Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗഹൃദത്തെ മനസിലാക്കൂ...അതിന് വില നൽകൂ... ദയവായി ഇത്തരം തരംതാണ ആക്രമണങ്ങളിൽ നിന്നും വിട്ടുനിൽക്കൂ.. ഞാൻ അപലപിക്കുന്നു; സുരേഷ് ഗോപിയെ പിന്തുണച്ചതിന്റെ പേരിൽ ബിജു മേനോനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് സംവിധായകൻ മേജർ രവി

സൗഹൃദത്തെ മനസിലാക്കൂ...അതിന് വില നൽകൂ... ദയവായി ഇത്തരം തരംതാണ ആക്രമണങ്ങളിൽ നിന്നും വിട്ടുനിൽക്കൂ.. ഞാൻ അപലപിക്കുന്നു; സുരേഷ് ഗോപിയെ പിന്തുണച്ചതിന്റെ പേരിൽ ബിജു മേനോനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് സംവിധായകൻ മേജർ രവി

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിന്റെ പേരിൽ നേരിടുന്ന നടൻ ബിജു മേനോനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് സംവിധായകൻ മേജർ രവി. ബിജുവിന് എല്ലാവിധി പ്ിന്തുണയും നൽകുന്നതായി പ്രഖ്യാപിച്ചു കൊണ്ടാണ് മേജർ രവി രംഗത്തുവന്നത്. ബിജു മേനോന് നേരെ നടക്കുന്ന ഈ ആക്രമണത്തെ താൻ അപലപിക്കുന്നുവെന്നും ബിജു മേനോന് എല്ലാ വിധ പിന്തുണയും നല്കുന്നുവെന്നും മേജർ രവി വ്യക്തമാക്കി.

മേജർ രവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

സുഹൃത്തായ സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജു മേനോന് നേരെ നടക്കുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങളെ ഞാൻ അപലപിക്കുന്നു. ഒരാളെ മാനസികമായോ, ശാരീരികമായോ, വാക്കുകൾ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് സമയങ്ങളിൽ ഉദാരമനസ്‌കതയോടെ പെരുമാറാൻ ശ്രമിക്കണം. സൗഹൃദത്തെ മനസിലാക്കൂ...അതിന് വില നൽകൂ... ദയവായി ഇത്തരം തരംതാണ ആക്രമണങ്ങളിൽ നിന്നും വിട്ടുനിൽക്കൂ. ഞാൻ അപലപിക്കുന്നു..ബിജു മേനോന് എന്റെ എല്ലാ പിന്തുണയും...ജയ് ഹിന്ദ്

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബിജു മേനോൻ പൊതുവേദിയിൽ എത്തിയത്. തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ തൃശ്ശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താൻ വേറെ കണ്ടിട്ടില്ലെന്നുമാണ് ബിജു മേനോൻ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് താരത്തിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രതിഷേധം ശക്തമായത്. നടനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും രംഗത്തെത്തിയിരുന്നു. കൂടാതെ നടൻ അജു വർഗീസും തന്റെ പിന്തുണ അറിയിച്ചിരുന്നു. ബിജു മേനോന് പുറമേ പരിപാടിയിൽ പങ്കെടുത്ത നടി പ്രിയാ വാര്യർക്ക് നേരെയും സൈബർ ആക്രമണം രൂക്ഷമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP