Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി പ്രത്യാശയുടെ പുലരി പിറന്നു, ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ ആഘോഷപൂർവ്വം പ്രാർത്ഥനാശുശ്രൂഷകൾ; സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം നൽകുന്ന ഈസ്റ്ററിന് വർത്തമാനകാലത്ത് കൂടുതൽ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി

ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി പ്രത്യാശയുടെ പുലരി പിറന്നു, ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ ആഘോഷപൂർവ്വം പ്രാർത്ഥനാശുശ്രൂഷകൾ; സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം നൽകുന്ന ഈസ്റ്ററിന് വർത്തമാനകാലത്ത് കൂടുതൽ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യേശുദേവന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. 50 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചാണ് യേശുവിന്റെ ഉയർത്തേഴുന്നേൽപ്പിന്റെ ആനന്ദം പങ്ക് വച്ചാണ് ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്.സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂർവമായ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ആശംസകൾ നേർന്നു.

മാനവ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം നൽകുന്ന ഈസ്റ്ററിന് വർത്തമാനകാലത്ത് കൂടുതൽ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.തലസ്ഥാനത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും കർദിനാൾ മാർ ബസേലിയസ് ക്ലിമിസ് കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു. സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ പുലർച്ചെ മൂന്നു മണിക്ക് നടന്ന ഉയിർപ്പ് ശുശ്രൂഷകൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി.

പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യ കാർമികനായി. നൂറു കണക്കിനു വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കബാവ മുഖ്യകാർമികത്വം വഹിച്ചു.

കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാ ശുശ്രൂഷകൾ. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നടന്ന ദിവ്യബലി തിരുക്കർമങ്ങൾക്ക് എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ് ജോസ് പുത്തൻവീട്ടിൽ നേതൃത്വം നൽകി.

ദോഹയിലെ മലങ്കര ഓർത്തഡോക്സ് ചർച്ചിൽ നടന്ന ശുശ്രുഷകൾക്ക് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകി. കോട്ടയം പഴയ സെമിനാരിയിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക്ക്ക് തിരുവനന്തപുരം ഭബ്രാസനാധിപൻ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യ കാർമികനായി. കഞ്ഞിക്കുഴി അസപ്ഷൻ ചർച്ചിൽ നടന്ന ചടങ്ങുകൾക്ക് സി എസ് ഐ മധ്യകേരള മഹാഇടവക മോഡറേറ്റർ തോമസ് കെ ഉമ്മൻ മുഖ്യ കാർമികനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP