Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുലിനെ കാണാൻ സാധിക്കാതെ നിരാശനായി പൊട്ടിക്കരഞ്ഞ നദാൻ ജോയ്‌സ് പ്രിയങ്കയെ കണ്ട് ഹാപ്പിയായി; പ്രിയങ്ക നൽകിയ ഒരു കൂട് ചോക്ലേറ്റിൽ രണ്ടാം വയസുകാരന്റെ സങ്കടമെല്ലാം അലിഞ്ഞു തീർന്നു; രാഹുലിന്റെ കൈയൊപ്പുള്ള ഫോട്ടോയും നതാനു കൈമാറി പ്രിയങ്ക

രാഹുലിനെ കാണാൻ സാധിക്കാതെ നിരാശനായി പൊട്ടിക്കരഞ്ഞ നദാൻ ജോയ്‌സ് പ്രിയങ്കയെ കണ്ട് ഹാപ്പിയായി; പ്രിയങ്ക നൽകിയ ഒരു കൂട് ചോക്ലേറ്റിൽ രണ്ടാം വയസുകാരന്റെ സങ്കടമെല്ലാം അലിഞ്ഞു തീർന്നു; രാഹുലിന്റെ കൈയൊപ്പുള്ള ഫോട്ടോയും നതാനു കൈമാറി പ്രിയങ്ക

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: രാഹുൽഗാന്ധിയെ കാണാനെത്തി നിരാശനായി മടങ്ങിയ ഏഴുവയസ്സുകാരൻ നദാന് ഇപ്പോൾ ഹാപ്പിയാണ്. കാരണം രാഹുലിനെ കാണാൻ സാധിച്ചില്ലെങ്കിലും സമ്മാനങ്ങളുമായി പ്രിയങ്ക ഗാന്ധി എത്തിയെന്നതായിരുന്നു ഈ രണ്ടാം ക്ലാസുകാരന്റെ സന്തോഷത്തിന് കാരണം. രാഹുൽ ഗാന്ധിയെ കാണാത്ത നാതാന്റെ സങ്കടം പ്രിയങ്കാഗാന്ധിയുടെ കെട്ടിപ്പിടിച്ചുമ്മയിൽ അലിഞ്ഞു. അവർ ഒരു കൂട് ചോക്ലേറ്റ് കൊടുത്തപ്പോൾ രണ്ടാംക്ലാസുകാരന്റെ ചുറ്റുംനിന്ന് കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കെ.സി. ജോസഫും അടക്കമുള്ള നേതാക്കൾ കൈയടിച്ചു.

ഇഷ്ടനേതാവായ രാഹുലിനെ കാണാനാകാത്ത സങ്കടത്തിൽ വീട്ടുകാരെ കരഞ്ഞ് വട്ടംകറക്കിയ ഏഴുവയസ്സുകാരനാണ് നാതാൻ ജോയ്‌സ്. തളിപ്പറന്പ് സ്വദേശിയായ സന്തോഷ് കാവിലിന്റെയും സ്മിതയുടെയും മകൻ. കണ്ണൂർ വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെ 11.30-നായിരുന്നു രാഹുൽഗാന്ധിയുടെ നിർദേശപ്രകാരം പ്രിയങ്ക നാതാനെ കണ്ടത്. തന്നെ കാണാൻ സാധിക്കാത്തതിൽ പൊട്ടിക്കരഞ്ഞ നാതാനെക്കുറിച്ചറിഞ്ഞ രാഹുൽ, പ്രിയങ്ക കണ്ണൂരിലെത്തുമ്പോൾ കാണാൻവരാൻ നാതാനെ ക്ഷണിക്കുകയായിരുന്നു. പെസഹാ വ്യാഴം ദിവസം നാതാനെ ഫോണിൽ വിളിച്ചാണ് രാഹുൽ ക്ഷണിച്ചത്.

വിമാനത്താവളത്തിൽ മാതാപിതാക്കളും സഹോദരൻ ജോനാഥനും ഒപ്പമുണ്ടായിരുന്നു. രാഹുലിന്റെ കൈയൊപ്പുള്ള ഫോട്ടോ പ്രിയങ്ക നാതാനു കൈമാറി. ഇതെവിടെവയ്ക്കുമെന്ന പ്രയങ്കയുടെ ചോദ്യത്തിന് ഉത്തരം പറയാനാകാത്തത്ര അമ്പരപ്പിലായിരുന്നു അവൻ. വയനാട്ടിലേക്കുള്ള അടുത്തവരവിൽ രാഹുൽ വീട്ടിൽവന്ന് കാണുമെന്ന് പ്രിയങ്ക പറഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ നാതാൻ. ഫേസ്‌ബുക്കിൽ ഇനി അവൻ പുതിയ പോസ്റ്റിടും. നെയ്മറെപ്പോലെ ആരാധിക്കുന്ന സ്വന്തം രാഹുലിന് നന്ദിയറിയിച്ച്.

രാഹുൽ ഗാന്ധിയെ കാണാൻ കഴിയാതെ അവൻ വാവിട്ടുകരയുന്ന ചിത്രങ്ങളായിരുന്നു കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറാലായിരുന്നത്. എന്നാൽ അവന്റെ സ്വപ്നവും ആഗ്രഹവും സഫലമായി. താൻ ഏറ്റവും ആരാധനയോടെ കാണുന്ന രാഷ്ട്രീയ നേതാവായ രാഹുൽഗാന്ധി തളിപ്പറമ്പിലെ ഈ കൊച്ചുമിടുക്കനെ നേരിട്ടുവിളിച്ചു. പ്രിയപ്പെട്ട നേതാവിനെ നേരിൽകാണാൻ കഴിയാതിരുന്ന നദാന് ഇത് സന്തോഷനിമിഷം.

രണ്ടാംക്ലാസ് വിദ്യാർത്ഥിയായ നദാന് ഏറ്റവും പ്രിയപ്പെട്ട നേതാവാണ് രാഹുൽഗാന്ധി. രാഹുൽഗാന്ധി കോഴിക്കോട് എത്തുമ്പോൾ കാണമെന്ന് നദാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുസാധിച്ചില്ല. അങ്ങനെയിരിക്കെയാണ് പ്രിയനേതാവ് കണ്ണൂരിലെത്തുന്നതായ വാർത്തയറിഞ്ഞത്. ഇതോടെ മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനായി മാതാപിതാക്കളുടെ ശ്രമം.

എന്നാൽ കണ്ണൂരിലെ അതീവസുരക്ഷാ പ്രധാന്യമുള്ള വേദിയിൽ നദാന് പ്രവേശിക്കാനായില്ല. ഏഴുവയസ്സുകാരൻ പൊട്ടിക്കരഞ്ഞു. നിരാശനായി കണ്ണൂരിൽനിന്ന് മടങ്ങിയെങ്കിലും മകൻ കരയുന്നതിന്റെ ചിത്രവും മകന്റെ സങ്കടവും വിവരിച്ച് നദാന്റെ പിതാവ് സന്തോഷ് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടു. നിമിഷങ്ങൾക്കകം ഈ പോസ്റ്റ് വൈറലാവുകയും നദാന്റെ സങ്കടക്കുറിപ്പ് കോൺഗ്രസ് നേതൃത്വം അറിയുകയും ചെയ്തു. അനന്തു സുരേഷ് എന്ന കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധിയെ നദാനെക്കുറിച്ചുള്ള വിവരമറിയിക്കാൻ മുൻകൈയെടുത്തത്. ഇതിന്റെ തുടർച്ചയായാണ് നദാനെ തേടി രാഹുൽഗാന്ധിയുടെ വിളിയെത്തിയത്. ഇതിന് ശേഷമാണ് ഇന്നലെ പ്രിയങ്ക ഗാന്ധിയെയും നദാൻ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP