

പൊലീസ് സംരക്ഷണത്തിൽ മോർച്ചറിക്കകത്തേക്ക് നടന്നടുത്ത രണ്ടുപേരുടെയും മുഖത്ത് നിർവികാരത വായിക്കാമായിരുന്നു. എന്നാൽ, മോർച്ചറിക്കകത്ത് വെള്ളപുതച്ച ശരീരം കണ്ടതോടെ െഹനയുടെ ശബ്ദം നിശ്ശബ്ദതയെ കീറിമുറിച്ചു. അവൾ അലറിക്കരഞ്ഞു. അധികം വൈകാതെ ആ നിലവിളി ഭർത്താവിലേക്കും പടർന്നു. സമയം 11.52. രണ്ടു മിനിറ്റിനുശേഷം ഹെനയെയും ഷാജിത് ഖാനെയും പുറത്തേക്ക് കൊണ്ടുവന്നു. മകനെ അവസാനമായി കണ്ടു കൊതിതീരാതെ പൊട്ടിക്കരഞ്ഞുകൊണ്ട് ഹെന വീണ്ടും ജയിലിലേക്ക്.

കൊച്ചി പാലക്കാമുഗൾ വടകോട് ജുമാ മസ്ജിദിലായിരുന്നു കബറടക്കം. കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് പാലക്കാമുഗൾ പള്ളിയിലെത്തിച്ചത്. കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള, ഇബ്രാഹിംകുഞ്ഞ് എംഎ‍ൽഎ. എന്നിവർ പള്ളിയിലെത്തിയിരുന്നു. 12.20-ഓടെ നടന്ന പ്രാർത്ഥനയ്ക്കുശേഷം മൃതദേഹം കബറിടത്തിലേക്കെടുത്തു. അമ്മയുടെ മർദനത്തിൽ തലച്ചോർ തകർന്നതിനെ തുടർന്നാണ് കുട്ടി മരിക്കുന്നത്. തലച്ചോറിലെ രക്തശ്രാവം നിയന്ത്രിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും മരുന്നുകളോട് കുട്ടി പ്രതികരിച്ചിരുന്നില്ല.

വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച രാവിലെ മരണം വന്നെത്തുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് തലയ്ക്ക് മാരക പരിക്കേറ്റ നിലയിൽ മൂന്നുവയസ്സുകാരനെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. അടുക്കളയിൽ വീണതാണെന്നായിരുന്നു പിതാവ് പറഞ്ഞത്. എന്നാൽ കുട്ടിയുടെ ദേഹത്തെ പാടുകളും മുറിവുകളും കണ്ടതോടെ ഡോക്ടർമാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെ മർദനമേറ്റാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റെന്ന് വ്യക്തമായത്.

കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാനോ മാതാപിതാക്കളുടെ പശ്ചാത്തലം പൂർണമായി മനസ്സിലാക്കാനോ പൊലീസിന് കഴിഞ്ഞില്ല. ജാർഖണ്ഡ് സ്വദേശിനിയാണ് മാതാവ് ഹെന എന്ന വിവരത്തെ തുടർന്ന് വിലാസം വാങ്ങി കൊച്ചി പൊലീസ് ഝാർഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടേത് പ്രണയ വിവാഹമാണ്. വിവാഹം രജിസ്റ്റർ ചെയ്തോ അതോ വീട്ടുകാരുടെ അറിവോടെയാണോ നടത്തിയത് എന്ന് വ്യക്തമായിട്ടില്ല. കുട്ടി അവരുടേത് എന്ന് പറയുന്നുണ്ടെങ്കിലും അവരുടേത് ആണോ എന്ന് പൊലീസിന് ഉറപ്പുമില്ല. കുട്ടിയുടെ പിതൃത്വം ഉറപ്പു വരുത്താൻ ഡിഎൻഎ പരിശോധന നടത്തിയിട്ടുണ്ട്. പക്ഷെ ഫലം വന്നിട്ടില്ല. ആ ഫലത്തിന് ഞങ്ങൾ കാക്കുകയാണ്- കൊച്ചി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.എസ്.സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പെട്ടെന്ന് ക്ഷുഭിതയാക്കുന്ന വ്യക്തിത്വമാണ് കുട്ടിയുടെ 'അമ്മ ഹെനയുടേത്. ദേഷ്യം വന്നാൽ തോന്നിയത് അവർ ചെയ്യും. ഇത്തരത്തിൽ കുട്ടിക്ക് ഏറ്റ മർദ്ദനങ്ങൾ ആണ് കുട്ടിയുടെ ശരീരത്തിൽ മുഴുവനുള്ളത്. കുട്ടിയുടെ പിൻഭാഗത്ത് ചട്ടകം പഴുപ്പിച്ച് പൊള്ളിച്ചതും ഭീകര മർദ്ദനങ്ങൾ ഏൽപ്പിച്ചതും പൊലീസ് ഗൗരവകരമായാണ് കാണുന്നത്. ഒറ്റ മകൻ. മൂന്നു വയസുകാരൻ. അതും ആൺകുട്ടി. ആ കുട്ടിയെ പെറ്റമ്മ എന്ന് അവകാശപ്പെടുന്ന അവർ മർദ്ദിച്ച് കൊന്നത് എന്തിനെന്നു പൊലീസിന് മനസിലായിട്ടില്ല. ആലുവയിലെ വീട്ടിലേക്ക് കുട്ടിയും അമ്മയും വന്നിട്ട് ഇരുപത് ദിവസം മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണകാരണം, മാതാപിതാക്കളുടെ വിവാഹം, അവരുടെ പശ്ചാത്തലം തുടങ്ങിയവ പൂർണമായി മനസ്സിലാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഝാർഖണ്ഡിലേക്ക് പൊലീസ് പോയതും ഇവരുടെ പശ്ചാത്തലം പൂർണമായി മനസ്സിലാക്കാനാണ്. വഴിവിട്ട ബന്ധങ്ങളോ ലഹരി മരുന്നുകളോ സംഭവത്തിനു പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു. പക്ഷെ അന്വേഷണത്തിൽ അത് സംബന്ധിച്ച് ഒന്നും വ്യക്തമായതുമില്ല. അതുകൊണ്ട് തന്നെകുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.

ഒരു വർഷം മുൻപാണ് ഈ കുടുംബം കേരളത്തിൽ എത്തുന്നത്. അച്ഛൻ പശ്ചിമ ബംഗാൾ സ്വദേശിയും അമ്മ ജാർഖണ്ഡ് സ്വദേശിയുമാണ്. കുട്ടിയുടെ മരണത്തെ തുടർന്ന് അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. അച്ഛനും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കും. സ്വകാര്യ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്ററാണ് കുട്ടിയുടെ അച്ഛൻ. മർദ്ദനത്തിന്റെ കാര്യം കുട്ടിയുടെ അച്ഛൻ സുഹൃത്തുക്കളോട് പങ്കുവെച്ചതായി സൂചനയുണ്ട്. മർദ്ദനശേഷം തെളിവ് നശിപ്പിക്കാൻ അച്ഛൻ ശ്രമിച്ചിട്ടുമുണ്ട്. ഇതോടെയാണ് അമ്മയ്ക്ക് ഒപ്പം അച്ഛനും അറസ്റ്റിലായത്. തൊടുപുഴ ഏഴ് വയസുകാരനെ മർദ്ദിച്ച് കൊന്നത് അമ്മയുടെ കാമുകൻ ആയിരുന്നു.

അതിനാൽ അമ്മയ്ക്ക് ഒപ്പം താമസിച്ച ക്രിമിനൽ പശ്ചാത്തലമുള്ള അരുൺ ആനന്ദ് മാത്രമാണ് പിടിയിലായത്. ഈ കേസിൽ കൊലക്കുറ്റത്തിനു അമ്മയ്ക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല. അതിനാൽ ആലുവയിലെ മൂന്നു വയസുകാരന്റെ മരണത്തിൽ പ്രതി അമ്മയായതിനാൽ അമ്മയ്ക്ക് എതിരെ മാത്രമാണ് പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുള്ളത്. ഇനിയുള്ള അന്വേഷണത്തിൽ സമാനകുറ്റം അച്ഛന് എതിരെ ഉയരുമോ എന്നാണ് അറിയാനുള്ളത്. അതിനായി അന്വേഷണം തീരുംവരെ പൊലീസ് കാത്തിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP