Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീണ്ടും കോൺഗ്രസിൽ നിന്ന് ബിജപിയിലേക്ക് എത്തി മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാർ; ആദ്യം കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത് 2003ൽ; 2004ൽ മാവേലിക്കരയിൽ ബിജെപി ടിക്കറ്റിൽ തോറ്റതോടെ വീണ്ടും കോൺഗ്രസിലേക്ക്; ഡൽഹിയിൽ നടന്ന ചടങ്ങിൽ കൃഷ്ണകുമാറിനെ സ്വീകരിച്ചത്  ബിജെപി ദേശീയവക്താവ് ഷാനവാസ് ഹുസൈൻ

വീണ്ടും കോൺഗ്രസിൽ നിന്ന് ബിജപിയിലേക്ക് എത്തി മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാർ; ആദ്യം കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത് 2003ൽ; 2004ൽ മാവേലിക്കരയിൽ ബിജെപി ടിക്കറ്റിൽ തോറ്റതോടെ വീണ്ടും കോൺഗ്രസിലേക്ക്; ഡൽഹിയിൽ നടന്ന ചടങ്ങിൽ കൃഷ്ണകുമാറിനെ സ്വീകരിച്ചത്  ബിജെപി ദേശീയവക്താവ് ഷാനവാസ് ഹുസൈൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊല്ലത്തെ മുൻ കോൺഗ്രസ് എംപി.യും കേന്ദ്രമന്ത്രിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന എസ്. കൃഷ്ണകുമാർ വീണ്ടും ബിജെപി.യിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി. ദേശീയവക്താവ് ഷാനവാസ് ഹുസൈൻ അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

1984 മുതൽ 1991 വരെ കൊല്ലം ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് എംപി.യായിരുന്നു എസ്. കൃഷ്ണകുമാർ. ഇതിനിടെ കേന്ദ്രമന്ത്രിയുമായി. പിന്നീട് 2003-ൽ അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയെങ്കിലും 2004-ൽ ബിജെപി.യിൽനിന്നും പുറത്തുപോയി. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു കൃഷ്ണകുമാർ അന്നു പറഞ്ഞിരുന്നത്. നരസിംഹ റാവുവിനെ സോണിയ അപമാനിച്ചതായും കൃഷ്ണകുമാർ ആരോപിച്ചിരുന്നു.

2004ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹം പിന്നീട് ബിജെപിയുമായി അകന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ബിജെപിയുമായി അടുത്ത അദ്ദേഹത്തിന് ഇന്നലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുവച്ച് അംഗത്വം നൽകുകയായിരുന്നു.തിരുവനന്തപുരം ജില്ലയിലെ കവടിയാറിൽ ജനിച്ച അദ്ദേഹം കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എഞ്ചിനീയറിങ് ബിരുദം നേടി. 1963 ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ചു. എറണാകുളം ജില്ലാ കളക്ടറായിരുന്നു. 1980 ൽ ഐ.എ.എസ് രാജി വച്ച് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി. 1984 - 96 കാലത്തുകൊല്ലത്തു നിന്ന് മൂന്നു തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP