Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊടിപാറും ഡാൻസുമായി ദുൽഖർ; ഒപ്പം ചുവട് വച്ച് സംയുക്ത; ഒരു യമണ്ടൻ പ്രേമകഥയിലെ അടിപൊളി ഗാനം പുറത്തെത്തി; ചിത്രം 25ന് തീയേറ്ററുകളിൽ

പൊടിപാറും ഡാൻസുമായി ദുൽഖർ; ഒപ്പം ചുവട് വച്ച് സംയുക്ത; ഒരു യമണ്ടൻ പ്രേമകഥയിലെ അടിപൊളി ഗാനം പുറത്തെത്തി; ചിത്രം 25ന് തീയേറ്ററുകളിൽ

മറുനാടൻ ഡെസ്‌ക്‌

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രമായ 'ഒരു യമണ്ടൻ പ്രേമകഥ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, സിയ ഉൾ ഹഖ്, സുരാജ് എന്നിവർ ചേർന്ന് പാടിയ ഗാനത്തിൽ ദുൽഖറും സംയുക്തയും ആടി തിമിർക്കുന്നുണ്ട്.'മുറ്റത്തെ കൊമ്പിലെ' എന്നു തുടങ്ങുന്ന അടിപൊളി ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ദുൽഖറിന്റെ അധികമൊന്നും കാണാത്ത നാടൻ ലുക്കും നൃത്തവുമാണ് ഗാനത്തിന്റെ പ്രത്യേകത.

.ഇരുവരുടേയും നൃത്തച്ചുവടുകളും കളർഫുൾ ഫ്രെയിമുകളുമാണ് പാട്ടിന്റെ ഊർജ്ജം. നാദിർഷയാണ് പാട്ടിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. മുണ്ടും കളർഫുൾ ഷർട്ടുമണിഞ്ഞ് സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പെയിന്റു തൊഴിലാളിയുടെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്. 'ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റർടെയ്നർ ആണ്. ഇതാദ്യമായാണ് ഒരു മുഴുനീള കോമഡി എന്റർടെയിനർ ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ്. 'കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ', 'അമർ അക്‌ബർ ആന്റണി' എന്നീ ചിത്രങ്ങൾക്കു ശേഷം ബിബിനും വിഷ്ണുവും ചേർന്നൊരുക്കുന്ന ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. എഴുത്തിനു പുറമെ ചിത്രത്തിൽ കഥാപാത്രങ്ങളായും ഇരുവരും അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP