Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭിണിയായ യുവതിയെ സുരേഷ് ഗോപി വയറിൽ കൈവച്ച് അനുഗ്രഹിച്ചതും വിവാദമാക്കിയവർക്ക് മറുപടി; താരസ്ഥാനാർത്ഥിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു; സന്തോഷിക്കേണ്ട സമയത്ത് സങ്കടപ്പെടരുതെന്നും അവഹേളനങ്ങളെ മനോധൈര്യത്തോടെ നേരിടാനും ഉപദേശിച്ച് മധുരം നൽകി രാധിക; മാതൃത്വത്തിന്റെ മധുരിമ പ്രസരിക്കുന്ന വീഡിയോയും സൈബർ ലോകത്ത് വിവാദങ്ങളിൽ കുലുങ്ങാതെ പ്രചരിക്കുന്നു

ഗർഭിണിയായ യുവതിയെ സുരേഷ് ഗോപി വയറിൽ കൈവച്ച് അനുഗ്രഹിച്ചതും വിവാദമാക്കിയവർക്ക് മറുപടി; താരസ്ഥാനാർത്ഥിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു; സന്തോഷിക്കേണ്ട സമയത്ത് സങ്കടപ്പെടരുതെന്നും അവഹേളനങ്ങളെ മനോധൈര്യത്തോടെ നേരിടാനും ഉപദേശിച്ച് മധുരം നൽകി രാധിക; മാതൃത്വത്തിന്റെ മധുരിമ പ്രസരിക്കുന്ന വീഡിയോയും സൈബർ ലോകത്ത് വിവാദങ്ങളിൽ കുലുങ്ങാതെ പ്രചരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഗർഭിണിയായ യുവതിയെ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്‌ഗോപി വയറിൽ കൈവെച്ച് അനുഗ്രഹിച്ച വീഡിയോ സൈബർ ലോകത്ത് വൈറലായിരുന്നു. സംഘപരിവാറുകാർ മാതൃത്വത്തെ ബഹുമാനിക്കുന്ന പ്രവർത്തിയാണ് സുരേഷ് ഗോപി ചെയ്തത് എന്നു പറഞ്ഞു കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്. എന്നാൽ, താരത്തിന്റെ രാഷ്ട്രീയ എതിരാളികൾ ഈ വിഷയവും ആയുധമാക്കി. സുരേഷ് ഗോപിയെ കൂടാതെ ആ യുവതിയെയും മോശക്കാരിയാക്കി പ്രചരണം നടന്നു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായി തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മി.

സൈബർ ആക്രമണങ്ങളും കുറ്റപ്പെടുത്തലിലും സങ്കടപ്പെട്ട ശ്രീലക്ഷ്മിക്ക് പിന്തുണയുമായി ഒടുവിൽ താരത്തിന്റെ ഭാര്യ രാധികയും കുടുംബവും എത്തി. വിവാദങ്ങൾക്ക് മറുപടി എന്നോണം സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മക്കളും അന്തിക്കാടുള്ള വീട്ടിലെത്തിയാണ് ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചത്. സുരേഷ് ഗോപി അനുഗ്രഹിച്ചതിനെ അവഹേളിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രചാരണ വേദികളിൽ നിന്നാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവർ ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദർശിച്ചത്.

അന്തിക്കാട് ചിരുകണ്ടത്ത് വിവേകിന്റെ ഭാര്യണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ അവഹേളിക്കുന്ന രീതിയിൽ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചതോടെ സുരേഷ്ഗോപി കുടുംബസമേതം ശ്രീലക്ഷ്മിയെ സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രചാരണത്തിരക്കുകൾ കാരണം അദ്ദേഹത്തിന് എത്തിപ്പെടാൻ സാധിച്ചില്ലെങ്കിലും ഭാര്യ രാധിക, മക്കളായ ഭാവ്‌നി, ഭാഗ്യ, ഭാര്യാമാതാവ് ഇന്ദിര എന്നിവരെ ശ്രീലക്ഷ്മിയുടെ വീട്ടിലേക്കയക്കുകയായിരുന്നു.

പടിയത്തുള്ള വീട്ടിലെത്തിയ സുരേഷ്ഗോപിയുടെ കുടുംബം ശ്രീലക്ഷ്മിക്കു മധുരം നൽകുകയും ശ്രീലക്ഷ്മിക്കു സമൂഹമാധ്യമങ്ങളിൽ നേരിട്ട് അപമാനങ്ങളെ ആത്മധൈര്യത്തോടെ നേരിടണമെന്ന് പിന്തുണ നൽകുകയും ചെയ്തു. സന്തോഷിക്കേണ്ട സമയത്ത് തളരരുത് എന്നും ധൈര്യപൂർവ്വം വിവാദങ്ങളെ നേരിടണെന്നും രാധിക ശ്രീലക്ഷ്മിയോടായി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തിരക്കൊഴിഞ്ഞാൽ താൻ ശ്രീലക്ഷ്മിയെ കാണാൻ നേരിട്ടെത്തുമെന്നു സുരേഷ്ഗോപി വിവേകിനെ ഫോണിൽ വിളിച്ചറിയിക്കുകയും ചെയ്തു.

ശ്രീലക്ഷ്മിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയർന്നിട്ടുണ്ട്. വ്യാഴാഴ്ച മണലൂർ മണ്ഡലം പര്യടനത്തിനിടെയായിരുന്നു സംഭവം. തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ പര്യടനം ഉണ്ടെന്നറിഞ്ഞ് അന്തിക്കാട് ചിരുകണ്ടത്ത് വീട്ടിൽ വിവേകും, ഭാര്യ ശ്രീലക്ഷ്മിയും മകൻ അഹാനും കാത്തു നിന്നിരുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ വാഹനം കടന്നു പോയപ്പോൾ പിറകെ ഓടിയ അഞ്ച് മാസം ഗർഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിറുത്തി. തുടർന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ വയറിൽ കൈവച്ച് അനുഗ്രഹിച്ചു. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി വയറിൽ കൈവെച്ച് അനുഗ്രഹിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP