Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടീഷ് രാജകുടുംബത്തിൽ പുതിയ അതിഥി എത്തിയോ? മേഗൻ പ്രസവിച്ചോ എന്നറിയാൻ ഓടിനടന്ന് പാപ്പരാസികൾ; സൂചനകൾ വ്യക്തമാക്കുന്നത് ഹാരിക്ക് ഉണ്ണി പിറന്നെന്ന് തന്നെ; രാജകുമാരന്റെ ജനനം രഹസ്യമാക്കി വയ്ക്കുന്നത് മേഗന്റെ വ്യക്തിപരമായ താൽപര്യം മൂലമെന്ന് റിപ്പോർട്ടുകൾ

ബ്രിട്ടീഷ് രാജകുടുംബത്തിൽ പുതിയ അതിഥി എത്തിയോ? മേഗൻ പ്രസവിച്ചോ എന്നറിയാൻ ഓടിനടന്ന് പാപ്പരാസികൾ; സൂചനകൾ വ്യക്തമാക്കുന്നത് ഹാരിക്ക് ഉണ്ണി പിറന്നെന്ന് തന്നെ; രാജകുമാരന്റെ ജനനം രഹസ്യമാക്കി വയ്ക്കുന്നത് മേഗന്റെ വ്യക്തിപരമായ താൽപര്യം മൂലമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഹാരി രാജകുമാരന്റെ പത്നി മേഗൻ മാർകിൾ ഏത് നിമിഷവും പ്രസവിക്കുമെന്ന നിറഞ്ഞ പ്രതീക്ഷയിലാണ് രാജഭക്തർ ഇപ്പോഴുള്ളത്. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ലെങ്കിലും ഹാരി-മേഗൻ ദമ്പതികൾക്ക് ഉണ്ണി പിറന്നു കഴിഞ്ഞുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രാജകുമാരന്റെ ജനനം ഇത്തരത്തിൽ രഹസ്യമാക്കി വയ്ക്കുന്നത് മേഗന്റെ വ്യക്തിപരമായ താൽപര്യം മൂലമാണെന്നും റിപ്പോർട്ടുകളുണ്ട്. തങ്ങൾക്ക് കടിഞ്ഞൂൽ സന്തതി പിറക്കാൻ പോകുന്നുവെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു മേഗനും ഹാരിയും ലോകത്തോട് വെളിപ്പെടുത്തിയിരുന്നത്.


അതിന് ശേഷം നീണ്ട ആറ് മാസത്തോളം കാലമായി ഇവരുടെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചുള്ള ചർച്ചകളും പന്തയം വയ്ക്കലുകളും പ്രവചനങ്ങളും സജീവമായി നടന്ന് വരുന്നുമുണ്ട്. താൻ ഏപ്രിൽ അവസാനം അല്ലെങ്കിൽ മെയ്‌ ആദ്യം പ്രസവിക്കുമെന്നാണ് മേഗൻ ഈ വർഷം ആദ്യം സ്ഥിരീകരിച്ചിരുന്നത്. ഒരു കുടുംബം എന്ന നിലയിൽ തങ്ങളുടെ കുട്ടിയുടെ ജനനം ആഘോഷിച്ചതിന് ശേഷം മാത്രമേ കുഞ്ഞ് ജനിച്ച വിവരം പരസ്യമാക്കുകയുള്ളൂവെന്ന് കുറച്ച് മുമ്പായിരുന്നു മേഗനും ഹാരിയും വെളിപ്പെടുത്തിയിരുന്നത്. അത് പ്രകാരമാണ് ഇപ്പോൾ കുട്ടിയുടെ ജനനവിവരം പുറം ലോകത്തെ അറിയിക്കാതിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഇക്കാരണത്താൽ വില്യം-കേയ്റ്റ് ദമ്പതികളുടെ കുട്ടികൾ പിറന്നത് അറിഞ്ഞത് പോലെ തത്സമയം ഹാരി-മേഗൻ ദമ്പതികളുടെ കുട്ടിയുടെ പിറവി ലോകം അറിയില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. അതിനാലാണ് ഇവരുടെ കുട്ടി പിറന്നിരിക്കാമെന്ന അഭ്യൂഹവും ശക്തമായിരിക്കുന്നത്. മേഗൻ എപ്പോഴാണ് ലേബർ റൂമിലേക്ക് പോകുന്നതെന്ന വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വരുകയും ചെയ്തിരുന്നില്ല. മാർച്ച് 19ന് ശേഷം മേഗനെ പൊതു ഇടങ്ങളിൽ കണ്ടിരുന്നില്ലെന്നതും അവർ പ്രസവിച്ചുവെന്ന ഊഹാപോഹങ്ങൾക്ക് ബലമേകുന്നുണ്ട്. ഹാരിയുടെയും മേഗന്റെയും ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒരു മാസം മുമ്പാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

തങ്ങൾക്ക് പിറക്കാനിരിക്കുന്ന കുട്ടിക്ക് സമ്മാനങ്ങളേകുന്നവരേക്കാളും സന്തോഷവും നന്ദിയും തങ്ങൾക്കുണ്ടാകുക തങ്ങൾ നേതൃത്വം നൽകുന്ന ചാരിറ്റികൾക്ക് പണം സംഭാവന ചെയ്യുന്നവരോടായിരിക്കുമെന്നാണ് ഇരുവരും ചൊവ്വാഴ്ച ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നത്. മേഗന്റെ നല്ല സൂഹൃത്തും മെയ്‌ക്കപ്പ് ആർട്ടിസ്റ്റുമായ ഡാനിയേൽ മാർട്ടിനെ അടുത്തിടെ മേഗൻ-ഹാരി ദമ്പതികളുടെ ഫ്രോഗ്മോർ കോട്ടേജിനടുത്ത് കാണാനിടയായതും ഇവർക്ക് കുട്ടി പിറന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്.

മേഗന്റെ വിവാഹത്തിന് മെയ്‌ക്കപ്പിട്ട് നൽകിയത് ഡാനിയേലാണ്. അതിന് പുറമെ ഈ വർഷം ആദ്യം മേഗൻ സംഘടിപ്പിച്ച ബേബി ഷവർ പാർട്ടിയിലും ഡാനിയേൽ സജീവമായുണ്ടായിരുന്നു. മേഗനെ തന്റെ ആദ്യ കുട്ടിക്കൊപ്പമുള്ള ഫോട്ടോകൾക്കായി നന്നായി പോസ് ചെയ്യുന്നതിന് ഒരുക്കുന്നതിനാണ് ഈ മെയ്‌ക്കപ്പ് ആർട്ടിസ്റ്റ് എത്തിയതെന്ന ചില റോയൽ ബേബി വാച്ചർമാർ ഊഹിച്ചെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP