Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടൻ ഗോട്ട് ടാലന്റിൽ ഈ വർഷം ജേതാവാകുക ഇന്ത്യൻ വംശജനായ അക്ഷതാവുമോ? അവതാരകരായ ആന്റിനും ഡെകിനും ഇക്കാര്യത്തിൽ ഇപ്പോഴേ ഉറപ്പ്; ഐടിവി ഷോയിൽ തിളങ്ങി ഒരു ഇന്ത്യൻ മുഖം കൂടി

ബ്രിട്ടൻ ഗോട്ട് ടാലന്റിൽ ഈ വർഷം ജേതാവാകുക ഇന്ത്യൻ വംശജനായ അക്ഷതാവുമോ? അവതാരകരായ ആന്റിനും ഡെകിനും ഇക്കാര്യത്തിൽ ഇപ്പോഴേ ഉറപ്പ്; ഐടിവി ഷോയിൽ തിളങ്ങി ഒരു ഇന്ത്യൻ മുഖം കൂടി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിലെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ അഭിമാനം ഒരിക്കൽ കൂടി ഉയർത്തപ്പെടുന്ന നിമിഷമായിരിക്കും ബ്രിട്ടൻ ഗോട്ട് ടാലന്റ് 2019ന്റെ അവസാന ഫലമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതായത് ഇന്ത്യൻ വംശജനായ അക്ഷത് സിങ് എന്ന 13 കാരനായിരിക്കും ഈ ഷോയിൽ ജേതാവാകുകയെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷോയുടെ അവതാരകരായ അന്റ് മാക് പാർട്ലിനും ഡെക് ഡോണെല്ലെയും. ഷോയിൽ ഈ കൊച്ചുമിടുക്കൻ കാണിച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇതോടെ ഐടിവിയിൽ ഒരു ഇന്ത്യൻ മുഖം കൂടി മിന്നിത്തിളങ്ങുകയാണ്.

ഐടിവി ഷോയിലൂടെ ആളുകളെ ചിരിപ്പിക്കുക മാത്രമേ താൻ ലക്ഷ്യമിടുന്നുള്ളുവെന്നാണ് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അക്ഷത് ജഡ്ജുമാരോട് വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റേജിൽ പ്രവേശിച്ച ശേഷം അക്ഷത് തികച്ചും ആകർഷകമായ നൃത്തച്ചുവടുകൾ കാഴ്ച വച്ചാണ് ഏവരെയും കൈയിലെടുത്തിരിക്കുന്നത്. സ്റ്റേജിലെ അക്ഷതിന്റെ പ്രകടനം കണ്ട് ജഡ്ജുമാർ പ്രോത്സാഹജനകമായ അഭിപ്രായം പ്രകടിപ്പിക്കുകയും അംഗീകാരം നൽകുകയുമായിരുന്നു. അക്ഷതിന് പാനലിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം അന്റും ഡെകും ഗോൾഡൻ ബസർ അമർത്തുകയും ലൈവ് സെമിഫൈനലിൽ നേരിട്ട് പങ്കെടുക്കുന്നതിനായി അക്ഷതിന് അനുവാദം നൽകുകയുമായിരുന്നു.

വീട്ടിലിരുന്ന് ടിവിയിൽ അക്ഷതിന്റെ പ്രകടനം കണ്ട് നിരവധി പേർ സന്തോഷിച്ചെങ്കിലും കൗമാരക്കാരനെ നേരിട്ട് ലൈവ് ഷോയിലേക്ക് അയക്കാനുള്ള അന്റിന്റെയും ഡെകിന്റെയും തീരുമാനത്തിൽ ചിലർ അസന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വളരെ ആനന്ദവും വിനോദവും പകർന്ന് കൊണ്ടുള്ള പ്രകടനമായിരുന്നു അക്ഷതിന്റേതെന്നാണ് ഒരു പ്രേക്ഷകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗോൾഡൻ ബസറിലൂടെ ലൈവ് സെമിഫൈനലിലേക്ക് അക്ഷതിനെ അയച്ച നടപടിയെയും നിരവധി പേർ ട്വിറ്ററിലൂടെ പ്രശംസിച്ചിട്ടുണ്ട്.



ഗോൾഡൻ ബസർ അമർത്തിയതിന് ശേഷം അന്റും ഡെകും സ്റ്റേജിലേക്കെത്തി അക്ഷതിനെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. തനിക്ക് എപ്പോഴും സന്തോഷവാനായിരിക്കണമെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കണമെന്നുമേയുള്ളുവെന്നാണ് അക്ഷത് പ്രതികരിച്ചത്. ബ്രിട്ടൻ ഗോട്ട് ടാലന്റ് ഷോയുടെ 13ാം സീരീസാണ് ഇപ്പോൾ നടന്ന് വരുന്നത്. ഏപ്രിൽ ആറിനാണിത് ആരംഭിച്ചിരിക്കുന്നത്. 2019 ജനുവരിക്കും ഫെബ്രുവരിക്കും ഇടയിലായിരുന്നു ലണ്ടനിലും മാഞ്ചസ്റ്ററിലും വച്ച് ജഡ്ജസ് ഓഡിഷനുകൾ നടന്നത്. ഈ ഷോയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിജയികൾക്ക് വിന്നർ, റണ്ണർ അപ്പ്, തേഡ് പ്ലേസ്, ഫൈനലിസ്റ്റ്, സെമിഫൈനലിസ്റ്റ്(ജഡ്ജസ് വോട്ട്), സെമി ഫൈനലിസ്റ്റ് ( എലിമിനേറ്റഡ്) എന്നീ സ്ഥാനങ്ങളാണ് നൽകുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP